- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെഎസ്ആർടിസിക്ക് തുരങ്കം വെക്കുന്ന കരിങ്കാലികൾക്ക് ഇത് ഒരു പാഠമായിരിക്കട്ടെ! പണം വാങ്ങി വേഗം കുറച്ച് സ്വകാര്യ ബസുകളെ സഹായിച്ച ഡ്രൈവർക്ക് സസ്പെൻഷൻ; ഉറക്കം നടിച്ച കെഎസ്ആർടിസി വിജിലൻസ് വിഭാഗം ഉണർന്ന് പ്രവർത്തിച്ചു തുടങ്ങി
കോട്ടയം: കെഎസ്ആർടിസി എന്ന പൊതുമേഖലാ സ്ഥാപനത്തെ തകർക്കുന്നതിൽ ഭരിക്കുന്നവർക്കും കോർപ്പറേഷനിലെ ജീവനക്കാർക്കും പങ്കുണ്ടെന്ന കാര്യം എല്ലാവർക്കും അറിവുള്ളതാണ്. സ്വകാര്യ ബസ് ഉടമകളെ സഹായിക്കാൻ അവരുമായി അഡ്ജസ്റ്റ്‌മെന്റിൽ പോകുന്നവരാണ് ചില ജീവനക്കാർ. ചില സ്‌റ്റോപ്പുകളിൽ വാഹനം നിർത്താതെ പോകുക, സ്വകാര്യ ബസുടമകളെ സഹായിക്കാൻ വേണ്ടി പത
കോട്ടയം: കെഎസ്ആർടിസി എന്ന പൊതുമേഖലാ സ്ഥാപനത്തെ തകർക്കുന്നതിൽ ഭരിക്കുന്നവർക്കും കോർപ്പറേഷനിലെ ജീവനക്കാർക്കും പങ്കുണ്ടെന്ന കാര്യം എല്ലാവർക്കും അറിവുള്ളതാണ്. സ്വകാര്യ ബസ് ഉടമകളെ സഹായിക്കാൻ അവരുമായി അഡ്ജസ്റ്റ്‌മെന്റിൽ പോകുന്നവരാണ് ചില ജീവനക്കാർ. ചില സ്‌റ്റോപ്പുകളിൽ വാഹനം നിർത്താതെ പോകുക, സ്വകാര്യ ബസുടമകളെ സഹായിക്കാൻ വേണ്ടി പതിയെ ബസ് ഓടിക്കുക തുടങ്ങിയവായാണ് ഇത്തരം ജീവനക്കാർ സ്ഥിരമായി ചെയ്യാറ്. ഇങ്ങനെ ചെയ്യുന്ന കരിങ്കാലി പണിക്ക് ഇവർക്ക് സ്വകാര്യ ബസ് മുതലാളിമാർ അത്യാവശ്യം 'ചില്ലറ' നൽകുകയും ചെയ്യും. എന്നാൽ, തിന്നുന്ന ചോറിന് ആത്മർത്ഥയില്ലാത്ത ഇത്തരം ജീവനക്കാർ ശരിക്കും ഇരിക്കുന്ന കകൊമ്പ് മറിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ ജീവനക്കാരുടെ തട്ടിപ്പുകൾ തടയാൻ വേണ്ടി കെഎസ്ആർടിസിയിൽ വിജിലൻസ് എന്നൊരു വിഭാഗം പ്രവർത്തിക്കുന്നുണ്ടെങ്കിലും അത് വേണ്ടവിധത്തിൽ പ്രവർത്തിക്കാറില്ലായിരുന്നു. ഒടുവിൽ വാർത്താ മാദ്ധ്യമങ്ങളുടെ ഇടപെടലോടെ ഇവർ അനങ്ങാപ്പാറ നയം ഉപേക്ഷിച്ച് രംഗത്തെത്തി തുടങ്ങി.
കോട്ടയത്ത് സ്വകാര്യ ബസുകളെ സഹായിക്കാൻ വേണ്ടി വേഗം കുറച്ച് വാഹനമോടിച്ച കെഎസ്ആർടിസി ഡ്രൈവറെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. പാല ഡിപ്പോയിലെ ഡ്രൈവർ അനിൽകുമാറിനെയാണ് കരിങ്കാലിപ്പണിയുടെ പേരിൽ സസ്‌പെന്റ് ചെയ്തത്. ഇയാൾ ചില സ്വകാര്യബസുകളുമായി ചേർന്ന് കെഎസ്ആർടിസിക്ക് നഷ്ടമുണ്ടാക്കുന്ന വിധത്തിൽ പ്രവർത്തിച്ചുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. കെഎസ്ആർടിസി പാലാ ഡിപ്പോയിലെ ചില ജീവനക്കാർ സ്വകാര്യ ബസുകാരെ സഹായിക്കുന്നുവെന്ന ആക്ഷേപത്തെ തുടർന്ന് കെഎസ്ആർടിസി വിജിലൻസ് സംഘം പാലാ ഡിപ്പോയിൽ പരിശോധന നടത്തിയിരുന്നു. വിജിലൻസ് എക്‌സിക്യൂട്ടിവ് ഡയറക്ടർ ചന്ദ്രബാബുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
പാലാ-കോഴിക്കോട് സർവീസിനെതിരേയാണ് വ്യാപക ആക്ഷേപം ഉയർന്നത്. സ്വകാര്യ ബസുകാരെ സഹായിക്കുന്ന നിലപാടാണ് ജീവനക്കാർ സ്വീകരിക്കുന്നതെന്നാണ് പ്രധാന ആക്ഷേപം. ഇതു മൂലം വൻ കളക്ഷൻ നേടിയിരുന്ന സർവീസ് ഇപ്പോൾ തകർച്ചയിലാണ്. എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ഈ റൂട്ടിലെ കളക്ഷൻ പരിശോധിക്കുകയും വിശദാംശങ്ങൾ ശേഖരിക്കുകയും ചെയ്തു. ഇതേ തുടർന്നാണ് നടപടി സ്വീകരിച്ചതും. കെഎസ്ആർടി ബസും സ്വകാര്യ ബസും അധികം സമയവ്യത്യാസമില്ലാതെ ഓടുന്ന റൂട്ടുകളിലാണ് ഇത്തരം അഡ്ജസ്റ്റ്‌മെന്റുകൾ പതിവായി നടക്കുന്നത്. അതുകൊണ്ട് തന്ന പലപ്പോഴും ഈ റൂട്ടുകളിൽ കെഎസ്ആർടിക്ക് നഷ്ടമുണ്ടാകുകയും ചെയ്യും. നാട്ടുകാർ തന്നെ പരാതി ഉന്നയിച്ചെങ്കിലും ഇതിൽ കാര്യമായ നടപടി ഉണ്ടായിരുന്നില്ല.
കെഎസ്ആർടിയുടെ വിജിലൻസ് ഉണർന്നു പ്രവർത്തിച്ചു തുടങ്ങിയതോടെ വകുപ്പിന് പുതിയ ഊർജ്ജം തന്നെയാണ് ഉണ്ടായിരിക്കുന്നത്. ഒരു ഡ്രൈവറെ സസ്‌പെന്റ് ചെയ്ത സംഭവം മറ്റുള്ളവരെ ഇത്തരം പ്രവർത്തികളിൽ നിന്നും പിന്തിരിപ്പിക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ, യൂണിയൻ ഇടപെടലുകൾ ഉള്ളതിനാൽ കാര്യമായ നടപടികളുമായി മുന്നോട്ടു പോകാൻ സാധിക്കില്ലെന്ന അഭിപ്രായം രേഖപ്പെടുത്തുന്നവരും കുറവല്ല. സർക്കാർ തലത്തിലുള്ള ഇടപെടൽ തന്നെ പലപ്പോഴും കെഎസ്ആർടിസിയെ തകർക്കുന്ന വിധത്തിലാണ്. സാമ്പത്തിക ലാഭം കിട്ടുന്ന 185 റൂട്ടുകൾ സ്വകാര്യ ബസുകൾക്കു നൽകാൻ സർക്കാർ തീരുമാനിച്ചത് വൻ തിരിച്ചടിയാണ് വകുപ്പിന് കാനുള്ള സർക്കാർ തീരുമാനം കെഎസ്ആർടിസിക്കു വൻ ബാധ്യത.
ദീർഘനാളത്തെ നിയമ പോരാട്ടത്തിനു ശേഷമാണു സ്വകാര്യ ബസുകൾ സർവീസ് നടത്തുന്ന സൂപ്പർ ക്ലാസ് റൂട്ടുകൾ സർക്കാർ ഏറ്റെടുത്തത്. പ്രതിദിനം 15,000 രൂപയ്ക്കു മേൽ വരുമാനമുള്ള റൂട്ടുകളിൽ കെഎസ്ആർടിസി സർവീസ് നടത്തിയാൽ വൻ ലാഭം നേടാൻ കഴിയുമായിരുന്നു. കുറഞ്ഞത് 27,75,000 രൂപയുടെ പ്രതിദിന വരുമാനം ലഭിക്കുന്ന റൂട്ടുകളിൽ ബസുകൾ ഇറക്കിയാൽ നഷ്ടത്തിലോടുന്ന കെഎസ്ആർടിസിക്ക് ആശ്വാസമാകുമായിരുന്നു. എന്നാൽ, ബസുകളില്ലെന്ന കാരണം പറഞ്ഞ് വർഷങ്ങൾ നീണ്ട നിയമ യുദ്ധത്തിനൊടുവിൽ ലഭിച്ച സൗകര്യം ഉപേക്ഷിക്കുന്നതാണു സർക്കാർ തീരുമാനിച്ചത്. ഇത് കോർപ്പറേഷന് വൻ ബാധ്യതയാണ് വരുത്തിവച്ചിരിക്കുന്നത്.
ഇപ്പോൾ പുറത്തിറക്കുന്ന പുതിയ ബസുകളും വിവിധ ഡിപ്പോകളിൽനിന്നു വരുമാനം നേടാത്ത റൂട്ടുകളിൽ ഓടുന്ന താരതമേന്യ പുതിയ ബസുകളും ഈ റൂട്ടുകളിൽ ഓടിക്കാൻ കഴിയുമായിരുന്നു. കെഎസ്ആർടിസി ഇതിനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടയിലാണ് ബസുകളില്ലെന്നും ജനങ്ങൾക്കു ബുദ്ധിമുട്ടാണെന്നും വിശദീകരിച്ചു സർക്കാർ റൂട്ടുകൾ വീണ്ടും സ്വകാര്യവത്കരിക്കുന്നത്. ഇതോടെ ഈ റൂട്ടുകളിൽ സ്വകാര്യ ബസുകൾ സജീവമായി ഓടി തുടങ്ങും. നഷ്ടത്തിൽ പ്രവർത്തിക്കുന്ന കെഎസ്ആർടിസിക്ക് ആശ്വാസമായ കോടതി തീരുമാനമാണ് അട്ടിമറിക്കുന്നത്. എന്നാൽ ഫാസ്റ്റ്, സൂപ്പർഫാസ്റ്റ്, എക്സ്‌പ്രസ്, സൂപ്പർ എക്സ്‌പ്രസ് തുടങ്ങിയ പേരിലായിരുന്ന സ്വകാര്യ ബസുകൾക്ക് ഇനി മുതൽ ആ പേരുകൾ ഉപയോഗിക്കാൻ കഴിയില്ലെന്നാണു സർക്കാർ വിശദീകരണം.
എന്നാൽ, ഈ വിഭാഗത്തിലെ പേരുകൾ ഉപേഷിച്ച് ലിമിറ്റഡ് സ്‌റ്റോപ്പ് ബോർഡ് വച്ചായിരിക്കും സ്വകാര്യ ബസുകൾ സർവീസ് നടത്തുക. ഇതു നേട്ടമായി സർക്കാർ ചിത്രീകരിക്കുന്നുവെങ്കിലും ഫലത്തിൽ കാര്യമായ ഗുണം ചെയ്യില്ലെന്നാണ് വിലയിരുത്തൽ.