- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വകാര്യബസ് മുതലാളിയുടെ മാനേജരായ സിപിഎം ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ രണ്ട് കെഎസ്ആർടിസി ബസുകൾ അടിച്ചു തകർത്തു; പെർമിറ്റില്ലാതെ സ്വകാര്യബസ് ഓടിച്ചത് ചോദ്യം ചെയ്തതിന്റെ പ്രതികാരം; പൊലീസും മോട്ടോർ വാഹനവകുപ്പും മുതലാളിക്കൊപ്പം; സംഭവം നടന്നത് ഇന്നു പുലർച്ചെ കോന്നി കരിമാൻതോട്ടിൽ
പത്തനംതിട്ട: പെർമിറ്റില്ലാത്ത സ്വകാര്യ ബസുകൾ കെഎസ്ആർടിസിക്ക് വിഘാതം സൃഷ്ടിച്ചു കൊണ്ട് പായുന്നത് ചോദ്യം ചെയ്തതിന് ഇരുളിന്റെ മറവിൽ രണ്ടു ബസുകൾ ഒരു സംഘം അടിച്ചു തകർത്തു. തണ്ണിത്തോട് കരിമാൻതോട്ടിൽ ഇന്നു പുലർച്ചെ പന്ത്രണ്ടരയോടെയാണ് സംഭവം. സിപിഎം തണ്ണിത്തോട് ലോക്കൽ സെക്രട്ടറി പ്രവീൺ അടക്കമുള്ളവരാണ് ആക്രമണത്തിന് പിന്നിലെന്ന് ആരോപിച്ച് കെഎസ്ആർടിസി അധികൃതർ പൊലീസിൽ പരാതി നൽകി. പത്തനംതിട്ട ഡിപ്പോയിൽ നിന്നുള്ള സ്റ്റേ സർവീസുകളാണ് തകർക്കപ്പെട്ടത്. പുലർച്ചെ നാലിന് കരിമാൻതോട്ടിൽ നിന്ന് തൃശൂരിന് പോകുന്ന ഫാസ്റ്റ് പാസഞ്ചറും അഞ്ചിന് പത്തനംതിട്ട-കോന്നി-കരിമാൻതോട് റൂട്ടിൽ ചെയിൻ സർവീസ് നടത്തുന്ന ഓർഡിനറി ബസുമാണ്അടിച്ചു തകർത്തത്. ഇരു ബസുകളിലെയും ജീവനക്കാർ പഞ്ചായത്ത് ഒരുക്കിയ താമസസ്ഥലത്താണ് കിടന്നുറങ്ങുന്നത്. പുലർച്ചെ 12 മണിയോടെ ബസ് അടിച്ചു തകർക്കുന്ന ശബ്ദം കേട്ട് ഇവർ ഓടിച്ചെന്ന് നോക്കുമ്പോൾ അക്രമി സംഘം ഭീഷണിപ്പെടുത്തുകയും അസഭ്യം വിളിക്കുകയുമായിരുന്നു. കരിമാൻതോട്-പത്തനംതിട്ട റൂട്ടിലോടുന്ന ബ്ലൂഹിൽസ് ബസിന്റെ മാനേജര
പത്തനംതിട്ട: പെർമിറ്റില്ലാത്ത സ്വകാര്യ ബസുകൾ കെഎസ്ആർടിസിക്ക് വിഘാതം സൃഷ്ടിച്ചു കൊണ്ട് പായുന്നത് ചോദ്യം ചെയ്തതിന് ഇരുളിന്റെ മറവിൽ രണ്ടു ബസുകൾ ഒരു സംഘം അടിച്ചു തകർത്തു. തണ്ണിത്തോട് കരിമാൻതോട്ടിൽ ഇന്നു പുലർച്ചെ പന്ത്രണ്ടരയോടെയാണ് സംഭവം. സിപിഎം തണ്ണിത്തോട് ലോക്കൽ സെക്രട്ടറി പ്രവീൺ അടക്കമുള്ളവരാണ് ആക്രമണത്തിന് പിന്നിലെന്ന് ആരോപിച്ച് കെഎസ്ആർടിസി അധികൃതർ പൊലീസിൽ പരാതി നൽകി.
പത്തനംതിട്ട ഡിപ്പോയിൽ നിന്നുള്ള സ്റ്റേ സർവീസുകളാണ് തകർക്കപ്പെട്ടത്. പുലർച്ചെ നാലിന് കരിമാൻതോട്ടിൽ നിന്ന് തൃശൂരിന് പോകുന്ന ഫാസ്റ്റ് പാസഞ്ചറും അഞ്ചിന് പത്തനംതിട്ട-കോന്നി-കരിമാൻതോട് റൂട്ടിൽ ചെയിൻ സർവീസ് നടത്തുന്ന ഓർഡിനറി ബസുമാണ്അടിച്ചു തകർത്തത്. ഇരു ബസുകളിലെയും ജീവനക്കാർ പഞ്ചായത്ത് ഒരുക്കിയ താമസസ്ഥലത്താണ് കിടന്നുറങ്ങുന്നത്. പുലർച്ചെ 12 മണിയോടെ ബസ് അടിച്ചു തകർക്കുന്ന ശബ്ദം കേട്ട് ഇവർ ഓടിച്ചെന്ന് നോക്കുമ്പോൾ അക്രമി സംഘം ഭീഷണിപ്പെടുത്തുകയും അസഭ്യം വിളിക്കുകയുമായിരുന്നു. കരിമാൻതോട്-പത്തനംതിട്ട റൂട്ടിലോടുന്ന ബ്ലൂഹിൽസ് ബസിന്റെ മാനേജരാണ് തണ്ണിത്തോട്ട് സിപിഎം ലോക്കൽ സെക്രട്ടറി പ്രവീൺ.
ഏറെനാളായി ഈ റൂട്ടിൽ കെഎസ്ആർടിസിയും സ്വകാര്യ ബസ് ജീവനക്കാരുമായി സംഘർഷം നിലനിൽക്കുകയാണ്. ബ്ലൂഹിൽസ് കമ്പനിക്ക് പത്തോളം ബസുകളാണുള്ളത്. ഇതിൽ നാലോളം ബസുകൾക്ക് മാത്രമാണ് കരിമാൻതോട് റൂട്ടിൽ പെർമിറ്റുള്ളത്. എന്നാൽ, മറ്റ് റൂട്ടുകളിലേക്ക് പെർമിറ്റ് എടുത്തിട്ടുള്ള ബസുകളും ഈ റൂട്ടിലൂടെ ഓടിക്കുകയാണ്. കെഎസ്ആർടിസിക്ക് മുന്നിലും പിന്നിലുമായിട്ടാണ് തേരാപ്പാരാ ബ്ലൂഹിൽസ് ബസുകൾ ഓടിക്കുന്നത്. ഇതിനെതിരേ കെഎസ്ആർടിസി അധികൃതർ ആർടിഓയ്ക്കും പൊലീസിനും പരാതി നൽകിയിരുന്നു. അവർ ചെറുവിരൽ അനക്കിയില്ലെന്ന് മാത്രമല്ല, കെഎസ്ആർടിസി ജീവനക്കാരെ ഭീഷണിപ്പെടുത്താനാണ് ശ്രമം നടന്നത്.
ആർടിഓഫീസിൽ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകൾ പ്രകാരം ബ്ലൂഹിൽസ് ബസിന് കരിമാൻതോട്ടിലേക്ക് നാലു ബസുകൾക്ക് മാത്രമാണ് പെർമിറ്റുള്ളത്. ഇതിന്റെയും സിപിഎം നേതാക്കളുടെയും കൈയൂക്കിന്റെ മറവിലാണ് സ്വകാര്യ ബസ് കുത്തകയാക്കി സർവീസ് നടത്തിയിരുന്നത്. ഇന്നലെ കെഎസ്ആർടിസി ജീവനക്കാർക്ക് മേൽ സ്വകാര്യ ബസ് ജീവനക്കാർ അഴിഞ്ഞാടുകയായിരുന്നു. കോന്നി ബസ് സ്റ്റാൻഡിൽ നിന്ന് കരിമാൻതോട്ടിലേക്ക് പോകാൻ തയാറായി പാർക്ക് ചെയ്തിരുന്ന ബസിന് പെർമിറ്റില്ലെന്ന് കെഎസ്ആർടിസി ജീവനക്കാർ പൊലീസിനെ അറിയിച്ചിരുന്നു. ഡ്രൈവർ മദ്യപിച്ചിരുന്നതും ശ്രദ്ധയിൽപ്പെടുത്തി.
എന്നാൽ, യാത്രക്കാർ കയറിയ സ്ഥിതിക്ക് വണ്ടി പോകട്ടെയെന്നും ആളിനെ ഇറക്കി തിരിച്ച് സ്റ്റേഷനിൽ വരാനുമാണ് എസ്ഐ നിർദ്ദേശിച്ചത്. മദ്യപിച്ച ഡ്രൈവർ ബസ് ഓടിച്ചു പോയി എന്നു മാത്രമല്ല, തിരിച്ചു വന്നതുമില്ല, പിന്നെയും സർവീസ് തുടരുകയും ചെയ്തു. ഇതിനിടെ, കെഎസ്ആർടിസി ജീവനക്കാരുടെ വീടുകളിലേക്ക് ഫോൺ ചെയ്ത് തട്ടിക്കളയുമെന്ന് ഭീഷണിയും മുഴക്കി. സിപിഎം ലോക്കൽ സെക്രട്ടറിയാണ് ഇതിനെല്ലാം നേതൃത്വം നൽകിയത് എന്നും ജീവനക്കാർ പറയുന്നു.