- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗ്രൂപ്പുപോരില്ലാതെ എന്ത് കോൺഗ്രസ്..! ഇപ്പോൾ പട എ ഗ്രൂപ്പിന്റെ പാളയത്തിൽ തന്നെ; കാസർകോട് ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നെലിനെതിരെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ച് പോസ്റ്ററിട്ട കെ.എസ്.യു. നേതാവിനെ വെച്ചുപൊറുപ്പിക്കില്ലെന്ന് ജില്ലാ നേതൃത്വം; നോയൽ ടോം ജോസിനെ പുറത്താക്കാൻ നീക്കം തകൃതി
കാസർഗോഡ്: എ. ഗ്രൂപ്പിൽ പാളയത്തിൽ പട. ഡി.സി.സി. പ്രസിഡണ്ട് ഹക്കീം കുന്നെലിനെതിരെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ച് പോസ്റ്ററിട്ട കെ.എസ്. യു. ജില്ലാ പ്രസിഡണ്ടിനെ ഇനിയും വെച്ച് പൊറുപ്പിക്കില്ലെന്ന് ഉറച്ച് ജില്ലാ നേതൃത്വം. പരാതി കെപിസിസി. പ്രസിഡണ്ട് എം. എം. ഹസ്സൻ മുമ്പാകെ എത്തിയതോടെ കെ.എസ്.യു. ജില്ലാ പ്രസിഡണ്ട് നോയൽ ടോം ജോസിനെ പുറത്താക്കാൻ നീക്കം നടക്കുന്നു. ഒരാഴ്‌ച്ചക്കകം അച്ചടക്ക നടപടിയുണ്ടാകുമെന്നാണ് സൂചന. എന്നാൽ എ. ഗ്രൂപ്പിലെ യൂത്ത് കോൺഗ്രസ്സിലേയും കെ.എസ്. യു വിലേയും ചില നേതാക്കൾ നോയലിനെ പിൻതുണക്കുന്നുണ്ട്. അടുത്ത കാലത്തായി ഡി.സി.സി. പ്രസിഡണ്ടും കെ.എസ്.യു പ്രസിഡണ്ടും മുഖാമുഖം കണ്ടാൽ പരിചയ ഭാവം പോലും നടിക്കാറില്ലായിരുന്നു. ജില്ലയിലെ സംഘടനാ ചുമതലയുള്ള ഡി.സി.സി. സെക്രട്ടറി അഡ്വ. എ. ഗോവിന്ദൻ നായർ ഡി.സി.സി. യുടെ തീരുമാനം കെപിസിസി. പ്രസിഡണ്ടിനെ അറിയിച്ച് ഇക്കാര്യത്തിൽ നടപടി ആവശ്യപ്പെട്ടിരിക്കയാണ്. സമൂഹ മാധ്യമങ്ങളിൽ കെ.എസ്. യു പ്രസിഡണ്ട് നോയലിന്റെ വിമർശനം ഇങ്ങിനെ. 'ടോസിടാൻ പോലും പ്രസിഡണ്ട് ഒരു രൂപ
കാസർഗോഡ്: എ. ഗ്രൂപ്പിൽ പാളയത്തിൽ പട. ഡി.സി.സി. പ്രസിഡണ്ട് ഹക്കീം കുന്നെലിനെതിരെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ച് പോസ്റ്ററിട്ട കെ.എസ്. യു. ജില്ലാ പ്രസിഡണ്ടിനെ ഇനിയും വെച്ച് പൊറുപ്പിക്കില്ലെന്ന് ഉറച്ച് ജില്ലാ നേതൃത്വം. പരാതി കെപിസിസി. പ്രസിഡണ്ട് എം. എം. ഹസ്സൻ മുമ്പാകെ എത്തിയതോടെ കെ.എസ്.യു. ജില്ലാ പ്രസിഡണ്ട് നോയൽ ടോം ജോസിനെ പുറത്താക്കാൻ നീക്കം നടക്കുന്നു. ഒരാഴ്‌ച്ചക്കകം അച്ചടക്ക നടപടിയുണ്ടാകുമെന്നാണ് സൂചന. എന്നാൽ എ. ഗ്രൂപ്പിലെ യൂത്ത് കോൺഗ്രസ്സിലേയും കെ.എസ്. യു വിലേയും ചില നേതാക്കൾ നോയലിനെ പിൻതുണക്കുന്നുണ്ട്. അടുത്ത കാലത്തായി ഡി.സി.സി. പ്രസിഡണ്ടും കെ.എസ്.യു പ്രസിഡണ്ടും മുഖാമുഖം കണ്ടാൽ പരിചയ ഭാവം പോലും നടിക്കാറില്ലായിരുന്നു. ജില്ലയിലെ സംഘടനാ ചുമതലയുള്ള ഡി.സി.സി. സെക്രട്ടറി അഡ്വ. എ. ഗോവിന്ദൻ നായർ ഡി.സി.സി. യുടെ തീരുമാനം കെപിസിസി. പ്രസിഡണ്ടിനെ അറിയിച്ച് ഇക്കാര്യത്തിൽ നടപടി ആവശ്യപ്പെട്ടിരിക്കയാണ്.
സമൂഹ മാധ്യമങ്ങളിൽ കെ.എസ്. യു പ്രസിഡണ്ട് നോയലിന്റെ വിമർശനം ഇങ്ങിനെ. 'ടോസിടാൻ പോലും പ്രസിഡണ്ട് ഒരു രൂപ പോലും തന്നിട്ടുണ്ടാകില്ല, ഇത്തരക്കാരെ കാണുമ്പോഴാണ് പിടിച്ച് കിണറ്റിലിടാൻ തോന്നുന്നത്'' എന്ന് തുടങ്ങുന്ന പരാമർശങ്ങൾ ഫേസ്‌ബുക്കിലൂടെ പോസ്റ്റുചെയ്താണ് കെഎസ്‌യു പ്രസിഡണ്ട് ഡിസിസി പ്രസിഡണ്ടുമായി അങ്കത്തിനിറങ്ങിയത്. ഹക്കീം കുന്നിലിന്റെ പേര് പറയാതെയാണ് നോയൽ രൂക്ഷമായ ഭാഷയിൽ വിമർശനം തൊടുത്തുവിട്ടത്.
കാലിച്ചാനടുക്കം എസ്എൻഡിപി കോളജിൽ കൊടിനാട്ടിയതിന് ക്രൂര മർദനം ഏറ്റ് ആശുപത്രിയിൽ കിടന്ന ഞങ്ങളെ നോക്കി പല്ലിളിച്ച് നിനക്ക് വേറെ പണിയില്ലേ എന്ന് ചോദിച്ച ഡിസിസി മുതലാളിയുടെ തരം താണ രാഷ്ട്രീയം എനിക്ക് വശമില്ല, രാജപുരം കോളജിൽ സമരം നടത്തിയതിന് പരാതിയുമായി സമീപിച്ച മാനേജ്മെന്റിനുവേണ്ടി എനിക്കെതിരെ അന്വേഷണ കമ്മീഷനെ വെച്ച് രാഷ്ട്രീയം കളിക്കുന്നത് എനിക്ക് വശമില്ല, കുത്തിത്തിരുപ്പ് രാഷ്ട്രീയം നടത്തി കോൺഗ്രസ് ഭരിച്ച സഹകരണ ബാങ്ക് ഭരണം നഷ്ടമാക്കിയ രാഷ്ട്രീയം എനിക്ക് വശമില്ല തുടങ്ങിയ കടുത്ത പ്രയോഗങ്ങളാണ് പോസ്റ്റിലുള്ളത്.
ഫേസ്‌ബുക്ക് പോസ്റ്റ് വിവാദമായതോടെ കെപിസിസി പ്രസിഡണ്ട് എം എം ഹസന് വേണ്ടി ജനറൽ സെക്രട്ടറി തമ്പാനൂർ രവി നോയലിൽ നിന്ന് വിശദീകരണം തേടി. എന്നാൽ വിശദീകരണ കത്ത് കൈപ്പറ്റിയ ശേഷവും ചൊവ്വാഴച് ഒരു മാധ്യമത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ നോയൽ ടോം ജോസ് ഹക്കിം കുന്നിലിനെതിരെ വീണ്ടും ആഞ്ഞടിച്ചു. ഇതോടെയാണ് നോയലിനെ പുറത്താക്കാൻ ഡിസിസി ശുപാർശ ചെയ്തത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലൂടേയായിരുന്നു നോയൽ കെ.എസ്. യു. ജില്ലാ പ്രസിഡണ്ട് പദവിയിലെത്തിയത്.
അതുകൊണ്ടു തന്നെ നോയലിനെതിരെ നടപടിയെടുക്കാൻ എൻ. എസ്. യു. ഐ. ദേശീയ പ്രസിഡണ്ടിന് മാത്രമേ അധികാരമുള്ളൂ. കെ.പി.സി. സി. യുടെ അച്ചടക്ക നടപടിയുണ്ടായാൽ മാത്രമേ എൻ. എസ്. യു. ഐ. പ്രസിഡണ്ടിന് പുറത്താക്കാൻ കഴിയൂ. ഇരുവരും എ. ഗ്രൂപ്പുകാരാണെങ്കിലും കോൺഗ്രസ്സ് നേതൃത്വം നോയലിനെതിരെ നിലകൊള്ളുകയാണ്. എന്നാൽ കെ. എസ്. യു വിലും യൂത്ത് കോൺഗ്രസ്സിലുമുള്ള ഒരു വിഭാഗം നേതാക്കൾ നോയലിനെ പിൻതുണക്കുന്നുണ്ടെങ്കിലും അച്ചടക്ക നടപടിയുണ്ടായാൽ അവരും കൈയൊഴിയും.