കോഴിക്കോട്: അംഗത്വ കാമ്പയിൻ പാതിവഴിയിൽ നിർത്തുകയും തെരഞ്ഞെടുപ്പ് മുടങ്ങുകയും ചെയ്ത് നിശ്ചലാവസ്ഥയിൽ കഴിയുന്ന കെ.എസ്.യു കാമ്പസുകളിൽ നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി. കഴിഞ്ഞ ആഴ്ച നടന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ കോളജുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ വൻ തിരച്ചടിയാണ് കെ.എസ്.യു ഏറ്റുവാങ്ങിയത്. കെ.എസ്.യു ഭരിച്ചിരുന്ന ഒരു ഡസനോളം കോളജുകൾ എസ്.എഫ്.ഐ പിടിച്ചെടുത്തു.

ചിലയിടത്തൊക്കെ കെ.എസ്.യുവിനെ മൂന്നാംസ്ഥാനത്തെക്ക് തള്ളിക്കൊണ്ട് എസ്.എഫ്.ഐയും എ.ബി.വി.പിയും തമ്മിലാണ് മൽസസരം നടന്നത്. ഈ രീതിയിൽ കാര്യങ്ങൾ പോവുകാണെങ്കിൽ വൈകായെ എ.ബി.വി.പിയായിരിക്കും കെ.എസ്.യുവിന് ബദൽആയി മാറുകയെന്നും രാഷ്ട്രീയ നീരീക്ഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്.ാലിക്കറ്റ് സർവകലാശാലക്ക് കീഴിലുള്ള കോളജുകളിലുൾപ്പെടെ കനത്ത പരാജയത്തിൽ കെ.എസ്.യുവിനെ വിമർശിച്ചുകൊണ്ട് എം.എസ്.എഫും പരസ്യമായി രംഗത്തത്തെി. കാലിക്കറ്റ് തെരഞ്ഞെടുപ്പിൽ എം.എസ്.എഫിനും തിരച്ചടിയുണ്ടായെങ്കിലും തങ്ങളുടെ പരമ്പരാഗത ശക്തികേന്ദ്രങ്ങളായ കോളജുകൾ സംഘടനക്ക് നിലനിർത്താനായിട്ടുണ്ട്്.

്അംഗത്വ കാമ്പയിൻ പാതിവഴിയിൽ നിർത്തുകയും തെരഞ്ഞെടുപ്പ് മുടങ്ങുകയും ചെയ്തതാണ് കെ.എസ്.യു നിശ്ചലമാക്കിയതിലെ പ്രധാനകാരണമായി ചൂണ്ടിക്കാട്ടുന്നത്. നയിക്കാനാളില്ലാതെ കോളജ് യൂനിയൻ തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ കെ.എസ്.യു സ്ഥാനാർത്ഥികൾക്ക് നേരിട്ടത് ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയും. ഇതോടെ സകല പ്രശ്‌നങ്ങൾക്കും ഉത്തരവാദി ദേശീയ നേതൃത്വമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന ഘടകത്തിൽ കലഹവും തുടങ്ങിയിട്ടുണ്ട്.

കെ.എസ്.യു സംസ്ഥാന ഘടകം എൻ.എസ്.യു പിരിച്ചുവിട്ടതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ദേശീയ നേതൃത്വമറിയാതെ കെ.എസ്.യു പുന$സംഘടിപ്പിച്ചതിനെ തുടർന്ന് ഓഗസ്റ്റ് രണ്ടിനാണ് രാഹുൽ ഗാന്ധിയുടെ നിർദ്ദേശപ്രകാരം കമ്മിറ്റി പിരിച്ചുവിട്ടത്. കേരളത്തിന്റെ ചുമതലയുള്ള എൻ.എസ്.യു സെക്രട്ടറി ശ്രാവൺ റാവു ചെയർമാനും കെപിസിസി ജനറൽ സെക്രട്ടറിമാരായ പി.സി. വിഷ്ണുനാഥ്, സജീവ് ജോസഫ്, എംഎ‍ൽഎമാരായ ഷാഫി പറമ്പിൽ, ഹൈബി ഈഡൻ, റോജി എം. ജോൺ എന്നിവർ അംഗങ്ങളുമായ അഡ്‌ഹോക് കമ്മിറ്റിക്ക് ചുമതലയും നൽകി.

ആസന്നമായ കോളജ് യൂനിയൻ തെരഞ്ഞെടുപ്പ് വേളയിലുള്ള പിരിച്ചുവിടലിൽ സംസ്ഥാന ഘടകം കടുത്ത അസംതൃപ്തി പ്രകടിപ്പിരുന്നു. ഓൺലൈൻ വഴി അംഗത്വ കാമ്പയിനും സെപ്റ്റംബർ 18ന് തെരഞ്ഞടുപ്പും നടത്താൻ കമ്മിറ്റി തീരുമാനിച്ചെങ്കിലും ഒന്നും നടന്നില്ല. എൻ.എസ്.യുവിന്റെ വെബ്‌സൈറ്റിൽ പ്രവേശിച്ച് ഇല്ലാത്ത കോളജുകളുടെ പേരിലാണ് പലരും അംഗത്വമെടുത്തതത്രേ. ചാലക്കുടി ജില്ല ഐ ഗ്രൂപ് കോളജ്, ഗ്രൂപ്പില്ലാ കോളജ് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് തുടങ്ങിയ പരിഹാസപ്പേരുകളിലായിരുന്നു അംഗത്വമെടുക്കൽ. കെപിസിസിയുടെ രാഷ്ട്രീയ കാര്യസമിതി ഇടപ്പെട്ട് ഓൺലൈൻ അംഗത്വകാമ്പയിനെതിരെ രംഗത്തത്തെി. കാമ്പയിൻ പാതിവഴിയിൽ നിർത്തിയതോടെ തെരഞ്ഞെടുപ്പും മുടങ്ങി. പുതിയ തെരഞ്ഞെടുപ്പ് തീയതി നിശ്ചയിച്ചിട്ടില്ല.

അംഗത്വ കാര്യത്തിൽ എൻ.എസ്.യുവിന്റെ നിലപാടും കെ.എസ്.യുവിന് സ്വീകാര്യമല്ല. ഡിഗ്രി മുതലുള്ള റെഗുലർ വിദ്യാർത്ഥികൾക്കേ അംഗത്വം നൽകാവൂവെന്നാണ് എൻ.എസ്.യു ചട്ടം. പാരലൽ കോളജ്, വിദൂര വിദ്യാഭ്യാസ വിഭാഗം, ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് അംഗത്വം നൽകാതെ മുന്നോട്ടുപോകാനാവില്‌ളെന്നാണ് കെ.എസ്.യു നിലപാട്. സംസ്ഥാന, ജില്ലാ, യൂനിറ്റ് ഘടകങ്ങൾക്കു പുറമെ ബ്‌ളോക് കമ്മിറ്റിയും വേണമെന്നതും കെ.എസ്.യുവിന്റെ ആവശ്യമാണ്. സംസ്ഥാനത്തെ വിവിധ സർവകലാശാലകൾക്കു കീഴിലെ കോളജ് യൂനിയൻ തെരഞ്ഞെടുപ്പ് വേളയിലെ മുന്നൊരുക്കം അഡ്‌ഹോക് കമ്മിറ്റി ചർച്ച ചെയ്തില്‌ളെന്നാണ് കെ.എസ്.യു മുൻ നേതാക്കളുടെ പരാതി.

അതേസമയംമുന്നണി മര്യാദ ലംഘിച്ച് കെ.എസ്.യു അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കി പല കോളജുകളിലും എം.എസ്.എഫിനെതിരെ മത്സരിച്ചുവെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ ഇന്നലെ കോഴിക്കോട്ട് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. കെ.എസ്.യുവിന്റെ ഈ നടപടിയാണ് കാലിക്കറ്റ് സർവകലാശാലക്ക് കീഴിലുള്ള കോളജുകളിലുൾപ്പെടെ പരാജയത്തിന് കാരണമായത്. ഇക്കാര്യം മനസ്സിലാക്കി ഒന്നിച്ചുനിൽക്കാൻ കെ.എസ്.യു തയാറാവണം. അല്ലാത്തപക്ഷം പ്രക്ഷോഭ സമരങ്ങളിൽ ഉൾപ്പെടെ ഒരുമിച്ചുനിൽക്കണോയെന്ന കാര്യം എം.എസ്.എഫിന് ആലോചിക്കേണ്ടിവരും.

ഇക്കാര്യം കെപിസിസി നേതൃത്വത്തെ അറിയിച്ചിട്ടും നടപടിയുണ്ടായില്ല. കെ.എസ്.യുവിന് സംസ്ഥാന കമ്മിറ്റി നിലവിലില്ലാത്തതും സഖ്യത്തെ ബാധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.