- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയ കെ സുധാകരന്റെ ബ്രണ്ണൻ കഥകൾ കെ.എസ്.യുവിന് ആവേശമായി; കോളേജിലെ നിർജീവമായ കെ.എസ്.യു യൂണിറ്റ് പുനരുജ്ജീവിപ്പിച്ചു; പുതിയ യൂണിറ്റിൽ പ്രസിഡന്റായി അതുലും ജനറൽ സെക്രട്ടറിമാരായി അമയയും ഉത്തരയും
കണ്ണൂർ: പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയ കെ സുധാകരന്റെ ബ്രണ്ണൻ കഥ കെഎസ് യുവിനും ആവേശമാകുന്നു. കെ.സുധാകരൻ കെപിസിസി പ്രസിഡന്റായതിനു ശേഷം ആവേശമുൾക്കൊണ്ട് അദ്ദേഹം പഠിച്ച ബ്രണ്ണൻ കോളേജിൽ കെ.എസ്.യു യൂനിറ്റ് രൂപീകരിച്ചു. കഴിഞ്ഞ കുറെക്കാലമായി ബ്രണ്ണനിൽ കെ.എസ്.യു യൂനിറ്റ് പ്രവർത്തിച്ചിരുന്നില്ല. നിർജീവമായ ബ്രണ്ണനിലെ സംഘടനാ സംവിധാനമാണ് ഇപ്പോൾ പുനഃസംഘടിപ്പിച്ചത്. ഓൺലൈനായി നടന്ന കെ.എസ്.യു രുപീകരണ സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് ഉദ്ഘാടനം ചെയ്തു.
കെഎസ് യു ബ്രണ്ണൻ കോളേജ് യൂണിറ്റ് കമ്മിറ്റി പ്രസിഡന്റായി അതുൽ എം സി യെ തെരഞ്ഞെടുത്തു (ഒന്നാം വർഷ എം എ ഫിലോസഫി വിദ്യാർത്ഥി). 10 അംഗ യൂണിറ്റ് കമ്മിറ്റിയിൽ ഉത്തര കെ കെ യും അമയ സി യും ജനറൽ സെക്രട്ടറിമാരായി തിരഞ്ഞെടുക്കപ്പെട്ടു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് അധ്യക്ഷനായി. അനുരാഗ് ,അശ്വിൻ, സോന തുടങ്ങിയവർ സംസാരിച്ചു. ക്യാമ്പസിലെ ജനാധിപത്യ അന്തരീക്ഷം ശക്തിപ്പെടുത്താൻ വേണ്ടിയുള്ള പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുക്കുമെന്ന് യോഗം തീരുമാനിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി അധ്യക്ഷൻ കെ.സുധാകരനും തമ്മിൽ വിദ്യാർത്ഥി രാഷ്ട്രിയ കാലത്ത് ഏറ്റുമുട്ടിയതിന് വേദിയായ ബ്രണ്ണൻ കോളേജ് ഇപ്പോൾ സംസ്ഥാന രാഷ്ട്രീയത്തിലെ കേന്ദ്ര ബിന്ദുവാണ്.
മറുനാടന് മലയാളി ബ്യൂറോ