കണ്ണൂർ: വിസിയുടെ യാത്രയയപ്പ് ചടങ്ങിൽ കെഎസ്‌യു പ്രതിഷേധം കണ്ണൂർ: കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രന്റെ വിരമിക്കൽ ചടങ്ങിനിടെ കെഎസ്‌യു പ്രവർത്തകർ സർവ്വകാലാശാലയിൽ പ്രതിഷേധിച്ചു. വിസിയുടെ ചെരുപ്പ് മാലയണിഞ്ഞ കോലം കത്തിച്ചായിരുന്നു പ്രതിഷേധം.

കഴിഞ്ഞ നാല് വർഷം സർവകലാശാല ചട്ടങ്ങൾ ലംഘിച്ച് നിരവധി ബന്ധു നിയമനങ്ങളും മറ്റും വിരമിക്കുന്ന വിസിയുടെ നേതൃത്വത്തിൽ സർവ്വകലാശാലയിൽ നടന്നിട്ടുണ്ട്. വിദ്യാർത്ഥികളെ വഞ്ചിച്ച് കൊണ്ട് സിപിഎമ്മിന് വിടുപണിയെടുത്തുകൊണ്ടുമാണ് വിസി മുന്നോട്ട് പോയത്്. ഇതിനെതിരെ പ്രതിഷേധിച്ചാണ് കെഎസ്‌യു വിസിയുടെ ചെരുപ്പ് മാലയണിഞ്ഞ കോലം കത്തിച്ചത്. കെഎസ്‌യു ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്, ജില്ലാ ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി, അഭിജിത്ത് സി.ടി, ആദർശ് മാങ്ങാട്ടിടം, അൻസിൽ വാഴപ്പള്ളി, മുഹമ്മദ് റായിബ്, അജിത്ത് അശോകൻ, ആകാശ് ഭാസ്‌കരൻ,ആലേക് എന്നിവർ പങ്കെടുത്തു.