കൽപറ്റ: കെ.എസ്.യു വയനാട് ജില്ലാ സെക്രട്ടറി സി.കെ.അരുൺ കുഴഞ്ഞു വീണു മരിച്ചു. കൽപറ്റ ഗവൺമെന്റ് കോളേജിൽ വച്ചാണ് അരുൺ മരണം സംഭവിച്ചത്. ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. കൽപ്പറ്റ ഗവ:കോളേജിൽ എം.കോം പഠനം പൂർത്തിയാക്കിയ അരുൺ ഇന്ന് നടന്ന കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ സജീവമായുണ്ടായിരുന്നു. വൈത്തിരി സ്വദേശിയാണ്.