- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വസ്തുതകൾക്കും ഗൾഫ് രാജ്യങ്ങളുടെ താൽപര്യങ്ങൾക്കും വിരുദ്ധമായാണ് ഗൾഫ് മാധ്യമത്തിന്റെ റിപ്പോർട്ടുകളെന്ന് മനസിലാക്കേണ്ടിയിരിക്കുന്നു; ആയതിനാൽ ഈ വിഷയം ഗൗരവമായി പരിഗണിച്ച് പത്രത്തിനെതിരെ ഉചിതമായ നടപടിയുണ്ടാകണം; ഇത് നിരോധനം വേണമെന്ന് പറയാതെ പറയുന്ന വാക്കുകൾ; ജലീലിന്റെ കത്തിൽ വെട്ടിലാകുന്നത് സിപിഎം; സ്വപ്നാ സുരേഷ് ഒരടി മുന്നോട്ട് വയ്ക്കുമ്പോൾ
കൊച്ചി: സ്വർണ്ണ കടത്തിൽ സ്വപ്ന സുരേഷ് രണ്ടും കൽപ്പിച്ചുള്ള നീക്കത്തിന്. മന്ത്രിയായിരിക്കെ കെ.ടി.ജലീൽ ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നു സ്വപ്ന ആരോപിക്കുന്നത് തെളിവ് സഹിതമാണ്. വിദേശകാര്യ മന്ത്രാലയത്തിന്റെ അറിവില്ലാതെ, പ്രോട്ടോക്കോൾ ലംഘിച്ച് ജലീൽ യുഎഇ കോൺസൽ ജനലറുമായി കോൺസുലേറ്റിനുള്ളിൽ രഹസ്യകൂടിക്കാഴ്ചകൾ നടത്തി. വിദേശ ഇന്ത്യക്കാർ ഒട്ടേറെപ്പേർ കോവിഡ് ബാധിച്ചു യുഎഇയിൽ മരിക്കുന്നെന്ന മാധ്യമം ദിനപത്രത്തിലെ റിപ്പോർട്ട് ചൂണ്ടിക്കാട്ടി പത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് യുഎഇ ഭരണാധികാരിക്ക് കത്തെഴുതി. ഇതിനു തെളിവായി ജലീൽ വാട്സാപ്പിൽ സ്വപ്നയ്ക്ക് കൈമാറിയ കത്തിന്റെ പകർപ്പും ഹാജരാക്കി. ഇത് സിപിഎമ്മിനെ പോലും ഞെട്ടിച്ചിട്ടുണ്ട്.
പത്രം നിരോധിക്കണമെന്ന വാചകം ആ കത്തിൽ ഇല്ല. എന്നാൽ ആ കത്തിലുള്ളത് ആ വികാരമാണ്. മാധ്യമത്തിനെതിരെ നടപടി എടുക്കണമെന്ന് ജലീൽ ആ കത്തിൽ വ്യക്തമാക്കുന്നുണ്ട്. അതിനിടെ മുഖ്യമന്ത്രിയോടും പാർട്ടിയോടും ഏറെ അടുപ്പമുള്ള കേരള കേഡർ ഉദ്യോഗസ്ഥർ എൻഐഎയിൽ ഉള്ളതിനാലാണ് നയതന്ത്ര സ്വർണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രി എൻഐഎ അന്വേഷണം ആവശ്യപ്പെട്ടതെന്നു സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയതും സർക്കാരിന് തിരിച്ചടിയാണ്. രേഖകളിൽ എളുപ്പം തിരിമറി കാട്ടാമെന്നതുകൊണ്ടാണിതെന്നും ശിവശങ്കറാണ് ഇക്കാര്യം തന്നോടു പറഞ്ഞതെന്നും സ്വപ്ന വ്യക്തമാക്കി. മാധ്യമവും മീഡിയാ വണ്ണും ഒരേ മാനേജ്മെന്റിന്റെ കീഴിൽ വരുന്നതാണെന്നതാണ് വസ്തുത. മീഡിയാ വണ്ണിനെ നിരോധിച്ചപ്പോൾ ഇടതുപക്ഷം ശക്തമായ നിലപാട് എടുത്തു. ഇതേ സംവിധാനത്തിന്റെ ഭാഗമായ ജലീലാണ് മാധ്യമത്തിനെതിരെ കത്തെഴുതിയത്.
ഇതു ഇടതുപക്ഷത്തെ വെട്ടിലാക്കും. ഇതിനൊപ്പം സ്വപ്ന കൂടുതൽ ആരോപണവും ഉന്നയിക്കുന്നു. ശിവശങ്കറിന് താൻ സമ്മാനമായി നൽകിയ ഐഫോൺ എൻഐഎ പിടിച്ചെടുത്തെങ്കിലും മഹസറിൽ ഇല്ല. അതിപ്പോൾ കാണാനുമില്ല. മുഖ്യമന്ത്രിയുടെയും മറ്റുള്ളവരുടെയും പങ്ക് സംബന്ധിച്ച ചാറ്റുകളും വിവരങ്ങളും ഈ ഫോണിലുണ്ട്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണു സംസ്ഥാന സർക്കാർ നടത്തുന്നതെന്ന് ഇതിൽ നിന്നെല്ലാം വ്യക്തമാണ്. ഗൂഢാലോചനക്കേസ് റദ്ദാക്കാൻ നൽകിയ ഹർജിയിൽ സർക്കാരിനു മറുപടിയായാണ് സ്വപ്ന സത്യവാങ്മൂലം നൽകിയത്.
ശിവശങ്കറിന് താൻ സമ്മാനമായി നൽകിയ ഐഫോൺ എൻഐഎ പിടിച്ചെടുത്തെങ്കിലും മഹസറിൽ ഇല്ലെന്നു സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. അതിപ്പോൾ കാണാനുമില്ല. മുഖ്യമന്ത്രിയുടെയും മറ്റുള്ളവരുടെയും പങ്ക് സംബന്ധിച്ച ചാറ്റുകളും വിവരങ്ങളും ഈ ഫോണിലുണ്ട്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണു സംസ്ഥാന സർക്കാർ നടത്തുന്നതെന്ന് ഇതിൽ നിന്നെല്ലാം വ്യക്തമാണ്. ഗൂഢാലോചനക്കേസ് റദ്ദാക്കാൻ നൽകിയ ഹർജിയിൽ സർക്കാരിനു മറുപടിയായാണ് സ്വപ്ന സത്യവാങ്മൂലം നൽകിയത്.
നയതന്ത്ര ചാനൽ ദുരുപയോഗിച്ചു കോൺസൽ ജനറൽ ചെയ്യുന്ന എല്ലാ അനധികൃത ബിസിനസ് പ്രവർത്തനങ്ങൾക്കും മുഖ്യമന്ത്രിയുൾപ്പെടെ സർക്കാരിന്റെ എല്ലാ സഹായവും ജലീൽ വാഗ്ദാനം ചെയ്തതെന്നു കോൺസൽ ജനറൽ തന്നോടു പറഞ്ഞു. ജലീലുമായി ഒട്ടേറെ ബിസിനസ് പ്രവർത്തനങ്ങൾ പദ്ധതിയിട്ടിട്ടുണ്ടെന്നും സൂചിപ്പിച്ചു സ്വപ്ന പറയുന്നു. എന്നാൽ ഗൾഫിൽ കോവിഡ് കാരണം ഒട്ടേറെ പേർ മരിച്ചതായി ഒരു മാധ്യമം വാർത്ത പ്രസിദ്ധീകരിച്ചപ്പോൾ കോൺസൽ ജനറലിന്റെ പിഎ ആയ സ്വപ്നയോടും കോൺസൽ ജനറലിനോടും അക്കാര്യം ആരായുക മാത്രമാണു ചെയ്തതെന്നു മുൻ മന്ത്രി കെ.ടി.ജലീൽ പറഞ്ഞു.
അല്ലാതെ ആ മാധ്യമത്തെ ഗൾഫിൽ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. പാർട്ടിയോ സർക്കാരോ അറിഞ്ഞല്ല ഇരുവർക്കും സന്ദേശം അയച്ചത്. വാർത്തയുടെ നിജസ്ഥിതി അറിയുകയായിരുന്നു ലക്ഷ്യമെന്നു ജലീൽ വിശദീകരിച്ചു. നടപടിയെടുക്കണമെന്നാണു കത്തിൽ പറഞ്ഞിട്ടുള്ളതെന്നു മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ ജലീൽ അതു സമ്മതിച്ചു. പത്രം നിരോധിച്ചാൽ തനിക്കു രാഷ്ട്രീയനേട്ടം ഉണ്ടാകുമെന്നു സന്ദേശത്തിൽ പറഞ്ഞിട്ടുണ്ടെങ്കിൽ സ്വപ്ന അതു പുറത്തുവിടട്ടെയെന്നു ജലീൽ വെല്ലുവിളിച്ചു. കോൺസൽ ജനറലുമായി ബിസിനസ് ബന്ധമില്ല. യൂത്ത് ലീഗിൽ പ്രവർത്തിച്ചപ്പോൾ ഇടക്കാലത്തു ട്രാവൽ ഏജൻസി ഉണ്ടായിരുന്നു. മറ്റൊരു ബിസിനസിലും ലോകത്തൊരിടത്തും പങ്കാളിത്തമില്ല ജലീൽ പറഞ്ഞു.
അബ്ദുൽ ജലീൽ എന്ന പേരിലാണ് മു ൻ മന്ത്രി കെ.ടി ജലീൽ കത്ത് എഴുതിയിരിക്കുന്നത്. കത്ത് തനിക്ക് അയച്ചുതരൂ എന്ന് സ്വപ്ന സുരേഷ് വാട്സാപ്പിൽ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് 'വെരി കോൺഫിഡൻഷ്യൽ' എന്ന് പറഞ്ഞ് ജലീൽ കത്ത് അയച്ചു നൽകിയിരിക്കുന്നത്. അതേസമയം, യു.എ.ഇക്ക് താൻ കത്തയച്ചിട്ടുണ്ട് എന്ന് വാർത്താസമ്മേളനത്തിൽ ജലീൽ സ്ഥിരീകരിച്ചു. കത്ത് താൻ സ്വപ്നക്ക് വാട്സാപ്പിലാണ് അയച്ചത്. യു.ഡി.എഫ് നേതാക്കളും സമനമായ കത്തയച്ചിട്ടുണ്ടെന്ന് ജലീൽ പറഞ്ഞു. പ്രോട്ടോക്കോൾ ലംഘിച്ചാൽ ?തൂക്കിക്കൊല്ലുമോ എന്നും അദ്ദേഹം ചോദിച്ചു.
അയച്ച കത്തിന്റെ മലയാള പരിഭാഷ ചുവടെ
പ്രിയ സഹോദരാ.. അസ്സലാമു അലൈക്കും
ഈ വല്ലാത്ത കാലത്തിലും താങ്കൾക്ക് ക്ഷേമമെന്ന് കരുതുന്നു; അതിനായി പ്രാർത്ഥിക്കുന്നു
കേരളവും അറബ് രാജ്യങ്ങളുമായുള്ള ബന്ധം നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ്. ആയിരക്കണക്കിന് മലയാളികളാണ് വിവിധ ?ഗൾഫ് രാജ്യങ്ങളിൽ, വിശിഷ്യാ യു.എ.ഇയിൽ ?തൊഴിലെടുത്ത് ജീവിക്കുന്നത്. ചരിത്രത്തിലുടനീളം, എല്ലാ പ്രയാസഘട്ടങ്ങളിലും അല്ലാത്തപ്പോഴും അറബ് രാജ്യങ്ങളി?ലെ ഭരണാധികാരികളും ഉദാരമനസ്കരായ ജനങ്ങളും ഇന്ത്യൻ ജനതക്കൊപ്പം, പ്രത്യേകിച്ച് കേരളീയർക്കൊപ്പം നിന്നിട്ടുണ്ട്. കോവിഡ് കാലത്തും സ്ഥിതി വ്യത്യസ്തമല്ലായിരുന്നു. ഗൾഫിലെ എല്ലാ ഭരണാധികാരികളും പ്രവാസികൾക്ക് ഭക്ഷണവും താമസവും ചികിൽസയും മറ്റു സൗകര്യങ്ങളും കഴിയാവുന്ന വിധമെല്ലാം നൽകി പ്രതിസന്ധിയെ അതിജീവിക്കാൻ അവരെ സഹായിച്ചു. ദൗർഭാഗ്യകരമെന്നുപറയട്ടെ, മറ്റ് രാജ്യങ്ങളിലെന്നപോലെ ഗൾഫിലും നിരവധി വിദേശികൾക്കും സ്വദേശികൾക്കും കോവിഡ് മൂലം ജീവൻ നഷ്ടമായി.
എന്നാൽ, കേരളത്തിൽ നിന്നുള്ളവരുടെ മരണം വാർത്തയാക്കി 2020 ജൂൺ 24ന് 'ഗൾഫ് മാധ്യമ'ത്തിന്റെ കേരള പതിപ്പായ 'മാധ്യമം' മലയാള പത്രം ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ പടം സഹിതമുള്ള റിപ്പോർട്ട് പ്രസിദ്ധീകരിച്ച്, ഇവരുടെ കാര്യത്തിൽ ബന്ധപ്പെട്ട അധികാരികൾ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും ഇവർക്ക് ശരിയായ ചികിൽസ നൽകണമെന്നും ആവശ്യപ്പെടുന്നു. ഈ റിപ്പോർട്ട് നൂറ്റാണ്ടുകളായി കേരളമുൾപ്പെടെയുള്ള സ്ഥലങ്ങളിലെ ജനങ്ങളെ നിർലോഭം സഹായിക്കുന്ന അറബ് ഭരണാധികാരികളേയും ജനങ്ങളെയും അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ്. ഈ റിപ്പോർട്ട് അറബ് ഭരണാധികാരികളെക്കുറിച്ച് മത-സംഘടന ഭേദമന്യേ കേരളീയരുടെ മനസിലുള്ള ചിത്രം മുറിപ്പെടുത്തുന്നതാണ്.
വസ്തുതകൾക്കും ഗൾഫ് രാജ്യങ്ങളുടെ താൽപര്യങ്ങൾക്കും വിരുദ്ധമായാണ് ഗൾഫ് മാധ്യമത്തിന്റെ റിപ്പോർട്ടുകളെന്ന് മനസിലാക്കേണ്ടിയിരിക്കുന്നു. ആയതിനാൽ ഈ വിഷയം ഗൗരവമായി പരിഗണിച്ച് പത്രത്തിനെതിരെ ഉചിതമായ നടപടിയുണ്ടാകണം. അല്ലാത്തപക്ഷം, ഗൾഫിൽ നിന്നുള്ള ധനസഹായം സ്വീകരിച്ച്, ഗൾഫ് ഭരണാധികാരികളേയും അവിടുത്തെ സഹായതൽപരരായ ജനങ്ങളെയും അപകീർത്തിപ്പെടുത്തുന്ന കൂടുതൽ റിപ്പോർട്ടുകൾ ഭാവിയിൽ അവർ പ്രസിദ്ധീകരിക്കും. അതിനാൽ, ഈ വിഷയത്തിൽ വേണ്ട ശ്രദ്ധയുണ്ടാവുകയും നടപടി സ്വീകരിക്കുകയും വേണം. മേൽപറഞ്ഞ റിപ്പോർട്ട് വന്ന പത്രവും അതിന്റെ അറബിക്, ഇംഗ്ലിഷ് തർജമയും ഈ കത്തിനൊപ്പം ?വെക്കുന്നു.
നിങ്ങളുടെ വിശ്വസ്തൻ
അബ്ദുൽ ജലീൽ
മറുനാടന് മലയാളി ബ്യൂറോ