- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പടച്ചവനെ പേടിയില്ലെങ്കിൽ പടപ്പുകളെയെങ്കിലും ലീഗ് പേടിക്കണ്ടേ? നാട്ടുകാരെ കുരങ്ങ് കളിപ്പിക്കുന്നതിന് ഒരതിരുവേണമെന്ന് മന്ത്രി കെടി ജലീൽ
എംപി സ്ഥാനം രാജിവെച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തുന്ന പികെ കുഞ്ഞാലിക്കുട്ടിയെ പരിഹസിച്ച് മന്ത്രി കെടി ജലീൽ. യുഡിഎഫിന്റെ ഹെഡ്‌മാഷായി, പ്രതിപക്ഷ നേതാവാകാനാണോ കുഞ്ഞാലിക്കുട്ടിയുടെ വരവെന്നായിരുന്നു ജലീലിന്റെ പരിഹാസം. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലാണ് ജലീൽ ലീഗിനെ വിമർശിച്ച് രംഗത്തെത്തിയത്. പടച്ചവനെ പേടിയില്ലെങ്കിൽപടപ്പുകളെയെങ്കിലും ലീഗ് പേടിക്കണ്ടേ?,നാട്ടുകാരെ കുരങ്ങ് കളിപ്പിക്കുന്നതിന് ഒരതിരുവേണം. കണ്ടാലറിയാത്തവൻ കൊണ്ടാലറിയും. കാത്തിരിക്കാമെന്ന് ജലീൽ ഫെയസ്ബുക്കിൽ കുറിച്ചു.
മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഇന്ന് മലപ്പുറത്ത് ചേർന്ന ലീഗ് പ്രവർത്തക സമിതി യോഗത്തിലാണ് അറിയിച്ചത്. ലോക്സഭാംഗത്വം രാജിവെച്ച് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനാണ് തീരുമാനം. നിയമസഭാ തെരെഞ്ഞെടുപ്പിനൊപ്പം മലപ്പുറം ലോക്സഭാ സീറ്റിൽ ഉപതെരഞ്ഞെടുപ്പും നടക്കുന്ന വിധം രാജിയുണ്ടാവുമെന്നുമാണ് ലഭിക്കുന്ന ലീഗ് നേതൃത്വം വ്യക്തമാക്കിയത്.
സംസ്ഥാന രാഷ്ട്രീയത്തിൽ യു.ഡി.എഫിനെ ശക്തിപ്പെടുത്താനാണ് കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവെന്നാണ് ലീഗ് നേതൃത്വം വ്യക്തമാക്കുന്നത്. എന്നാൽ യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ഉപമുഖ്യമന്ത്രി പദം സ്വപ്നം കാണുന്ന എം.കെ മുനീറിനും, യുവ നേതാക്കളായ കെ.എം.ഷാജി ഉൾപ്പെടെയുള്ളവർക്കും കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവിൽ അതൃപ്തിയുണ്ട്.
മുസ്ലിംലീഗ്നേതാവ് ഇ. അഹമ്മദിന്റെ മരണശേഷം പകരക്കാരനായാണ് കുഞ്ഞാലിക്കുട്ടി പാർലമെന്റിലേക്കുപോയത്. സംസ്ഥാന രാഷ്ട്രീയത്തിൽ കുഞ്ഞാലിക്കുട്ടിയുടെ സജീവ ഇടപെടലുകൾ യു.ഡി.എഫിന് കരുത്തുപകരുമെന്ന ഉമ്മൻ ചാണ്ടി അടക്കമുള്ളവർ പാണക്കാട് തങ്ങളെ അറിയിച്ചിരുന്നു. ഇടതുപക്ഷത്തിനു പിന്തുണ നൽകിയിരുന്ന ലീഗ് വിരുദ്ധ നിലപാടുണ്ടായിരുന്ന ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ സംഘടനയായ വെൽഫെയർ പാർട്ടിയെ യു.ഡി.എഫ് അനുകൂലമാക്കിയതും മുസ്ലിം-സാമുദായിക സംഘടനകളുടെ കൂട്ടായ്മ ഒരുക്കുന്നതിലും നേതൃത്വപരമായ പങ്കാണ് കുഞ്ഞാലിക്കുട്ടി വഹിച്ചത്. കോൺഗ്രസിലെ ചേരിപ്പോരിലും കേരള കോൺഗ്രസ് ജോസ്, ജോസഫ് തർക്കത്തിലുമെല്ലാം ക്രൈസിസ് മാനേജരുടെ റോളിലാണ് കുഞ്ഞാലിക്കുട്ടി ഇടപെട്ടിരുന്നത്.
ജലീലിന്റെ കുറിപ്പ് ഇങ്ങനെ..
2021 ൽ ലീഗിന് ഭരണമില്ലെങ്കിൽ കുഞ്ഞാലിക്കുട്ടി ഐക്യരാഷ്ട്ര
സഭയിലേക്കാകുമോ പോവുക?
UDF ന്റെ
ഹെഡ്‌മാഷായി, പ്രതിപക്ഷ നേതാവാകാനാണോ കുഞ്ഞാലിക്കുട്ടിയുടെ വരവ്?
പടച്ചവനെ പേടിയില്ലെങ്കിൽ
പടപ്പുകളെയെങ്കിലും ലീഗ് പേടിക്കണ്ടേ?
നാട്ടുകാരെ കുരങ്ങ് കളിപ്പിക്കുന്നതിന് ഒരതിരുവേണം. കണ്ടാലറിയാത്തവൻ കൊണ്ടാലറിയും. കാത്തിരിക്കാം
മറുനാടന് ഡെസ്ക്