- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഓന് സ്വൈര്യം കൊടുക്കരുത് എന്ന് കുഞ്ഞാലിക്കുട്ടി തന്റെ അനുയായിയോട് പറഞ്ഞു; രാഷ്ട്രീയ- സാമ്പത്തിക താൽപര്യങ്ങൾ സംരക്ഷിക്കാൻ ഏതറ്റം വരേയും പോവും': കഴിഞ്ഞ അഞ്ചുവർഷം തന്നെ വേട്ടയാടിയത് കുഞ്ഞാപ്പ തന്നെയെന്ന് കെ.ടി.ജലീൽ
തിരുവനന്തപുരം: പി.കെ.കുഞ്ഞാലിക്കുട്ടിക്ക് എതിരെ കെ.ടി.ജലീൽ എംഎൽഎ വീണ്ടും ആരോപണവുമായി രംഗത്തെത്തി. കഴിഞ്ഞ അഞ്ച് വർഷം താൻ വേട്ടയാടലിന് ഇരയായിരുന്നുവെന്നും അതിന് പിന്നിൽ പി കെ കുഞ്ഞാലിക്കുട്ടിയാണെന്ന് തനിക്ക് ഉറപ്പാണെന്നുമാണ് ജലീൽ മാതൃഭൂമി ന്യൂസ് അഭിമുഖത്തിൽ പറഞ്ഞത്.
തനിക്ക് ഇ ഡി നോട്ടീസ് ലഭിച്ചതിന് പിന്നാലെ എന്തൊക്കെ കോലാഹലങ്ങളായിരുന്നു അരങ്ങേറിയത്. അതിന്റെയെല്ലാം പിന്നിൽ അദ്ദേഹമായിരുന്നു. തന്റെ രാഷ്ട്രീയ, സാമ്പത്തിക ലാഭത്തിന് വേണ്ടി കുഞ്ഞാലിക്കുട്ടി ഏതറ്റം വരെയും പോകുമെന്നും ജലീൽ ൃപറഞ്ഞു.
'ഓന് സ്വൈര്യം കൊടുക്കരുത് എന്ന് കുഞ്ഞാലിക്കുട്ടി തന്റെ അനുയായിയോട് പറയുന്നത് മറ്റൊരാൾ കേട്ടിരുന്നു. അത് എന്നെ അറിയിച്ചിട്ടുണ്ട്. കുഞ്ഞാലിക്കുട്ടി അദ്ദേഹത്തിന്റെ രാഷ്ട്രീയ- സാമ്പത്തിക താൽപര്യങ്ങൾ സംരക്ഷിക്കാൻ ഏതറ്റം വരേയും പോവും. ഇരിക്കുന്ന കൊമ്പ് മുറിക്കാൻ വരെ അദ്ദേഹം തയ്യാറാകും', ജലീൽ പറഞ്ഞു.
കുഞ്ഞാലിക്കുട്ടി ഒരു ഡേയ്ഞ്ചറസ് മാനിപ്പുലേറ്ററാണെന്നും ജലീൽ ആരോപിച്ചു. ഇനി എത്ര വർഷങ്ങളുണ്ടെന്ന് അദ്ദേഹത്തിന് നല്ല ബോധ്യമുണ്ട്. ഇതിനിടയ്ക്ക് എന്തെല്ലാം നേടാൻ കഴിയുമോ അതെല്ലാം നേടിയെടുക്കാനാകും കുഞ്ഞാലിക്കുട്ടിയുടെ ശ്രമം. അതിന് തടസ്സം സൃഷ്ടിക്കുന്നവരെ വെട്ടിനിരത്തുക എന്നതാണ് അദ്ദേഹത്തിന്റെ രീതിയെന്നും ജലീൽ കുറ്റപ്പെടുത്തി.
ലീഗിന്റെ രാഷ്ട്രീയ താൽപര്യത്തിന് യോജിക്കാത്ത പലയിടപെടലുകളും കുഞ്ഞാലിക്കുട്ടി നടത്തിയിട്ടുണ്ട്. ഇബ്രാഹിം കുഞ്ഞ് മുഖേനെയാണ് ചന്ദ്രികയിലെ പത്ത് കോടി കള്ളപ്പണം വെളുപ്പിക്കൽ വന്നതെന്ന് പറഞ്ഞ ജലീൽ ഇബ്രാഹിം കുഞ്ഞിനൊന്ന് തുമ്മണമെങ്കിൽ പോലും കുഞ്ഞാലിക്കുട്ടിയുടെ അനുമതി വാങ്ങുമായിരുന്നുവെന്നും പരിഹസിച്ചു. ലീഗിനെയും ലീഗിന്റെ സ്ഥാപനങ്ങളെയും കുഞ്ഞാലിക്കുട്ടി കള്ളപ്പണം വെളുപ്പിക്കാനുള്ള സംവിധാനമാക്കിമാറ്റിയെന്നും ജലീൽ ആരോപിച്ചു.
ഇഡി വിവാദത്തിൽ പി.കെ.കുഞ്ഞാലിക്കുട്ടിക്ക് ഭീഷണിയുമായി കെ.ടി.ജലീൽ നേരത്തെ രംഗത്തെത്തിയിരുനന്നു. കുഞ്ഞാലിക്കുട്ടിയുടെ ശബ്ദരേഖ പുറത്തുവിടേണ്ടിവരുമെന്ന് കെ.ടി.ജലീൽ മുന്നറിയിപ്പു നൽകി. അതോടെ കുഞ്ഞാലിക്കുട്ടിക്ക് രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കേണ്ടി വരും. മുഈൻ അലി തങ്ങൾക്കെതിരെ നടപടിയെടുത്താൽ വലിയവില നൽകേണ്ടിവരുമെന്നും കെ.ടി.ജലീൽ പറഞ്ഞിരുന്നു.
പാണക്കാട് കുടുംബത്തിന്റെ മേസ്തിരി പണിയെടുക്കാൻ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന സാദിഖലി തങ്ങളുടെ പ്രസ്താവന കുഞ്ഞാലിക്കുട്ടിയെ കുറിച്ചാണെന്നും ജലീൽ പറഞ്ഞു. മാഫിയാ രാഷ്ട്രീയത്തിന് എതിരായ താക്കീതാണ് ഇതെന്നും വാക്കുപറഞ്ഞാൽ വാക്കാവണമെന്നും അതുകൊണ്ടാണ് താൻ മറ്റ് കാര്യങ്ങൾ പുറത്തുവിടാത്തതെന്നും ജലീൽ പറഞ്ഞിരുന്നു.
മുസ്ലിം ലീഗിൽ കുഞ്ഞാലിക്കുട്ടി യുഗം അവസാനിക്കുകയാണ്. ബ്ലാക്മെയിൽ രാഷ്ട്രീയത്തിന്റെ വക്താവാണ് കുഞ്ഞാലിക്കുട്ടി. സേട്ട് സാഹിബിനെയും പിഎം അബൂബക്കർ സാഹിബിനെയും അടക്കം പാർട്ടിയിൽ നിന്ന് പുറത്താക്കിയത് കുഞ്ഞാലിക്കുട്ടിയാണ്. കുഞ്ഞാലിക്കുട്ടിയെ പുറത്താക്കാനും മുസ്ലിം ലീഗിൽ ഒരു തലമുറ ജനിക്കുമെന്നും ജലീൽ പറഞ്ഞിരുന്നു.
മറുനാടന് മലയാളി ബ്യൂറോ