- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയത്ത് കെടി തോമസ് നടത്തിയ പ്രസംഗം ഏറ്റെടുത്ത് ദേശീയ മാധ്യമങ്ങൾ; മുൻ സുപ്രീം കോടതി ജഡ്ജി ആർഎസ്എസിനെ താരതമ്യം ചെയ്തത് ഭരണഘടനയോടും സൈന്യത്തോടും; സ്ഥാനം മോഹിച്ചെന്നാരോപിച്ച് വിമർശകർ; മുല്ലപ്പെരിയാറിൽ ജന്മനാടിനെ കൈവിട്ട കേരള പ്രതിനിധി എന്നും വിവാദങ്ങളുടെ തോഴൻ
ന്യൂഡൽഹി: കേരളത്തിനും മലയാളിയുടെ മനസ്സിനും അനുകൂലമല്ലാത്ത നിലപാടുകളാണ് ജസ്റ്റിസ് കെ.ടി.തോമസ് എക്കാലവും പുലർത്തിയിട്ടുള്ളത്. മുല്ലപ്പെരിയാർ വാദം കൊടുമ്പിരി കൊണ്ടിരിക്കെ, കേരളത്തിന്റെ പ്രതിനിധിയായിട്ടുകൂടി സംസ്ഥാനത്തിന്റെ താത്പര്യങ്ങൾക്ക് വിരുദ്ധമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ആർ.എസ്.എസിനെക്കുറിച്ച് അദ്ദേഹം ഇപ്പോൾ കോട്ടയത്ത് നടത്തിയ പ്രസംഗവും ചർച്ചയാവുകയാണ്. ഭരണഘടനയും ജനാധിപത്യ സംവിധാനവും സൈന്യവും കഴിഞ്ഞാൽ, രാജ്യത്തെ ജനങ്ങളെ സുരക്ഷിതരാക്കുന്നത് ആർ.എസ്.എസാണെന്നായിരുന്നു കെ.ടി.തോമസിന്റെ പ്രസ്താവന. മതനിരപേക്ഷത എന്ന ആശയം മതത്തിൽനിന്ന് അടർത്തിയെടുക്കേണ്ടതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോട്ടയത്ത് ആർ.എസ്.എസ്. പ്രവർത്തകരുടെ പരിശീലനക്കളരിയിൽ സംസാരിക്കവെയാണ് ഈ പരാമർശങ്ങൾ.. മുൻ സുപ്രീം കോടതി ജഡ്ജിയുടെ ആർഎസ്എസ്. ചായ്‌വിനെ ദേശീയ മാധ്യമങ്ങളടക്കം ഏറെ പ്രാധാന്യത്തോടെയാണ് കാണുന്നത്. രാജ്യത്തെ അടിയന്തരാവസ്ഥയിൽനിന്ന് രക്ഷിച്ചതിന്റെ ക്രെഡിറ്റ് ഏതെങ്കിലും സംഘടനയ്ക്ക് അവകാശപ്പെട്ടതാണെങ്കിൽ, അത് ആർഎസ്എസിന
ന്യൂഡൽഹി: കേരളത്തിനും മലയാളിയുടെ മനസ്സിനും അനുകൂലമല്ലാത്ത നിലപാടുകളാണ് ജസ്റ്റിസ് കെ.ടി.തോമസ് എക്കാലവും പുലർത്തിയിട്ടുള്ളത്. മുല്ലപ്പെരിയാർ വാദം കൊടുമ്പിരി കൊണ്ടിരിക്കെ, കേരളത്തിന്റെ പ്രതിനിധിയായിട്ടുകൂടി സംസ്ഥാനത്തിന്റെ താത്പര്യങ്ങൾക്ക് വിരുദ്ധമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ആർ.എസ്.എസിനെക്കുറിച്ച് അദ്ദേഹം ഇപ്പോൾ കോട്ടയത്ത് നടത്തിയ പ്രസംഗവും ചർച്ചയാവുകയാണ്.
ഭരണഘടനയും ജനാധിപത്യ സംവിധാനവും സൈന്യവും കഴിഞ്ഞാൽ, രാജ്യത്തെ ജനങ്ങളെ സുരക്ഷിതരാക്കുന്നത് ആർ.എസ്.എസാണെന്നായിരുന്നു കെ.ടി.തോമസിന്റെ പ്രസ്താവന. മതനിരപേക്ഷത എന്ന ആശയം മതത്തിൽനിന്ന് അടർത്തിയെടുക്കേണ്ടതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോട്ടയത്ത് ആർ.എസ്.എസ്. പ്രവർത്തകരുടെ പരിശീലനക്കളരിയിൽ സംസാരിക്കവെയാണ് ഈ പരാമർശങ്ങൾ.. മുൻ സുപ്രീം കോടതി ജഡ്ജിയുടെ ആർഎസ്എസ്. ചായ്‌വിനെ ദേശീയ മാധ്യമങ്ങളടക്കം ഏറെ പ്രാധാന്യത്തോടെയാണ് കാണുന്നത്.
രാജ്യത്തെ അടിയന്തരാവസ്ഥയിൽനിന്ന് രക്ഷിച്ചതിന്റെ ക്രെഡിറ്റ് ഏതെങ്കിലും സംഘടനയ്ക്ക് അവകാശപ്പെട്ടതാണെങ്കിൽ, അത് ആർഎസ്എസിനുള്ളതാണെന്നും കെ.ടി. തോമസ് പറഞ്ഞു. രാജ്യസുരക്ഷയ്ക്ക് അനുഗുണമായ രീതിയിലുള്ള അച്ചടക്കമാണ് സംഘം അതിന്റെ പ്രവർത്തകരിൽ വളർത്തിയെടുക്കുന്നത്. പാമ്പുകൾക്ക് വിഷം അതിനെ ആക്രമിക്കുന്നവരിൽനിന്ന് പ്രതിരോധം തീർക്കാനുള്ള ആയുധമാണ്. അതുപോലെ, മനുഷ്യന് ബലം മറ്റുള്ളവരെ ആക്രമിക്കുന്നതിനുവേണ്ടിയുള്ളതല്ല.
ശാരീരിക ബലം ആക്രമണങ്ങളെ ചെറുക്കാനും പ്രതിരോധിക്കാനുമുള്ളതാണെന്ന വിശ്വാസമാണ് ആർഎസ്എസ് അതിന്റെ പ്രവർത്തകർക്ക് പകർന്നുകൊടുക്കുന്നത്. അതിനെ ഞാൻ സ്വാഗതം ചെയ്യുന്നു. ഇത്തരം ആക്രമണങ്ങളുണ്ടാകുന്ന വേളയിൽ രാജ്യത്തെയും സമൂഹത്തെയും രക്ഷിക്കുന്നതിനുവേണ്ടിയുള്ള പരിശീലനമാണ് പ്രവർത്തകർക്ക് സംഘടന നൽകുന്നതെന്ന് കരുതുന്നതായും അദ്ദേഹം പ്രസഗത്തിൽ പറഞ്ഞു.
ഇന്ത്യയിലെ ജനങ്ങൾ സുരക്ഷിതരായി ജീവിക്കുന്നതിന് നാല് കാരണങ്ങളാണുള്ളത്. ഭരണഘടനയും ജനാധിപത്യവും സൈന്യവുമാമ് ആദ്യമൂന്ന് കാരണങ്ങൾ. നാലാമത്തേത് ആർ.എസ്.എസാണ്. അടിയന്തരാവസ്ഥയ്‌ക്കെതിരെ ആർഎസ്എസ് മാത്രമാണ് പ്രവർത്തിച്ചത്. അടിയന്തരാവസ്ഥയുമായി ഏറെനാൾ മുന്നോട്ടുപോകാനാവില്ലെന്ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് മനസ്സിലാക്കിക്കൊടുത്തത് ആർഎസ്.എസിന്റെ സംഘബലവും പ്രവർത്തന മികവുമാണ്-അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷങ്ങൾ അവരുടെ കാര്യസാധ്യത്തിനുവേണ്ടിയാണ് മതനിരപേക്ഷതയെന്ന ആശയത്തെ ഉപയോഗിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഓരോ വ്യക്തിയുടെയും അന്തസ്സ് സംരക്ഷിക്കുമെന്ന അർഥമാണ് അതിനുള്ളത്. മതനിരപേക്ഷതയെ മതത്തിൽനിന്ന് വേറിട്ട് കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന മതനിരപേക്ഷതയെ നിർവചിച്ചിട്ടില്ലെന്നും കെ.ടി.തോമസ് കൂട്ടിച്ചേർത്തു. ഹിന്ദുവെന്നത് ഒരു സംസ്‌കാരത്തെക്കൂടി കുറിക്കുന്ന പദവാണ്. ഹിന്ദുസ്ഥാനെന്ന ആശയം മുമ്പ് എല്ലാവരെയും ആവേശം കൊള്ളിച്ചിരുന്നു. ഇപ്പോഴത് ആർഎസ്എസിനെയും ബിജെപിയെയും മാത്രം ഉൾക്കൊള്ളുന്നതായി.
ഭരണഘടനയിൽ മതപരമായ സ്വാതന്ത്ര്യം ഉറപ്പ് നൽകുന്നുണ്ടെങ്കിലും അതിന് അഞ്ചാം സ്ഥാനമേയുള്ളൂവെന്ന് കെ.ടി. തോമസ് പറഞ്ഞു. ഒു വ്യക്തിയുടെ മൗലികാവകാശങ്ങൾക്ക് ശേഷമാണ് അതുവരുന്നതെന്നും അദ്ദേഹം ഓർമിപപ്പിച്ചു. ആർ.എസ്.എസിനെ ഈ വിധം പുകഴ്‌ത്തിക്കൊണ്ടുള്ള കെ.ടി.തോമസിന്റെ പ്രസംഗം അദ്ദേഹം എന്തോ സ്ഥാനം മോഹിച്ചുകൊണ്ട് നടത്തുന്നതാണെന്ന ആരോപണം വിമർശകർ ഉയർത്തുന്നുണ്ട്.