- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
17-18 വയസ്സുള്ള കുട്ടികളുടെ സെക്സ് അയയ്ക്കു പ്ലീസ്; കുടുംബശ്രീ അംഗങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അസി. ജില്ലാ മിഷൻ കോ-ഓർഡിനേറ്ററുടെ മെസേജ് കണ്ട് വീട്ടമ്മമാർ ഞെട്ടി; അറിയാതെ പുറത്തുവന്നത് എസി മൊയ്തീൻ എന്ന അദ്ധ്യാപകന്റെ തനിനിറം; സംഭവം വിവാദമാകാതിരിക്കാൻ 'ഞരമ്പു രോഗി'യെ സംരക്ഷിച്ച് സി.പി.എം ജില്ലാ നേതൃത്വം
കോഴിക്കോട്: സ്ത്രീകളെ സ്വയംപര്യാപതരാക്കി സമൂഹത്തിന്റെ മുൻനിരയിലേക്കെത്തിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തു പ്രവർത്തിക്കുന്ന കുടുംബശ്രീ മിഷനെ ഒരു മതൃകാ പദ്ധതിയായാണ് രാജ്യത്തിനകത്തും പുറത്തുമുള്ളവർ നോക്കിക്കാണുന്നത്. എന്നാൽ സംസ്ഥാനത്തിന്റെ ഈ അഭിമാന പദ്ധതിയുടെ നടത്തിപ്പുകാരായി ഉന്നതസ്ഥനങ്ങളിൽ അവരോധിക്കപ്പെട്ടിരിക്കുന്നത് 'ഞരമ്പു രോഗികളോ'?. കുടുംബശ്രീ സൂഷ്മ സംരംഭങ്ങളുടെ ചുമതലക്കാരനും കോഴിക്കോട് അസിസ്റ്റന്റ് ജില്ലാ മിഷൻ കോ- ഓർഡിനേറ്ററുമായ എ.സി മൊയ്തീന്റെ ചെയ്തികളാണ് ഇപ്പോൾ കുടുംബശ്രീയുടെ ഉദ്ദേശശുദ്ധിതന്നെ സംശയനിഴലിലാക്കിയിരിക്കുന്നത്. ഉൽപന്നങ്ങൾ വിറ്റഴിക്കുന്നതുമായി ബന്ധപ്പെട്ട് കുടുംബശ്രീ അംഗങ്ങൾക്ക് ആശയവിനിമയം നടത്താനായി 'ഹോംഷോപ്പ്' എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ആരംഭിച്ചിരുന്നു. സ്ത്രീകൾ മാത്രമുള്ള ഈ ഗ്രൂപ്പിൽ ഏവരെയും ഞെട്ടിക്കുന്ന രീതിയിലുള്ള അശ്ലീല സന്ദേശമിട്ടാണ് മൊയ്തീൻ തന്റെ തനി സ്വരൂപം വെളിപ്പെടുത്തിയിരിക്കുന്നത്. 150 മുതൽ 200 സ്ത്രീകൾ ഉൾപ്പെടെയുള്ളവർ അംഗങ്ങളായ ഗ്രൂപ്പിൽ ഈ മാസം രണ്ടിന്
കോഴിക്കോട്: സ്ത്രീകളെ സ്വയംപര്യാപതരാക്കി സമൂഹത്തിന്റെ മുൻനിരയിലേക്കെത്തിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തു പ്രവർത്തിക്കുന്ന കുടുംബശ്രീ മിഷനെ ഒരു മതൃകാ പദ്ധതിയായാണ് രാജ്യത്തിനകത്തും പുറത്തുമുള്ളവർ നോക്കിക്കാണുന്നത്. എന്നാൽ സംസ്ഥാനത്തിന്റെ ഈ അഭിമാന പദ്ധതിയുടെ നടത്തിപ്പുകാരായി ഉന്നതസ്ഥനങ്ങളിൽ അവരോധിക്കപ്പെട്ടിരിക്കുന്നത് 'ഞരമ്പു രോഗികളോ'?.
കുടുംബശ്രീ സൂഷ്മ സംരംഭങ്ങളുടെ ചുമതലക്കാരനും കോഴിക്കോട് അസിസ്റ്റന്റ് ജില്ലാ മിഷൻ കോ- ഓർഡിനേറ്ററുമായ എ.സി മൊയ്തീന്റെ ചെയ്തികളാണ് ഇപ്പോൾ കുടുംബശ്രീയുടെ ഉദ്ദേശശുദ്ധിതന്നെ സംശയനിഴലിലാക്കിയിരിക്കുന്നത്. ഉൽപന്നങ്ങൾ വിറ്റഴിക്കുന്നതുമായി ബന്ധപ്പെട്ട് കുടുംബശ്രീ അംഗങ്ങൾക്ക് ആശയവിനിമയം നടത്താനായി 'ഹോംഷോപ്പ്' എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ആരംഭിച്ചിരുന്നു. സ്ത്രീകൾ മാത്രമുള്ള ഈ ഗ്രൂപ്പിൽ ഏവരെയും ഞെട്ടിക്കുന്ന രീതിയിലുള്ള അശ്ലീല സന്ദേശമിട്ടാണ് മൊയ്തീൻ തന്റെ തനി സ്വരൂപം വെളിപ്പെടുത്തിയിരിക്കുന്നത്.
150 മുതൽ 200 സ്ത്രീകൾ ഉൾപ്പെടെയുള്ളവർ അംഗങ്ങളായ ഗ്രൂപ്പിൽ ഈ മാസം രണ്ടിന് രാത്രി ഒമ്പതോടെയാണ് അശ്ലീല സന്ദേശമെത്തിയത്. '17-18 വയസ്സുള്ള കുട്ടികളുടെ സെക്സ് അയയ്ക്കു പ്ലീസ്' എന്ന സന്ദേശമാണ് ഇദ്ദേഹത്തിന്റെ നമ്പരിൽ നിന്നും വന്നിരിക്കുന്നത്. തനിക്ക് പിണഞ്ഞ അബദ്ധം മനസിലാക്കിയ ഉടനെ അത് തെറ്റായ സന്ദേശമാണെന്നും, തന്റെ സുഹൃത്ത് അയച്ചുതന്നതാണെന്നും ക്ഷമിക്കണമെന്നും വീണ്ടുംമൊരു സന്ദേശം കൂടി ഗ്രൂപ്പിലേക്ക് അയച്ചിട്ടുണ്ട്.
കായണ്ണ സർക്കാർ ഹയർസെക്കണ്ടറി സ്‌കൂളിലെ ഹൈസ്‌ക്കൂൾ വിഭാഗം അദ്ധ്യാപകനാണ് എസി മൊയ്തീൻ. അദ്ധ്യാപകനായ ഒരാളിൽനിന്ന് ഇത്തരമൊരു സന്ദേശം വന്നതിന്റെ ഞെട്ടലിലാണ് ഗ്രൂപ്പ് അംഗങ്ങളിൽ പലരും. കൊയിലാണ്ടി മുൻസിപ്പൽ ചെയർമാന്റെ ഭാര്യയും കുടുംബശ്രീ ജില്ലാ മിഷൻകോർഡിനേറ്ററുമായ വ്യക്തിയും ഈ ഗ്രൂപ്പിൽ അംഗമാണ്.
അതേസമയം ഇത്തരത്തിലൊരു സന്ദേശം എത്തിയിട്ടും ജില്ലാ മിഷൻ കോർഡിനേറ്റർ ബന്ധപ്പെട്ടവരെ ഇത് അറിയിക്കുകയോ അച്ചടക്കനടപടിക്ക് ഇതേവരെ തയ്യാറാകുകയോ ചെയ്തിട്ടില്ലെന്നതും സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നതാണ്. ഇടതു സർക്കാർ അധികാരത്തിൽ എത്തിയതിനു പിന്നാലെ വിദ്യാഭ്യാസ വകുപ്പിൽ നിന്നും ഡെപ്യൂട്ടേഷനിലാണ് മൊയ്തീൻ കുടുംബശ്രീയിലെത്തിയത്.
സംഭവം പുറത്തറിയാതെ ഒതുക്കി തീർക്കാൻ സി.പി.എം കോഴിക്കോട് ജില്ലാ കമ്മറ്റി ഇടപെട്ടെന്നും ഗ്രൂപ്പിലെ അംഗങ്ങൾ വെളിപ്പെടുത്തുന്നു. സന്ദേശം ഗ്രൂപ്പിലെത്തി വിവാദമായതിനു പിന്നാലെ ഇത് പുറത്തറിയിക്കരുതെന്നും അശ്ലീല സന്ദേശമടങ്ങുന്ന ഗ്രൂപ്പിന്റെ സ്‌ക്രീൻ ഷോട്ട് പുറത്തു നൽകരുതെന്നും ആവശ്യപ്പെട്ട് സി.പി.എം ഉന്നതർ ഫോണിലൂടെയും നേരിട്ടും ഗ്രൂപ്പ് അംഗങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. അതേസമയം കുടുംബശ്രീ ഡയറക്ടർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ വിവരം ധരിപ്പിച്ചിട്ടില്ല. കുടുംബശ്രീയുടെ ചുമതലയുള്ള തദ്ദേശ വകുപ്പു മന്ത്രി കെ.ടി.ജലീലും സംഭവത്തെപ്പറ്റി അറിഞ്ഞിട്ടില്ലെന്നതാണ് സൂചന.
കോഴിക്കോട് ജില്ലയിലെ വടകര, ഉള്ള്യേരി, ബാലുശ്ശേരി,കൊടുവള്ളി തുടങ്ങിയ പ്രദേശത്തെ സ്ത്രീകളാണ് ഹോംഷോപ്പി ഗ്രൂപ്പിലുള്ളത്. വിവിധ കുടുംബശ്രീ യൂണിറ്റകൾ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിനു വേണ്ടിയാണ്
വീടുകൾ തോറും വിറ്റഴിക്കുന്ന വിഭാഗത്തിനായി ഉണ്ടാക്കിയ വാട്ട്‌സ്ആപ്പ് കൂട്ടായ്മയാണ് ഹോം ഷോപ്പ്. ഓരോ പഞ്ചായത്തിലെയും കുടുംബശ്രീ യൂണിറ്റുകളിൽ നിന്നും തെരെഞ്ഞെടുത്ത സ്ത്രീകൾക്ക് ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ പ്രത്യേക പരിശീലനം നൽകിയാണ് ഹോം ഷോപ്പിൽ ഉൾപ്പെടുത്തുന്നത്. സാധാരണക്കാരായ സത്രീകളടക്കമുള്ള ഗ്രൂപ്പിലേക്കാണ് ഇത്തരമൊരു സന്ദേശമെത്തിയിട്ടുള്ളതെന്നും ഇത് പുറത്തറിയാതിരിക്കാൻ കാരണമായി. ഒരു അദ്ധ്യാപനിൽനിന്നാണ് ഇത്തരമൊരും പ്രവൃത്തി ഉണ്ടായിരിക്കുന്നെന്നതും സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നതാണ്.