- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൊബൈൽ ഫോൺ റിപ്പയറിങ് മുതൽ ഓൺ ലൈൻ വിപണന സംരഭങ്ങൾ വരെയുള്ള സമൂലമായ മാറ്റം; പുതിയ കാലത്തിനൊപ്പം കുടുംബശ്രീയും ന്യൂജെന്നാകുന്നു: വൻ സ്റ്റാർട്ട് സംരഭങ്ങളുമായി സ്ത്രീശാക്തീകരണത്തിന് പുതിയ മോഡൽ
കണ്ണൂർ: മാറുന്ന കാലത്തിനൊപ്പം കുടുംബശ്രീയും ന്യൂജെൻ സംരഭങ്ങളുമായി രംഗത്തിറങ്ങുന്നു. മൊബൈൽ ഫോൺ റിപ്പയറിങ് മുതൽ ഓൺ ലൈൻ വിപണന സംരഭങ്ങൾ വരെയുള്ള സമൂലമായ മാറ്റങ്ങളുമായാണ് കുടുംബശ്രീ ഇനി രംഗത്തിറങ്ങുന്നത്.
ബൃഹത്തായ സ്റ്റാർട്ട് ആപ്പ് പദ്ധതികൾ തുടങ്ങി ചെറുകിട സംരഭങ്ങൾ വരെയാണ് കുടുംബശ്രീയിലൂടെ നടപ്പിലാക്കുന്നത് ഇതോടെ .ഇതുവരെ കണ്ട കുടുംബശ്രീയെയല്ല ഇനി കാണാൻ പോകുന്നതന്നെ വ്യക്തമായ സൂചനയാണ് സംസ്ഥാന കുടുംബശ്രീ മിഷൻ നൽകിന്നത്.
വൻകിട ഓൺ ലൈൻ സ്റ്റാർട്ട് ആപ്പ് സംരഭങ്ങൾ മുതലുള്ള ബൃഹദ് പദ്ധതികളാണ് കുടുംബശ്രീ മുഖേനെ ഇനി വരാൻ പോകുന്നത്.
ഉണ്ണിയപ്പവും അച്ചാറും ഹോട്ടൽ വ്യവസായവുമെന്നതിലുപരിയായി വൻകിട സംരഭങ്ങൾ തുടങ്ങുക വഴി കൂടുതൽ തൊഴിൽ അവസരമുണ്ടാക്കാനാണ് കുടുംബശ്രീലക്ഷ്യമിടുന്നത്. സംസ്ഥാന വ്യാപകമായി കുടുംബശ്രീ യൂനിറ്റുകളുടെ ഭാഗമായി തന്നെ ന്യൂജനറേഷൻ സംരഭങ്ങൾ കൊണ്ടുവരാനാണ് തദ്ദേശ സ്വയംഭരണ വകുപ്പ് ലക്ഷ്യമിടുന്നത്. ഇതു സംബന്ധിച്ച് ഉടൻ ഉത്തരവ് പുറപ്പെടുവിപ്പിക്കുമെന്ന് തദ്ദേശ സ്വയം ഭരണ മന്ത്രി എം.വി ഗോവിന്ദൻ പറഞ്ഞു.
ന്യൂജെൻ സംരഭങ്ങളിൽ 18നും 35വയസിനുമിടയിലുള്ള യുവതികൾക്കായിരിക്കും അംഗത്വം. ഓരോഗ്രാമപഞ്ചായത്ത് വാർഡിലും ഓരോ പുതിയ യൂനിറ്റ് ഈ മാസം അവസാനത്തോടെ നിലവിൽ വരും.സംസ്ഥാനത്ത് ഇരുപതിനായിരത്തോളം വാർഡുകളാണുള്ളത്. കുടുംബശ്രീ ഏരിയാ ഡെവലപ്പ് മെന്റ് സൊസെറ്റിക്ക് കീഴിലായിരിക്കും ഇവയുടെ പ്രവർത്തനം. സംസ്ഥാനത്ത് 23 വർഷമായി പ്രവർത്തിച്ചുവരുന്ന ്കുടുംബശ്രീ സംരഭങ്ങളിൽ നാൽപതുവയസിനുമുകളിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
കേരളത്തിലെ രണ്ടേക്കാൽ ലക്ഷം കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ 45ലക്ഷത്തോളം അംഗങ്ങളുണ്ട്. ഒരു കുടുംബത്തിൽ ഒരാൾക്കു മാത്രമാണ് അംഗത്വം ലഭിക്കുന്നത്. അതുകൊണ്ടു തന്നെ പുതിയ തലമുറയിൽപ്പെട്ടവർക്ക് അംഗത്വം ലഭിക്കുന്നതിനുള്ള സാധ്യത കുറവാണ്.അഭ്യസ്ത വിദ്യരും സാങ്കേതിക വിദഗ്ദ്ധരുമായ യുവതലമുറ ഇതിലേക്ക് വന്നാൽ ആധുനിക കാർഷിക ഉപകരണങ്ങളും യന്ത്രങ്ങളും പ്രവർത്തിപ്പിച്ചു കൊണ്ടുള്ള സംരഭങ്ങൾ തുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷ.
18-നും 35-നും വയസിനും ഇടയിലുള്ള യുവതികൾ വ്യത്യസ്ത സംരഭങ്ങൾ വഴി മുഖച്ഛായ തന്നെ മാറ്റുമെന്നാണ് പ്രതീക്ഷ. ഓരോ ഗ്രാമപഞ്ചായത്ത് പരിധിയിലും ഓരോ പുതിയ ന്യൂജെൻ യൂനിറ്റുകൾ ജൂൺമാസം നിലവിൽ വരും.സംസ്ഥാനത്ത് ഇരുപതിനായിരത്തോളം വാർഡുകളാണുള്ളത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്