കൊച്ചി: വിജയ് ബാബുവിന് എതിരായ സ്ത്രീപീഡന പരാതി കൈകാര്യം ചെയ്യുന്നതിനെ ചൊല്ലി 'അമ്മ'യിലെ കടുത്ത ഭിന്നത പരസ്യമായതോടെ വാക്‌പോര് തുടരുകയാണ്. വിജയ് ബാബുവിന്റെ വിശദീകരണം തുടക്കം മുതലേ ആരാഞ്ഞിട്ടും തരാത്ത മറുപടി ഭാരവാഹി യോഗത്തിൽ വിജയ് ബാബു എങ്ങനെ നൽകി എന്നതിൽ സംശയമുണ്ടെന്ന് കുക്കു പരമേശ്വൻ

'അമ്മ'യ്ക്ക് ഈ വിഷയം ഇതിലും ഭംഗിയായി കൈകാര്യം ചെയ്യാമായിരുന്നു. ഞങ്ങളുടെ നിർദ്ദേശങ്ങൾ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് സ്വീകരിക്കാൻ കഴിഞ്ഞില്ല എന്നത് ഖേദകരമാണ്. വിജയ് ബാബുവിന്റെ കത്തിൽ സംശയം ഉണ്ട് എന്നും ഈ കാരണങ്ങൾ കൊണ്ട് തന്നെയാണ് താൻ രാജി നൽകിയത് എന്നും കുക്കു പറഞ്ഞു.

വിജയ് ബാബുവിന്റെ കത്തിനേക്കുറിച്ച് അറിയുന്നത് മാധ്യമങ്ങളിലൂടെയാണ്. പല കാര്യങ്ങളും ഞങ്ങൾ സംഘടനയിൽ മുന്നോട്ട് വെച്ചിട്ടുണ്ട്. അതൊന്നും നടപ്പിലാകാതെ വന്നതോടെയാണ് ഇങ്ങനെയൊരു നടപടി സ്വീകരിച്ചത്. ഐസിസിയെടുത്ത തീരുമാനം എക്സിക്യൂട്ടീവ് യോഗത്തിൽ അട്ടിമറിക്കപ്പെട്ടു. രാജി ഒന്നിനും പരിഹാരമല്ലെങ്കിലും അമ്മയ്ക്ക് ഒരു സന്ദേശം നൽകുകയാണ് അതിലൂടെ ചെയ്തത് എന്നും അമ്മ നേതൃത്വത്തിൽ ഇപ്പോഴും പൂർണമായും വിശ്വാസമുണ്ട് എന്നും ഐസിസിയിൽ നിന്ന് രാജിവെച്ചെങ്കിലും അമ്മയിൽ തുടർന്ന് പ്രവർത്തിക്കുമെന്നും കുക്കു വ്യക്തമാക്കി.

കുക്കു പരമേശ്വരന്റെ വാക്കുകൾ

രാജിയൊന്നിനും പരിഹാരമല്ലെന്ന് എനിക്കറിയാം. ഞാൻ അമ്മയുടെ ആഭ്യന്തര പരിഹാര സമിതിയിൽ പ്രവർത്തനം ആരംഭിച്ചിട്ട് ഒരു മാസമേ ആയിട്ടുള്ളൂ. പല കാര്യങ്ങളും ഞങ്ങൾ മുന്നോട്ട് വെച്ചിട്ടുണ്ട്. അതൊന്നും നടപ്പിലാകാതെ വന്നതോടെയാണ് ഇങ്ങനെയൊരു നടപടി. രാജി പരിഹാരമല്ലെങ്കിലും 'അമ്മ'യ്ക്ക് ഒരു സന്ദേശം നൽകുകയാണ് അതിലൂടെ ചെയ്തത്.

അമ്മ നേതൃത്വത്തിൽ ഇപ്പോഴും എനിക്ക് പൂർണമായും വിശ്വാസമുണ്ട്. ഐസിസിയെടുത്ത തീരുമാനം എക്സിക്യൂട്ടീവ് യോഗത്തിൽ അട്ടിമറിക്കപ്പെട്ടു. തുടക്കം മുതലേ വിജയ് ബാബുവിന്റെ വിശദീകരണം ആരാഞ്ഞിരുന്നു. അപ്പോഴൊന്നും തരാത്ത മറുപടി ഭാരവാഹി യോഗത്തിൽ വിജയ് ബാബു എങ്ങനെ നൽകി എന്നതിൽ സംശയമുണ്ട്.വിജയ് ബാബുവിന്റെ കത്തിലും സംശയം ഉണ്ട്. ഈ കാര്യങ്ങൾ അമ്മയ്ക്ക് ഇതിലും ഭംഗിയായി കൈകാര്യം ചെയ്യാമായിരുന്നു. ഞങ്ങളുടെ നിർദ്ദേശങ്ങൾ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് സ്വീകരിക്കാൻ കഴിഞ്ഞില്ല എന്നത് ഖേദകരമാണ്. ഈ കാരണങ്ങൾ കൊണ്ട് തന്നെയാണ് രാജി നൽകിയത്. വിജയ് ബാബു കത്ത് നൽകിയ കാര്യം ഞാൻ അറിയുന്നത് മാധ്യമങ്ങളിലൂടെയാണ്. രാജിവെച്ചെങ്കിലും അമ്മയിൽ തന്നെ പ്രവർത്തിക്കും