കുളമാവ്: നാടുകാണി പവിലിയനിലെത്തിയ യുവാവിനെ താഴ്ഭാഗത്തുള്ള പാറക്കെട്ടിലെ മരത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിതിൽ ദുരൂഹതയോ? ഇദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന പ്ലസ്ടു വിദ്യാർത്ഥിനിയെ ഗുരുതരപരിക്കുകളോടെ സമീപത്തുനിന്ന് കണ്ടെത്തി. നൂറടി താഴ്ചയിൽനിന്നാണ് ഇരുവരേയും കണ്ടെത്തിയത്. ഈ പെൺകുട്ടിയുടെ മൊഴിയാകും കേസിൽ നിർണ്ണായകം.

മേലുകാവ് ഇല്ലിക്കൽ (മുരുക്കുംകൽ) എം.എച്ച്.ജോസഫി(സാബു)ന്റെ മകൻ അലക്‌സാ(23)ണ് മരിച്ചത്. പാറക്കെട്ടിൽനിന്ന് താഴെവീണ പെൺകുട്ടി മരിച്ചെന്ന് തെറ്റിദ്ധരിച്ച് ഇയാൾ ജീവനൊടുക്കിയെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ഇത് ബന്ധുക്കൾ വിശ്വസിക്കുന്നില്ല. പരിക്കേറ്റ പെൺകുട്ടിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 250 അടി ആഴമുള്ള കൊക്കയിലേക്ക് വീണ പെൺകുട്ടിയെ 26 മണിക്കൂറുകൾക്കു ശേഷമാണ് രക്ഷപ്പെടുത്തിയത്.

അലക്‌സും പെൺകുട്ടിയും നാടുകാണി പവിലിയന് സമീപം പാറക്കെട്ടിൽ സംസാരിച്ചിരിക്കുകയായിരുന്നു. ഇതിനിടെ പെൺകുട്ടി താഴേക്കുവീണു. പാറക്കെട്ടിലൂടെ ഇറങ്ങിച്ചെന്ന അലക്‌സ്, ബോധരഹിതയായ പെൺകുട്ടിയെക്കണ്ട് മരിച്ചെന്ന് തെറ്റിദ്ധരിച്ചു. തുടർന്ന്, സ്വന്തം ജീൻസ് സമീപത്തെ മരത്തിൽ കുടുക്കി തൂങ്ങിമരിച്ചു.

പെൺകുട്ടിയേയും അലക്‌സിനേയും വ്യാഴാഴ്ച മുതൽ കാണാനില്ലായിരുന്നു. ഇരുവരുടേയും രക്ഷിതാക്കൾ കാഞ്ഞാർ, മേലുകാവ് പൊലീസ് സ്റ്റേഷനുകളിൽ പരാതിയും നൽകി. പൊലീസ് അന്വേഷണം നടത്തുന്നതിനിടയിൽ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് പവിലിയന് സമീപത്ത് അലക്‌സിന്റെ ബൈക്ക് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാ് സംഭവം പുറത്തു വരുന്നത്.

വ്യാഴാഴ്ച വൈകീട്ട് പാറക്കെട്ടിൽനിന്ന് താഴെവീണ പെൺകുട്ടി വെള്ളിയാഴ്ച ഉച്ചവരെ വേദനതിന്ന് കിടന്നു. അലക്‌സിന്റെ ബൈക്ക് കണ്ട പൊലീസ് അവിടെയെല്ലാം തിരഞ്ഞു. ബൈക്കിൽ കണ്ട സ്‌കൂൾ ബാഗിൽനിന്നാണ് പേരുംമറ്റും ലഭിച്ചത്. അവിടെനിന്ന് പേരുവിളിച്ചപ്പോൾ പെൺകുട്ടി ശബ്ദമുണ്ടാക്കി. അങ്ങനെയാണ് പൊലീസ് ഇവരെ കണ്ടെത്തുന്നത്.

എസ്‌ഐ.മാരായ മനോജും ഐസക്കും സിവിൽ പൊലീസ് ഓഫീസർ അഭിലാഷും സാഹസികമായി പാറക്കെട്ടിലൂടെ ഇറങ്ങിയാണ് പെൺകുട്ടിയുടെ അടുത്തെത്തിയത്. പൊലീസ് വിവരമറിയിച്ചതിനെത്തുടർന്ന് അഗ്‌നിരക്ഷാസേന വന്ന് പെൺകുട്ടിയെ മുകളിൽ എത്തിച്ചു. പെൺകുട്ടിയുടെ കാൽ ഒടിഞ്ഞിട്ടുണ്ട്. വിശദമായ മൊഴിയെടുക്കും. അതിന് ശേഷം അന്വേഷണം തുടരും.

നാടുകാണിയിലെ വ്യൂ പോയിന്റിൽ നിന്ന് അൽപം അകലെയുള്ള ഒരു പാറക്കെട്ടിൽ നിന്നു താഴേക്കു വീണ നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ഇരുവരും പാറക്കെട്ടിലിരുന്നു സംസാരിക്കുമ്പോൾ വഴക്കുണ്ടായെന്നും യുവാവ് പെൺകുട്ടിയെ പാറക്കെട്ടിൽ നിന്നു താഴേക്കു തള്ളിയിട്ടുവെന്നും സംശയമുണ്ട്ു. 250 അടി താഴേക്കു വീണുപോയ പെൺകുട്ടി ബോധരഹിതയായി. അലക്സ് പാറക്കെട്ടിലൂടെ ഇറങ്ങി താഴെയെത്തി. പെൺകുട്ടി മരിച്ചെന്നു കരുതിയ യുവാവ് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ചെന്നും പൊലീസ് പറയുമ്പോൾ ഇത് യുവാവിന്റെ വീട്ടുകാർ വിശ്വസിക്കുന്നില്ല.