- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കാമുകനൊപ്പം നാടുവിട്ടോടുന്നതിനിടയിൽ ബൈക്ക് അപകടം; ഭർതൃമതിയും അമ്മയുമായ യുവതി മരിച്ചു; കാമുകന് ഗുരുതര പരുക്ക്; മരിച്ചത് സുമിത്ര പ്രവീൺ; സംഭവം ഇന്നു പുലർച്ചെ എംസി റോഡിൽ കുളനടയിൽ
പന്തളം: കാമുകനൊപ്പം നാടുവിട്ടോടുന്നതിനിടയിൽ ഭർതൃമതി ബൈക്ക് അപകടത്തിൽ മരിച്ചു. കാമുകന് ഗുരുതര പരുക്ക്. എംസി റോഡിൽ കുളനട ജങ്ഷനിൽ ഇന്ന് പുലർച്ചെ അഞ്ചു മണിയോടെയാണ് അപകടം.
തിരുവനന്തപുരം കുളത്തൂർ പുളിമൂട് വിളയിൽ വീട്ടിൽ സുമിത്ര പ്രവീണാണ് (35) മരിച്ചത്. കുളനട മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്ക് സമീപമുള്ള വളവിൽ വച്ച് ചെങ്ങന്നൂർ ഭാഗത്ത് നിന്നും വന്ന കൊറിയർ വണ്ടിയും അടൂർ ഭാഗത്ത് നിന്നും വന്ന ബൈക്കുമായി ഇടിച്ചാണ് അപകടം നടന്നത്.
അപകടത്തിൽ പരുക്കേറ്റ സുമിത്രയെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന തിരുവനന്തപുരം നെടുമങ്ങാട് തൊളിക്കോട് എൻ എം മൻസിലിൽ അൻസിൽ (24 ) പരുക്കുകളോടെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒരു കുട്ടിയുടെ മാതാവ് കൂടിയാണ് സുമിത്ര. ഇരുവരും ഒളിച്ചോടുന്നതിനിടെയാണ് അപകടം സംഭവിച്ചത് എന്നാണ് പൊലിസിന്റെ നിഗമനം.
Next Story