- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്യൂഷൻ സെന്ററിലേക്ക് എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഏഴുവയസ്സുകാരിയെ ഒപ്പം കൂട്ടി; റബ്ബർ എസ്റ്റേറ്റിലെ പീഡനത്തിന് ശേഷം എല്ലാം പുറത്താകാതിരിക്കാൻ കുട്ടിയെ കൊലപ്പെടുത്തി; കുട്ടിയെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് പൊക്കിയത് അമ്മയുടെ സഹോദരീ ഭർത്താവിനെ; കുളത്തൂപ്പുഴയിലെ ശ്രീലക്ഷ്മിയെ കൊന്നത് രാജേഷെന്ന് പൊലീസ്
കൊല്ലം: കൊല്ലം കുളത്തൂപുഴയിൽ കാണാതായ ഏഴു വയസ്സുകാരിയെ കൊല്ലപ്പെടുത്തിയത് പീഡനത്തിന് ശേഷം. പൊലീസ് അറസ്റ്റ് ചെയ്ത കുട്ടിയുടെ ബന്ധു രാജേഷ് പൊലീസിനോട് കുറ്റം സമ്മതിച്ചു. ട്യൂഷൻ ക്ലാസിൻ പോയ ശ്രീലക്ഷ്മി എന്ന കുട്ടിയെ ഇന്നലെയാണ് കാണാതായത്. കുളത്തൂപുഴ ആർപി കോളനിയിലെ റബർ ഷെഡിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. കുട്ടിയെ ട്യൂഷൻ ക്ലാസിന് കൊണ്ടു പോയ ബന്ധു രാജേഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തതോടെയാണ് സംഭവത്തിന്റെ ചുരുൾ അഴിഞ്ഞത്. കുട്ടിയുടെ അമ്മയുടെ സഹോദരീ ഭർത്തവാണ് രാജേഷ്. ഇയാൾക്കൊപ്പമാണ് കഴിഞ്ഞ ദിവസം കുട്ടി ട്യൂഷൻ ക്ലാസിലേക്ക് പോയത്. പിന്നീട് ഇരുവരേയും കാണാതായി. തുടർന്ന് അമ്മ ഏരൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് വ്യാപകമായി അന്വേഷണം നടത്തുകയും ഇരുവരുടേയും ഫോട്ടോ സാമൂഹികമാധ്യമങ്ങളിലടക്കം പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് ഇന്നലെ രാത്രിയോടെ കുളത്തൂപുഴക്ക് സമീപത്ത് നിന്ന് രാജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആർ.
കൊല്ലം: കൊല്ലം കുളത്തൂപുഴയിൽ കാണാതായ ഏഴു വയസ്സുകാരിയെ കൊല്ലപ്പെടുത്തിയത് പീഡനത്തിന് ശേഷം. പൊലീസ് അറസ്റ്റ് ചെയ്ത കുട്ടിയുടെ ബന്ധു രാജേഷ് പൊലീസിനോട് കുറ്റം സമ്മതിച്ചു.
ട്യൂഷൻ ക്ലാസിൻ പോയ ശ്രീലക്ഷ്മി എന്ന കുട്ടിയെ ഇന്നലെയാണ് കാണാതായത്. കുളത്തൂപുഴ ആർപി കോളനിയിലെ റബർ ഷെഡിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. കുട്ടിയെ ട്യൂഷൻ ക്ലാസിന് കൊണ്ടു പോയ ബന്ധു രാജേഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തതോടെയാണ് സംഭവത്തിന്റെ ചുരുൾ അഴിഞ്ഞത്.
കുട്ടിയുടെ അമ്മയുടെ സഹോദരീ ഭർത്തവാണ് രാജേഷ്. ഇയാൾക്കൊപ്പമാണ് കഴിഞ്ഞ ദിവസം കുട്ടി ട്യൂഷൻ ക്ലാസിലേക്ക് പോയത്. പിന്നീട് ഇരുവരേയും കാണാതായി. തുടർന്ന് അമ്മ ഏരൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് വ്യാപകമായി അന്വേഷണം നടത്തുകയും ഇരുവരുടേയും ഫോട്ടോ സാമൂഹികമാധ്യമങ്ങളിലടക്കം പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് ഇന്നലെ രാത്രിയോടെ കുളത്തൂപുഴക്ക് സമീപത്ത് നിന്ന് രാജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആർ.പി.കോളനിയിലെ റബർ ഷെഡിൽ കുട്ടിയുണ്ടെന്ന് മനസ്സിലാക്കിയത്. എന്നാൽ പൊലീസ് ഇവിടെ എത്തി പരിശോധിച്ചപ്പോൾ കുട്ടി മരിച്ച നിലയിലായിരുന്നു. കുട്ടിയെ രാജേഷ് കൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.