- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയുടെ ആവശ്യം വീണ്ടും നിരസിച്ച് പാക്കിസ്ഥാൻ; കുൽഭൂഷൺ ജാദവിന് നയതന്ത്ര സഹായം നൽകാനാവില്ല; ഇന്ത്യയുടെ അപേക്ഷ യുക്തിക്ക് നിരക്കുന്നതല്ലെന്ന് പാക് പ്രതികരണം; കുൽഭൂഷൺ ചാരനെന്ന് നിലപാട് ആവർത്തിച്ച് പാക്കിസ്ഥാൻ
ന്യൂഡൽഹി: പാക് പട്ടാള കൊടതി വധശിക്ഷക്ക് വിധിച്ച കുൽഭൂഷൺ ജാധവിന് നയതന്ത്ര സഹായം ലഭ്യമാക്കണമെന്ന ഇന്ത്യയുടെ ആവശ്യം പാക്കിസ്ഥാൻ വീണ്ടും നിരസിച്ചു. പാക്കിസ്ഥാൻ ജയിലിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാരായ ഹമീദ് നെഹൽ അൻസാരി, കുൽഭൂഷൺ ജാധവ് എന്നിവർക്ക് എത്രയും വേഗം നയതന്ത്ര സഹായം അനുവദിക്കണമെന്ന് ശനിയാഴ്ച വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയുടെ അപേക്ഷ മുൻപ് 17 തവണ പാക്കിസ്ഥാൻ തിരസ്‌കരിച്ചിരുന്നു.ജാധവിനെ സാധാരണ തടവുകാരനായി പരിഗണിച്ചുകൊണ്ടുള്ള ഇന്ത്യയുടെ അപേക്ഷ യുക്തിക്കു നിരക്കുന്നതല്ലെന്ന് പാക്കിസ്ഥാന്റെ വിദേശകാര്യ വക്താവ് നഫീസ് സക്കറിയ പറഞ്ഞു. ജാധവ് മുൻ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥനും നിരവധി പേരുടെ മരണത്തിനിടയാക്കിയ തീവ്രവാദ-അട്ടിമറി പ്രവർത്തനങ്ങൾക്കായി റോ നിയോഗിച്ച ആളുമാണെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ചാരപ്രവർത്തനം ആരോപിച്ച് ഈ വർഷം ഏപ്രിലിലാണ് കുൽഭൂഷൺ ജാധവിന് പാക് പട്ടാള കോടതി വധശിക്ഷ വിധിച്ചത്. നാവികസേനാ ഓഫിസറായി 2003ൽ വിരമിച്ചശേഷം ഇറാനിലെ ചാബഹാറിൽ വ്യാപാരിയായിരിക്കേ പാക്ക് പട്ടാളം
ന്യൂഡൽഹി: പാക് പട്ടാള കൊടതി വധശിക്ഷക്ക് വിധിച്ച കുൽഭൂഷൺ ജാധവിന് നയതന്ത്ര സഹായം ലഭ്യമാക്കണമെന്ന ഇന്ത്യയുടെ ആവശ്യം പാക്കിസ്ഥാൻ വീണ്ടും നിരസിച്ചു. പാക്കിസ്ഥാൻ ജയിലിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാരായ ഹമീദ് നെഹൽ അൻസാരി, കുൽഭൂഷൺ ജാധവ് എന്നിവർക്ക് എത്രയും വേഗം നയതന്ത്ര സഹായം അനുവദിക്കണമെന്ന് ശനിയാഴ്ച വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയുടെ അപേക്ഷ മുൻപ് 17 തവണ പാക്കിസ്ഥാൻ തിരസ്‌കരിച്ചിരുന്നു.ജാധവിനെ സാധാരണ തടവുകാരനായി പരിഗണിച്ചുകൊണ്ടുള്ള ഇന്ത്യയുടെ അപേക്ഷ യുക്തിക്കു നിരക്കുന്നതല്ലെന്ന് പാക്കിസ്ഥാന്റെ വിദേശകാര്യ വക്താവ് നഫീസ് സക്കറിയ പറഞ്ഞു. ജാധവ് മുൻ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥനും നിരവധി പേരുടെ മരണത്തിനിടയാക്കിയ തീവ്രവാദ-അട്ടിമറി പ്രവർത്തനങ്ങൾക്കായി റോ നിയോഗിച്ച ആളുമാണെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
ചാരപ്രവർത്തനം ആരോപിച്ച് ഈ വർഷം ഏപ്രിലിലാണ് കുൽഭൂഷൺ ജാധവിന് പാക് പട്ടാള കോടതി വധശിക്ഷ വിധിച്ചത്. നാവികസേനാ ഓഫിസറായി 2003ൽ വിരമിച്ചശേഷം ഇറാനിലെ ചാബഹാറിൽ വ്യാപാരിയായിരിക്കേ പാക്ക് പട്ടാളം കുൽഭൂഷൺ ജാധവിനെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. വധശിക്ഷക്കെതിരെ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചതിനെ തുടർന്ന് ശിക്ഷ നടപ്പാക്കുന്നത് താല്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.