- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അമ്മയേയും ഭാര്യയേയും തന്റെ മുന്നിൽ വെച്ച് ഇന്ത്യൻ ഹൈക്കമ്മീഷണർ വഴക്ക് പറഞ്ഞു'; ഇന്ത്യയെ കുറ്റപ്പെടുത്തിയുള്ള കുൽഭൂഷൺ യാദവിന്റെ പുതിയ വീഡിയോ പുറത്ത്വിട്ട് പാക്കിസ്ഥാൻ; അമ്മ വിഷമിക്കേണ്ടതില്ലെന്നും പാക് അധികൃതർ തന്നെ ഉപദ്രവിച്ചിട്ടില്ലെന്നും കുൽഭൂഷൺ
ന്യൂഡൽഹി: പാക് ജയിലിൽ കഴിയുന്ന നാവികസേനാ മുൻ ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിനെക്കുറിച്ച് തെറ്റിദ്ധാരണ പരത്താനുള്ള ശ്രമവുമായി വീണ്ടും പാക്കിസ്ഥാൻ രംഗത്ത്. ജാദവിന്റേതെന്ന് അവകാശപ്പെടുന്ന വീഡിയോ പാക്കിസ്ഥാൻ പുറത്തുവിട്ടു. കുൽഭൂഷൺ ജാദവിന്റെ ഭാര്യയും അമ്മയും അദ്ദേഹത്തെ പാക് ജയിലിൽ സന്ദർശിച്ചതുമായി ബന്ധപ്പെട്ട പരാമർശങ്ങൾ ഉൾപ്പെട്ടതാണ് പുതിയ വീഡിയോ. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥൻ തന്റെ അമ്മയോടും ഭാര്യയോടും ആക്രോശിക്കുന്നത് കണ്ടുവെന്നത് അടക്കമുള്ള പരാമർശങ്ങളാണ് പാക്കിസ്ഥാൻ പുറത്തുവിട്ട വീഡിയോയിലുള്ളതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. അമ്മ വിഷമിക്കേണ്ടതില്ലെന്നും പാക് അധികൃതർ തന്നെ ഉപദ്രവിച്ചിട്ടില്ലെന്നും കുൽഭൂഷൺ പറയുന്നതായി വീഡിയോയിലുണ്ട്. പാക് സന്ദർശനത്തിനിടെ കുൽഭൂഷണിന്റെ ഭാര്യയോടും അമ്മയോടും അധികൃതർ മോശമായി പെരുമാറിയത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കുൽഭൂഷണിന്റെ ഭാര്യയുടെ താലിമാല വരെ അഴിച്ചുവാങ്ങിയതും ചെരുപ്പ് പിടിച്ചെടുത്ത് പരിശോധനയ്ക്ക് അയച്ചതും അടക്കമുള്ള സംഭവങ്ങളാണ് ഇന്ത്യയിൽ പ്രതിഷേധത
ന്യൂഡൽഹി: പാക് ജയിലിൽ കഴിയുന്ന നാവികസേനാ മുൻ ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിനെക്കുറിച്ച് തെറ്റിദ്ധാരണ പരത്താനുള്ള ശ്രമവുമായി വീണ്ടും പാക്കിസ്ഥാൻ രംഗത്ത്. ജാദവിന്റേതെന്ന് അവകാശപ്പെടുന്ന വീഡിയോ പാക്കിസ്ഥാൻ പുറത്തുവിട്ടു. കുൽഭൂഷൺ ജാദവിന്റെ ഭാര്യയും അമ്മയും അദ്ദേഹത്തെ പാക് ജയിലിൽ സന്ദർശിച്ചതുമായി ബന്ധപ്പെട്ട പരാമർശങ്ങൾ ഉൾപ്പെട്ടതാണ് പുതിയ വീഡിയോ. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥൻ തന്റെ അമ്മയോടും ഭാര്യയോടും ആക്രോശിക്കുന്നത് കണ്ടുവെന്നത് അടക്കമുള്ള പരാമർശങ്ങളാണ് പാക്കിസ്ഥാൻ പുറത്തുവിട്ട വീഡിയോയിലുള്ളതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
അമ്മ വിഷമിക്കേണ്ടതില്ലെന്നും പാക് അധികൃതർ തന്നെ ഉപദ്രവിച്ചിട്ടില്ലെന്നും കുൽഭൂഷൺ പറയുന്നതായി വീഡിയോയിലുണ്ട്. പാക് സന്ദർശനത്തിനിടെ കുൽഭൂഷണിന്റെ ഭാര്യയോടും അമ്മയോടും അധികൃതർ മോശമായി പെരുമാറിയത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കുൽഭൂഷണിന്റെ ഭാര്യയുടെ താലിമാല വരെ അഴിച്ചുവാങ്ങിയതും ചെരുപ്പ് പിടിച്ചെടുത്ത് പരിശോധനയ്ക്ക് അയച്ചതും അടക്കമുള്ള സംഭവങ്ങളാണ് ഇന്ത്യയിൽ പ്രതിഷേധത്തിന് ഇടയാക്കിയത്. കുൽഭൂഷൺ ജാദവ് കുറ്റസമ്മതം നടത്തുന്ന വീഡിയോയിൽ ഇന്ത്യക്കെതിരെയും സംസാരിക്കുന്നുണ്ട്. കഴിഞ്ഞ ഡിസംബർ 25 ന് തന്നേക്കാണാൻ വന്ന അമ്മയേയും, ഭാര്യയേയും തന്റെ മുന്നിൽ വെച്ച് ഇന്ത്യൻ ഹൈക്കമ്മീഷണർ വഴക്ക് പറഞ്ഞതായും, ജയിലിൽ താൻ സന്തോഷവാനാണെന്നും വീഡിയോയിലുണ്ട്. താൻ ഇപ്പോഴും നാവികസേന ഉദ്യോഗസ്ഥനാണെന്നും ജാദവ് പറയുന്നു. പാക്കിസ്ഥാൻ പുറത്തുവിട്ട വീഡിയോ വ്യാജമാണെന്ന് ഇന്ത്യ ആരോപിച്ചു.
കൂടിക്കാഴ്ചയ്ക്കിടെ തെറ്റിദ്ധാരണ പരത്താൻ പാക് അധികൃതർ നടത്തിയ ശ്രമം കുൽഭൂഷണിന്റെ അമ്മ അവന്തി ജാദവ് ഇടപെട്ട് പരാജയപ്പെടുത്തിയിരുന്നു. പാക് അധികൃതർ പഠിപ്പിച്ചുവിട്ട കാര്യങ്ങൾ അതേപടി പറയാൻ ശ്രമിച്ച കുൽഭൂഷണിനെ അവന്തി ജാദവാണ് തടഞ്ഞത്. ഇങ്ങനെയൊക്കെ പറയുന്നത് എന്താണെന്ന് ചോദിച്ച അവർ ഇറാനിലേക്ക് പോയത് ബിസിനസ് ആവശ്യത്തിനുവേണ്ടിയാണെന്നും അവിടെനിന്ന് തന്നെ തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്നുമുള്ള സത്യസന്ധമായ കാര്യങ്ങൾ പാക് അധികൃതരെ അറിയിക്കാൻ നിർദ്ദേശിച്ചു. തെറ്റിദ്ധാരണ പരത്താനുള്ള ആദ്യശ്രമം പരാജയപ്പെട്ടതിന് പിന്നാലെയാണ് പുതിയ വീഡിയോയുമായി പാക്കിസ്ഥാൻ രംഗത്തെത്തിയിട്ടുള്ളത്.
ചാരക്കേസിലാണ് പാക്കിസ്ഥാൻ സൈനിക കോടതി കുൽഭൂഷൺ ജാദവിന് വധശിക്ഷ വിധിച്ചത്. ഇന്ത്യയുടെ ഇടപെടലിൽ ആന്താരാഷ്ട്ര കോടതി ഇടപെട്ട് വധശിക്ഷ സ്റ്റേ ചെയ്തിരിക്കുകയാണ്.
കുൽഭൂഷൺ ജാദവിനെ കാണാൻ ഇസ്ലാമാബാദിൽ എത്തിയ അമ്മയോടും, ഭാര്യയോടും മനുഷ്യത്വരഹിതമായാണ് പാക്ക് ഭരണകൂടം പെരുമാറിയതെന്നും ഇന്ത്യ ആരോപിച്ചിരുന്നു. കുൽഭൂഷണും കുടുംബവുമായുള്ള കൂടിക്കാഴ്ച പാക്കിസ്ഥാൻ വ്യാജ പ്രചരണങ്ങൾക്ക് ഉപയോഗിച്ചുവെന്ന് വിദേശകാര്യ മന്ത്രി സുഷ്മ സ്വരാജ് പാർലമെന്റിൽ ആഞ്ഞടിച്ചിരുന്നു. ജാദവിന്റെ ഭാര്യയുടെ ചെരുപ്പിൽ സംശയാസ്പദമായ എന്തോ ഉണ്ടെന്ന കാരണം പറഞ്ഞ് ചെരുപ്പുകൾ പിടിച്ചുവെച്ച് പാക്കിസ്ിഥാൻ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചതായും റിപ്പോർട്ടുകൾ വന്നിരുന്നു.