- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുൽഭൂഷൺ ജാദവിനെ കാണാൻ കുടുംബം പാക്കിസ്ഥാനിൽ എത്തി; ഇസ്ലാമബാദിൽ കനത്ത സുരക്ഷ: സന്ദർശക സമയത്ത് പ്രദേശത്ത് ഗതാഗതത്തിനും നിയന്ത്രണമേർപ്പെടുത്തി സർക്കാർ
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ തടവിൽ കഴിയുന്ന ഇന്ത്യയുടെ നാവിക ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിനെ കാണാൻ കുടുംബം പാക്കിസ്ഥാനിൽ എത്തി. ഭാര്യയും അമ്മയുമാണ് കുൽഭൂഷൺ ജാദവിനെ സന്ദർശിക്കാൻ പാക്കിസ്ഥാനിൽ എത്തിയത്. കുടുംബം സന്ദർശിക്കുന്നതിന് മുന്നോടിയായി മേഖലയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി. പാക് വിദേശകാര്യ മന്ത്രാലയത്തിലാണ് കൂടിക്കാഴ്‌ച്ച. അരമണിക്കൂറാണ് കൂടിക്കാഴ്ചയ്ക്ക് അനുവദിച്ചിരിക്കുന്നത്. ഇന്ത്യൻ ഹൈക്കമ്മീഷണറും പാക് നയതന്ത്ര ഉദ്യോഗസ്ഥനും കുടുംബത്തെ സ്വീകരിക്കാൻ ഇസ്ലാമാബാദ് വിമാനത്താവളത്തിലെത്തിയിട്ടുണ്ട്. ജാധവിന് നയതന്ത്ര പ്രതിനിധികളുമായി ആശയവിനിമയം നടത്താൻ അനുമതി നൽകിയെന്ന് പാക് വിദേശ കാര്യമന്ത്രാലയം അറിയിച്ചു. എന്നാൽ കുടുംബാംഗങ്ങൾക്ക് മാത്രമാണ് അനുമതി നൽകിയതെന്നും നയതന്ത്ര പ്രതിനിധികൾക്ക് അനുമതി നൽകിക്കൊണ്ടുള്ള അറിയിപ്പ് കിട്ടിയില്ലെന്നുമാണ് ഇന്ത്യയുടെ വിശദീകരണം കൂടിക്കാഴ്ച നടക്കുന്ന ഇസ്ലാമാബാദിലെ വിദേശ കാര്യ ഓഫിസിന് കൂടുതൽ സുരക്ഷ ഏർപ്പെടുത്തിയതായി പാക്കിസ്ഥാൻ അറിയിച്ചു. ആക്രമണമുണ്ടായാൽ നേരിടുന്നതിനായ
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ തടവിൽ കഴിയുന്ന ഇന്ത്യയുടെ നാവിക ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിനെ കാണാൻ കുടുംബം പാക്കിസ്ഥാനിൽ എത്തി. ഭാര്യയും അമ്മയുമാണ് കുൽഭൂഷൺ ജാദവിനെ സന്ദർശിക്കാൻ പാക്കിസ്ഥാനിൽ എത്തിയത്. കുടുംബം സന്ദർശിക്കുന്നതിന് മുന്നോടിയായി മേഖലയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി. പാക് വിദേശകാര്യ മന്ത്രാലയത്തിലാണ് കൂടിക്കാഴ്‌ച്ച. അരമണിക്കൂറാണ് കൂടിക്കാഴ്ചയ്ക്ക് അനുവദിച്ചിരിക്കുന്നത്.
ഇന്ത്യൻ ഹൈക്കമ്മീഷണറും പാക് നയതന്ത്ര ഉദ്യോഗസ്ഥനും കുടുംബത്തെ സ്വീകരിക്കാൻ ഇസ്ലാമാബാദ് വിമാനത്താവളത്തിലെത്തിയിട്ടുണ്ട്.
ജാധവിന് നയതന്ത്ര പ്രതിനിധികളുമായി ആശയവിനിമയം നടത്താൻ അനുമതി നൽകിയെന്ന് പാക് വിദേശ കാര്യമന്ത്രാലയം അറിയിച്ചു. എന്നാൽ കുടുംബാംഗങ്ങൾക്ക് മാത്രമാണ് അനുമതി നൽകിയതെന്നും നയതന്ത്ര പ്രതിനിധികൾക്ക് അനുമതി നൽകിക്കൊണ്ടുള്ള അറിയിപ്പ് കിട്ടിയില്ലെന്നുമാണ് ഇന്ത്യയുടെ വിശദീകരണം
കൂടിക്കാഴ്ച നടക്കുന്ന ഇസ്ലാമാബാദിലെ വിദേശ കാര്യ ഓഫിസിന് കൂടുതൽ സുരക്ഷ ഏർപ്പെടുത്തിയതായി പാക്കിസ്ഥാൻ അറിയിച്ചു. ആക്രമണമുണ്ടായാൽ നേരിടുന്നതിനായി ഓഫിസിനു ചുറ്റും പൊലീസ്, അർധ സൈനിക വിഭാഗം എന്നിവരെ നിയോഗിച്ചിട്ടുണ്ട്. ഇന്ത്യ സമ്മതിക്കുകയാണെങ്കിൽ കൂടിക്കാഴ്ചയുടെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവിടുമെന്നും പാക്കിസ്ഥാൻ വ്യക്തമാക്കി. ഉച്ചയോടെയാണ് കുൽഭൂഷൺ ജാദവിന്റെ ഭാര്യയും അമ്മയും ദുബായ് വഴി പാക്കിസ്ഥാനിലെത്തിയത്. ഏഴു വാഹനങ്ങളുടെ അകമ്പടിയോടെ ആദ്യം ഇന്ത്യൻ ഹൈക്കമ്മിഷണറുടെ ഓഫിസിലേക്കാണ് ഇവർ പോയത്.
അതേ സമയം കുൽഭൂഷൺ ജാദവിന്റെ കുടുംബം മാധ്യമങ്ങളെ കാണില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്ത്യയിൽ നിന്ന് ഡപ്യൂട്ടി ഹൈകമ്മിഷണർ ജെ.പി.സിങ്ങും ഒപ്പമുണ്ട്. ഇദ്ദേഹത്തെയും കൂടിക്കാഴ്ചയ്ക്ക് പാക്കിസ്ഥാൻ അനുവദിച്ചിട്ടുണ്ട്. ചാരവൃത്തി ആരോപിച്ച് കഴിഞ്ഞ ഏപ്രിലിലാണ് കുൽഭൂഷൺ ജാദവിനെ പാക് സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.
വധശിക്ഷയ്‌ക്കെതിരെ രാജ്യാന്തര നീതിന്യായ കോടതിയിൽ ഇന്ത്യ നൽകിയ അപ്പീൽ പരിഗണനയിലാണ്. 2016 മാർച്ചിൽ ബലൂചിസ്ഥാനിൽ നിന്ന് ജാദവിനെ അറസ്റ്റു ചെയ്‌തെന്നാണ് പാക്കിസ്ഥാൻ അറിയിച്ചിട്ടുള്ളത്. ഇന്ത്യൻ വ്യോമ സേന ഉദ്യോഗസ്ഥനായിരുന്ന കുൽഭൂഷൺ വിരമിച്ച ശേഷം ഇറാനിൽ കച്ചവടം നടത്തുകയായിരുന്നെന്നാണ് ഇന്ത്യയുടെ വാദം. സാധാരണ പതിനഞ്ച് മിനുട്ടാണ് അനുമതി സമയം. ഒരു മണിക്കൂർ വരെ കൂടിക്കാഴ്‌ച്ച നീണ്ടേക്കാമെന്നും സൂചനയുണ്ട്. ജാധവിനെ കാണാൻ വീട്ടുകാർ 19 തവണ നയതന്ത്ര ബന്ധത്തിന് അനുമതി ആവശ്യപ്പെട്ടെങ്കിലും പാക്കിസ്ഥാൻ നിഷേധിക്കുകയായിരുന്നു.