- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുൽഭൂഷൺ ജാധവിന് വധഭീഷണിയുമായി പാക് ഹാക്കർമാർ; ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; ഇന്ത്യാക്കാർക്ക് സ്നാപ്ചാറ്റും സ്നാപ്ഡീലും തമ്മിലുള്ള വ്യത്യാസം അറിയില്ലെന്നും സന്ദേശം
ന്യൂഡൽഹി: ഇന്ത്യൻ ചാരനെന്ന് ആരോപിച്ച് പാക് സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ച കുൽഭൂഷൺ ജാധവിന് വധഭീഷണിയുമായി പാക് ഹാക്കർമാർ. ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്താണ് പാക് ഹാക്കർമാർ കുൽഭൂഷനെതിരായ സന്ദേശം കുറിച്ചത്. കുൽഭൂഷൺ ജാധവിന്റെ വധശിക്ഷ റദ്ദാക്കണമെന്നും മോചിപ്പിക്കണെന്നുള്ള ഇന്ത്യയുടെ ആവശ്യത്തിനെതിരായ പരാമർശങ്ങളാണ് പാക് ഹാക്കർമാർ വൈബ്‌സൈറ്റിൽ കുറിച്ചിരിക്കുന്നത്. ഇന്ത്യാക്കാർക്ക് സ്‌നാപ് ചാറ്റും സ്‌നാപ് ഡീലും തമ്മിലുള്ള വ്യത്യാസം അറിയില്ലെന്നും ഭീഷണി മുഴക്കിയിട്ടുണ്ട്. ഹാക് ചെയ്ത സൈറ്റിന്റെ സ്‌ക്രീൻ ഷോട്ടുമായി ചൊവ്വാഴ്ച രാത്രിയാണ് ഹാക്കർമാർ രംഗത്തെത്തിയത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിക്കാൻ എഐഎഫ്എഫ് തയ്യാറായിട്ടില്ല. നേരത്തെ പാക് സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ച കുൽഭൂഷൺ ജാധവിന്റെ വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തിരുന്നു. ഇന്ത്യയുടെ അപ്പീൽ പരിഗണിച്ചാണ് കോടതിയുടെ നടപടി. വധശിക്ഷ താൽക്കാലികമായി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്ട്ര നീതിന്
ന്യൂഡൽഹി: ഇന്ത്യൻ ചാരനെന്ന് ആരോപിച്ച് പാക് സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ച കുൽഭൂഷൺ ജാധവിന് വധഭീഷണിയുമായി പാക് ഹാക്കർമാർ. ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്താണ് പാക് ഹാക്കർമാർ കുൽഭൂഷനെതിരായ സന്ദേശം കുറിച്ചത്.
കുൽഭൂഷൺ ജാധവിന്റെ വധശിക്ഷ റദ്ദാക്കണമെന്നും മോചിപ്പിക്കണെന്നുള്ള ഇന്ത്യയുടെ ആവശ്യത്തിനെതിരായ പരാമർശങ്ങളാണ് പാക് ഹാക്കർമാർ വൈബ്‌സൈറ്റിൽ കുറിച്ചിരിക്കുന്നത്. ഇന്ത്യാക്കാർക്ക് സ്‌നാപ് ചാറ്റും സ്‌നാപ് ഡീലും തമ്മിലുള്ള വ്യത്യാസം അറിയില്ലെന്നും ഭീഷണി മുഴക്കിയിട്ടുണ്ട്.
ഹാക് ചെയ്ത സൈറ്റിന്റെ സ്‌ക്രീൻ ഷോട്ടുമായി ചൊവ്വാഴ്ച രാത്രിയാണ് ഹാക്കർമാർ രംഗത്തെത്തിയത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിക്കാൻ എഐഎഫ്എഫ് തയ്യാറായിട്ടില്ല.
നേരത്തെ പാക് സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ച കുൽഭൂഷൺ ജാധവിന്റെ വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തിരുന്നു. ഇന്ത്യയുടെ അപ്പീൽ പരിഗണിച്ചാണ് കോടതിയുടെ നടപടി. വധശിക്ഷ താൽക്കാലികമായി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്ട്ര നീതിന്യായ കോടതി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന് കത്തയച്ചിട്ടുണ്ട്.