- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുൽഭൂഷൺ ജാവിനെ ചാരനാക്കിയ പാക്കിസ്ഥാന്റെ വാദങ്ങൾ പൊളിയുന്നു; പിടികൂടിയത് ഇറാനിൽനിന്നെന്ന് മുൻ ഐഎസ്ഐ ഓഫീസർ; ബലൂചിസ്ഥാനിൽനിന്ന് പിടകൂടിയെന്ന് പാക് അവകാശവാദം തെറ്റ്
ന്യൂഡൽഹി: കുൽഭൂഷൺ ജാദവ് കേസിൽ പാക്കിസ്ഥാന്റെ വാദങ്ങൾക്ക് തിരിച്ചടിയായി പാക് ചാരസംഘടനയായ ഐഎസ്ഐയുടെ മുൻ ഓഫീസറുടെ വെളിപ്പെടുത്തൽ. കുൽഭൂഷൺ ജാദവിനെ പിടികൂടിയത് ഇറാനിൽനിന്നാണെന്നാണ് മുൻ ഐഎസ്ഐ ഉദ്യോഗസ്ഥനായ അജ്മദ് ഷൊയബ് വെളിപ്പെടുത്തിയത്. ഇന്ത്യക്കാരനും മുൻ നാവികസേനാ ഉദ്യോഗസ്ഥനുമായ ജാദവിനെ ബലൂചിസ്ഥാൻ പ്രവിശ്യയിൽനിന്നാണ് അറസ്റ്റ് ചെയ്തതെന്നായിരുന്നു പാക്കിസ്ഥാൻ അവകാശപ്പെട്ടിരുന്നത്. ഇയാൾ പാക്കിസ്ഥാനിൽ ചാരപ്രവർത്തനം നടത്തിവന്നിരുന്നതായും പാക്കിസ്ഥാൻ ആരോപിച്ചിരുന്നു. ഈ കുറ്റങ്ങളുടെ പേരിലാണ് ജാദവിന് പാക് സൈനിക കോടതി വധശിക്ഷ വിധിച്ചത്. എന്നാൽ ബിസിനസ് നടത്തിയിരുന്ന ജാദവ് ഇറാനിലായിരുന്നു ഉണ്ടായിരുന്നതെന്നും അവിടെനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നുമായിരുന്നു ഇന്ത്യ വാദിച്ചിരുന്നത്. ഈ വാദത്തെ സാധൂകരിക്കുന്ന വെളിപ്പെടുത്തലാണ് മുൻ ഐഎസ്ഐ ഉദ്യോഗസ്ഥനിൽ നിന്ന് ഉണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര കോടതിയിലെ അടുത്ത വാദത്തിൽ ഷൊയബിന്റെ വെളിപ്പെടുത്തൽ ഇന്ത്യ ഉന്നയിച്ചേക്കുമെന്നാണ് റിപ്പോർട്ട്. അതിനിടെ, കേസുമായി ബന്ധ
ന്യൂഡൽഹി: കുൽഭൂഷൺ ജാദവ് കേസിൽ പാക്കിസ്ഥാന്റെ വാദങ്ങൾക്ക് തിരിച്ചടിയായി പാക് ചാരസംഘടനയായ ഐഎസ്ഐയുടെ മുൻ ഓഫീസറുടെ വെളിപ്പെടുത്തൽ. കുൽഭൂഷൺ ജാദവിനെ പിടികൂടിയത് ഇറാനിൽനിന്നാണെന്നാണ് മുൻ ഐഎസ്ഐ ഉദ്യോഗസ്ഥനായ അജ്മദ് ഷൊയബ് വെളിപ്പെടുത്തിയത്.
ഇന്ത്യക്കാരനും മുൻ നാവികസേനാ ഉദ്യോഗസ്ഥനുമായ ജാദവിനെ ബലൂചിസ്ഥാൻ പ്രവിശ്യയിൽനിന്നാണ് അറസ്റ്റ് ചെയ്തതെന്നായിരുന്നു പാക്കിസ്ഥാൻ അവകാശപ്പെട്ടിരുന്നത്. ഇയാൾ പാക്കിസ്ഥാനിൽ ചാരപ്രവർത്തനം നടത്തിവന്നിരുന്നതായും പാക്കിസ്ഥാൻ ആരോപിച്ചിരുന്നു. ഈ കുറ്റങ്ങളുടെ പേരിലാണ് ജാദവിന് പാക് സൈനിക കോടതി വധശിക്ഷ വിധിച്ചത്.
എന്നാൽ ബിസിനസ് നടത്തിയിരുന്ന ജാദവ് ഇറാനിലായിരുന്നു ഉണ്ടായിരുന്നതെന്നും അവിടെനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നുമായിരുന്നു ഇന്ത്യ വാദിച്ചിരുന്നത്. ഈ വാദത്തെ സാധൂകരിക്കുന്ന വെളിപ്പെടുത്തലാണ് മുൻ ഐഎസ്ഐ ഉദ്യോഗസ്ഥനിൽ നിന്ന് ഉണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര കോടതിയിലെ അടുത്ത വാദത്തിൽ ഷൊയബിന്റെ വെളിപ്പെടുത്തൽ ഇന്ത്യ ഉന്നയിച്ചേക്കുമെന്നാണ് റിപ്പോർട്ട്.
അതിനിടെ, കേസുമായി ബന്ധപ്പെട്ട് വീണ്ടും വാദംകേൾക്കണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്ട്ര കോടതിയിൽ പാക്കിസ്ഥാൻ അപേക്ഷനൽകിയതായി റിപ്പോർട്ടുണ്ട്.