ന്യൂഡൽഹി: പാക്കിസ്ഥാൻ ജയിലിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് കഴിയുന്ന ഇന്ത്യൻ പൗരൻ കുൽഭൂഷൻ ജാദവിന്റെ പുതിയ വീഡിയോ തള്ളി ഇന്ത്യ. ജാദവിന്റേതെന്ന പേരിൽ പുറത്തുവിട്ട വീഡിയോയിൽ ആശ്ചര്യമില്ലെന്നും തെറ്റിദ്ധാരണ പരത്താൻ ലക്ഷ്യമിട്ടാണ് പാക്കിസ്ഥാൻ വീഡിയോ പുറത്തിറക്കിയതെന്നും ഇത് ഭീഷണിപ്പെടുത്തി പകർത്തിയതാണെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

ഇതിൽ ഇന്ത്യക്ക് ആശ്ചര്യമില്ല. ഭീഷണിപ്പെടുത്തിയുള്ള പരാമർശങ്ങൾ വീഡിയോയിൽ പകർത്തി പുറത്തുവിടുന്നത് പാക്കിസ്ഥാൻ തുടരുകയാണ്. ഇത്തരം വീഡിയോകൾക്കു യാതൊരു സ്വീകാര്യതയുമില്ലെന്നു പാക്കിസ്ഥാൻ മനസിലാക്കണം- വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

തന്നെ കാണാൻ എത്തിയ അമ്മയ്ക്കും ഭാര്യയ്ക്കും ഒപ്പമുണ്ടായിരുന്ന ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനായ കുറ്റപ്പെടുത്തുന്ന ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ജെ.പി.സിംഗിനെ കുറ്റപ്പെടുത്തുന്ന രീതിയിലാണ് പാക്കിസ്ഥാൻ പുറത്തുവിട്ട വീഡിയോ.ഇരുവർക്കും ഒപ്പം വന്ന നയതന്ത്ര ഉദ്യോഗസ്ഥൻ അവരോട് ആക്രോശിക്കുന്നതു കാണാമായിരുന്നുവെന്നും കുൽഭൂഷൺ വീഡിയോയിൽ പറഞ്ഞിരുന്നു.