- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ വീട് ഞങ്ങളുടെ പാർട്ടിക്കാരന്റേതെന്ന് സി.പി.എം; അല്ല ഞങ്ങളുടെ പാർട്ടിക്കാരന്റേതെന്ന് സിപിഐ; കുമളിയിൽ സി.പി.എം ഇറക്കി വിട്ട കുടുംബത്തിന്റെ പേരിൽ സിപിഎമ്മും സിപിഐയും തമ്മിലടിക്കുന്നു; ദളിത് കുടുബത്തെ വീട്ടിൽ നിന്നിറക്കിവിട്ടതിന് മാർച്ചുമായി ബിജെപി: വീട് കൈവിട്ടു പോകുമോ എന്ന പേടിയിൽ മാരിയപ്പനും ഭാര്യയും
കുമളി: മുരിക്കടിയിലെ മാരിയപ്പന്റെ വീടിന്റെ പേരിൽ സിപിഎമ്മും സിപിഐയും തമ്മിൽ അടിക്കുന്നു. ഇത് തങ്ങളുടെ പാർട്ടിക്കാരന്റെ വീടാണെന്ന് സി.പി.എം പറയുമ്പോൾ ഇത് തങ്ങളുടെ പാർട്ടിക്കാരന്റെ വീടാണ് ഇത് വീട്ടു നൽകില്ലെന്ന് സിപിഐയും. അതേസമയം കുടുംബത്തെ വീട്ടിൽ നിന്നിറക്കിവിട്ട് പാർട്ടി ഓഫീസാക്കിയ സംഭവത്തിൽ നാല് സി.പി.എം. പ്രവർത്തകർക്കെതിരേ കുമളി പൊലീസ് കേസെടുത്തു. ലക്ഷ്മിവിലാസത്തിൽ മാരിയപ്പൻ ഭാര്യ ശശികല എന്നിവരെയും മൂന്നരയും രണ്ടും വയസ്സുള്ള പെൺകുഞ്ഞുങ്ങളെയും മർദിച്ചശേഷം വീട്ടിൽനിന്ന് ഇറക്കിവിട്ട സംഭവത്തിലാണ് പൊലീസ് കേസ് എടുത്തത്. മാരിയപ്പനും ബന്ധുവായ മുഹമ്മദ് സൽമാനും (മുത്തു) തമ്മിലുള്ള തർക്കമാണ് സംഭവങ്ങൾക്ക് തുടക്കം. മാരിയപ്പന്റെ വല്ല്യച്ചന്റഏതാണ് ഇവർ താമസിക്കുന്ന വീട്. ഈ വീട് മാരിയപ്പന് നൽകാമെന്ന് മാരിയപ്പന്റഎ വിവാഹ സമയത്ത് വല്ല്യച്ഛൻ വാക്ക് നൽകിയിരുന്നു. ഈ വാക്കു പ്രകാരമാണ് ഇവർ ഈ വീട്ടില# താമസിച്ചു പോന്നത്. എന്നാൽ ഈ വീടിന്മേൽ അവകാശമുണ്ടെന്ന വാദവുമായി ബന്ധുവായ മുത്തു എത്തുകയും ചെയ്തതോടെയാണ് സംഭവം ക
കുമളി: മുരിക്കടിയിലെ മാരിയപ്പന്റെ വീടിന്റെ പേരിൽ സിപിഎമ്മും സിപിഐയും തമ്മിൽ അടിക്കുന്നു. ഇത് തങ്ങളുടെ പാർട്ടിക്കാരന്റെ വീടാണെന്ന് സി.പി.എം പറയുമ്പോൾ ഇത് തങ്ങളുടെ പാർട്ടിക്കാരന്റെ വീടാണ് ഇത് വീട്ടു നൽകില്ലെന്ന് സിപിഐയും. അതേസമയം കുടുംബത്തെ വീട്ടിൽ നിന്നിറക്കിവിട്ട് പാർട്ടി ഓഫീസാക്കിയ സംഭവത്തിൽ നാല് സി.പി.എം. പ്രവർത്തകർക്കെതിരേ കുമളി പൊലീസ് കേസെടുത്തു. ലക്ഷ്മിവിലാസത്തിൽ മാരിയപ്പൻ ഭാര്യ ശശികല എന്നിവരെയും മൂന്നരയും രണ്ടും വയസ്സുള്ള പെൺകുഞ്ഞുങ്ങളെയും മർദിച്ചശേഷം വീട്ടിൽനിന്ന് ഇറക്കിവിട്ട സംഭവത്തിലാണ് പൊലീസ് കേസ് എടുത്തത്.
മാരിയപ്പനും ബന്ധുവായ മുഹമ്മദ് സൽമാനും (മുത്തു) തമ്മിലുള്ള തർക്കമാണ് സംഭവങ്ങൾക്ക് തുടക്കം. മാരിയപ്പന്റെ വല്ല്യച്ചന്റഏതാണ് ഇവർ താമസിക്കുന്ന വീട്. ഈ വീട് മാരിയപ്പന് നൽകാമെന്ന് മാരിയപ്പന്റഎ വിവാഹ സമയത്ത് വല്ല്യച്ഛൻ വാക്ക് നൽകിയിരുന്നു. ഈ വാക്കു പ്രകാരമാണ് ഇവർ ഈ വീട്ടില# താമസിച്ചു പോന്നത്. എന്നാൽ ഈ വീടിന്മേൽ അവകാശമുണ്ടെന്ന വാദവുമായി ബന്ധുവായ മുത്തു എത്തുകയും ചെയ്തതോടെയാണ് സംഭവം കൈവിട്ടു പോയത്.
ഇത് തന്റെ വീടാണ് അതിനാൽ തനിക്ക് കിട്ടണമെന്ന ആവശ്യവുമായി മുത്തു സിപിഎമ്മുകാരെ സമീപിച്ചു. അതേസമയം ആ വീട് തന്റേതാണ് തനിക്ക് വേണമെന്ന് പറഞ്ഞ് മാരിയപ്പൻ സിപിഐക്കാരെയും സമീപിച്ചു. മാരിയപ്പന് സംരക്ഷണം നൽകാൻ എത്തിയ സിപിഐക്കാർ വീടിനുമുൻപിൽ പാർട്ടികൊടി നാട്ടിയെങ്കിലും പിന്നീട് മാറ്റി. രണ്ടു പേർക്കും ഇരു പാർട്ടിക്കാരും സംരക്ഷിക്കാമെന്ന വാക്കും കൊടുത്തു. ഒടുവിൽ സിപിഎമ്മുകാർ വീട് പാർട്ടി ഓഫീസാക്കിയപ്പോഴാണ് സംഭവം കൈവിട്ടു പോയതായി വീട്ടുകാർക്ക് മനസ്സിലായത്.
വർഷങ്ങളായി താമസിച്ചിരുന്ന വീട്ടിൽനിന്ന് സി.പി.എം. പ്രവർത്തകരായ ബിനീഷ്, അനിയൻ, അനൂപ്, അഭിലാഷ് എന്നിവർചേർന്ന് മാരിയപ്പനേയും കുടുംബത്തേയും ഇറക്കി വിട്ടു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ദളിത് പീഡന നിയമപ്രകാരമാണ് കേസെടുത്തത്. അവകാശം ഉറപ്പിക്കുവാനായി മാരിയപ്പനും ശശികലയും പീരുമേട് കോടതിയെ സമീപിക്കുകയും ഇടക്കാല ഉത്തരവു വാങ്ങുകയും ചെയ്തു.
സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ മർദിച്ച് വീട് ഒഴിപ്പിച്ച് പാർട്ടി ഓഫീസിന്റെ ബോർഡ് സ്ഥാപിക്കുകയായിരുന്നുവെന്ന് മാരിയപ്പനും ശശികലയും ആരോപിക്കുന്നു. എന്നാൽ സി.പി.എം. നേതൃത്വം ഈ ആരോപണം നിഷേധിക്കുകയും ഭൂമിയുടെ രേഖകൾ മുത്തുവിന്റെ പേരിലാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്നു.
അതിനിടെ ദളിത് കുടുബത്തെ വീട്ടിൽ നിന്നിറക്കിവിട്ട് പാർട്ടി ഓഫീസ് ആക്കിയ നടപടിയിൽ പ്രതിഷേധിച്ച് ബിജെപി. പ്രവർത്തകർ കുമളിയിൽ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ സെക്രട്ടറി ഷാജി നെല്ലിപ്പറമ്പിൽ, ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ.കുമാർ, ശോഭനാ രമേശ്, നിയോജകമണ്ഡലം പ്രസിഡണ്ട് സി.സന്തോഷ് കുമാർ, എ.ജി.മണി, യുവമോർച്ച മണ്ഡലം പ്രസിഡണ്ട് വി.എൻ.ഗിരീഷ് എന്നിവർ നേതൃത്വം നൽകി.
യൂത്ത് കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സനൂപ് പുതുപ്പറമ്പിലിന്റെ നേതൃത്വത്തിൽ സമരപരിപാടികൾ ആരംഭിക്കുമെന്നറിയിച്ചു.