ബെംഗളൂരു: കർണാടകത്തിൽ വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടക്കവേ നിർണായക രാഷ്ട്രീയ നീക്കങ്ങൾ. ബിജെപിയെ അധികാരത്തിൽ എത്തുന്നത് തടയാൻ ജനതാദളിന് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് കോൺഗ്രസ് നീക്കം വലിയ ഒറ്റകക്ഷിയായ ബിജെപിക്ക് കേവല ഭൂരിപക്ഷം തികയ്ക്കാൻ കഴിയാത്ത സാഹചര്യത്തിൽ ജെഡിഎസിന് കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തു.

കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും ജനതാദൾ നേതാവ് ദേവഗൗഡയുമായി ചർച്ചകൾ നടത്തി. ഇതിന് പിന്നാലെ സോണിയ ഗാന്ധി തന്നെ ദേഗൗഡയെ വിളിച്ചു. തുടർന്ന് ഗുലാം നബി ആസാദും എച്ച് ഡി കുമാരസ്വാമിക്ക് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണ നൽകാൻ തീരുമാനിച്ചു. എച്ച്.ഡി കുമാരസ്വാമിക്ക് മുഖ്യമന്ത്രി സ്ഥാനം കോൺഗ്രസ് വാഗ്ദാനം ചെയ്തു. മന്ത്രിസഭയിൽ കോൺഗ്രസും അംഗങ്ങളാകുമെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്.

ദോവഗൗഡ കോൺഗ്രസ് വാഗ്ദാനം സ്വീകരിച്ചതായും ഇരു പാർട്ടി നേതാക്കളും ഒരുമിച്ച് ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാൻ അവകാശം ഉന്നയിക്കുമെന്നും റിപ്പോർട്ടുണ്ട്. കോൺഗ്രസും ജെഡിഎസും അപ്രതീക്ഷിത നീക്കം നടത്തിയ ഇതോടെ ബിജെപിയും മറുതന്ത്രങ്ങളുമായി രംഗത്തെത്തി. കേന്ദ്രമന്ത്രിമാരോട് കർണാടകയിലേക്ക് നീങ്ങാൻ അമിത്് ഷാ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുസരിച്ച് ബിജെപിയും മറുതന്ത്രങ്ങൾ മെനഞ്ഞ് രംഗത്തെത്തി. സോണിയ ഗാന്ധിയാണ് ബിജെപിയെ അകറ്റി നിർത്താൻ എന്തു വിട്ടുവീഴ്‌ച്ചക്കും തയ്യാറാകണമെന്ന നിർദ്ദേശം മുന്നോട്ടു വെച്ചത്. ഇതനുസരിച്ച് തന്ത്രങ്ങൾ മെനയുകയായിരുന്നു കർണാടകത്തിലെ കോൺഗ്രസ് നേതാക്കൾ.

നിലവിലെ കണക്കുകൾ പ്രകാരം 77 സീറ്റുകളിലാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. ബിജെപി 104 സീറ്റിൽ മുന്നിലാണ്. 39 സീറ്റുകളിൽ ജെ ഡി എസും മുന്നേറുന്നു. അതിനാൽ 33 വർഷത്തെ ചരിത്രം തിരുത്തി വീണ്ടും അധികാരത്തിലേറാൻ വേണ്ട ശ്രമങ്ങളാണ് കോൺഗ്രസ് നടത്തുന്നത്. ജെ.ഡി.എസ് അഭൂതപൂർവമായ പോരാട്ടം കാഴ്ച വെച്ച സംസ്ഥാനത്ത് ഒരു പാർട്ടിക്കും അവഗണിക്കാനാകാത്ത ശക്തിയായി ജെ.ഡി.എസ് മാറിയിരിക്കുന്നു. എച്ച്.ഡി കുമാരസ്വാമി മുഖ്യമന്ത്രിയാകുമെന്ന് ജെ.ഡി.എസ് നേരത്തെ പ്രഖ്യാപിച്ചത് ഒരു പാർട്ടിക്കും തങ്ങളെ അവഗണിക്കാനാകില്ലെന്ന യാഥാർഥ്യം മനസിലാക്കിത്തന്നെയാണ്. അതിനാൽ സർക്കാർ രൂപീകരിക്കാൻ കോൺഗ്രസ് വിട്ടുവീഴ്ചക്ക് തയാറായേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നുത്.

സിദ്ധരാമയ്യയും കുമാര സ്വാമിയും രണ്ട് വ്യത്യസ്ത ചേരിയിൽ നിൽക്കുന്ന നേതാക്കളാണ്. എന്നാൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ കൂടി നിർബന്ധത്തിന് വഴങ്ങി സിദ്ധരാമയ്യ സമ്മതിക്കുകയായിരുന്നു. ഇപ്പോഴത്തെ നാടകീയ രാഷ്ട്രീയ നീക്കങ്ങളോടെ ബിജെപിയെ വെല്ലുവിളിച്ചിരിക്കയാണ് കോൺഗ്രസ.

ബിജെപി നിയമിച്ച ഗവർണറുടെ കോർട്ടിലാണ് ഇപ്പോൾ പന്തുള്ളത്. അതുകൊണ്ട് തന്നെ അദ്ദേഹം തീരുമാനിക്കുന്നതു പോലെയേ കാര്യങ്ങൾ നടക്കുകയുള്ളൂ. ഇനിയുള്ള അവസരത്തിൽ കോൺ്ഗ്രസിൽ നിന്നും ജെഡിഎസിൽ നിന്നും എംഎൽഎമാരെ അടർത്തിയെടുക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതോടെ കർണാടകം കുതിരകച്ചവടത്തിലേക്ക് നീങ്ങുമെന്നാണ് പുറത്തുവരുന്ന സൂചന.