മലമ്പുഴ: യോദ്ധ മലയാളികൾ കുടുകുടെ ചിരിച്ച ചിത്രം. മലയാളിയെ പ്രാർത്ഥനയിലാക്കി ബാബു അപകടത്തിൽപെട്ട, മലമ്പുഴ ചെറാടിലുള്ള കൂമ്പാച്ചി മലയെ യോദ്ധയിൽ കണ്ടതാണ് മലയാളി. സംഗീത് ശിവൻ സംവിധാനം ചെയ്ത 'യോദ്ധ'യിൽ മോഹൻലാൽ അവതരിപ്പിച്ച അശോകൻ എന്ന കഥാപാത്രം യുദ്ധ മുറകൾ അഭ്യസിച്ചത് ഈ മലയിലായിരുന്നു. സിനിമാ ഷൂട്ടിങ് ലൊക്കേഷൻ ആയതോടെ കൂമ്പാച്ചി മല ടൂറിസ്റ്റ് ലൊക്കേഷനുമായി. എന്നാൽ ഇവിടെ പതിയിരിക്കുന്നത് അപകടങ്ങളും.

കൂർത്ത പാറകളും ചെങ്കുത്തായ മലകളുമായതിനാൽ കൂർമ്പാച്ചി എന്നായിരുന്നു ആദ്യ പേര്. പറഞ്ഞു പറഞ്ഞ് ഇതു കുമ്പാച്ചി മല എന്നായി. മരങ്ങൾ വളരെ കുറവാണ് ഇവിടെ. എന്നാൽ കരടിയും കാട്ടുപോത്തും അടക്കമുള്ള എല്ലാ വന്യമൃഗങ്ങളുമുണ്ട്. മഴക്കാലത്തു പോലും പച്ചപ്പില്ലാത്ത മലനിര. മരങ്ങളില്ലാത്തതിനാൽ വൻ ചൂടാണ് ഇവിടെ. പാറ ചൂടാകുന്നതോടെ താഴ്‌വാരത്തും കഠിനമായ ചൂട് അനുഭവപ്പെടും. മൂർച്ചയുള്ള പാറക്കല്ലുകളും അപകടമാണ്. മലയുടെ മുകളിൽ കയറിയാലും ഗംഭീര കാഴ്ചകളൊന്നുമില്ലെന്നതാണ് വസ്തുത. സാഹസികത മാത്രമാണ് മല കറയുന്നതിലെ ആവേശം.

തൈപ്പറമ്പിൽ അശോകൻ യുദ്ധമുറകൾ പഠിച്ചത് ഈ താഴ് വരക്ക് താഴെ നിന്നാണ്. ഈ രംഗങ്ങൾ പിന്നീട് ഹിമാലയത്തിന് താഴെയായി യോദ്ധയിൽ കാണിക്കുന്നത്. അശോകൻ യുദ്ധ തന്ത്രങ്ങൾ പടിച്ച ഈ മലയിലെ ഒരു ഭാഗത്താണ് ബാബു കുടുങ്ങിയതും, ആർമി രക്ഷികരായി അവതിരിച്ചതും. ഈ മലയെയാണ് ഇന്നലെ ഇന്ത്യൻ സൈന്യം കീഴടക്കിയത്. രക്ഷപ്പെടുമെന്ന ആത്മവിശ്വാസത്തോടെ ബാബു കാത്തിരുന്നു. രക്ഷപ്പെടുത്തുമെന്ന ആത്മവിശ്വാസത്തോടെ സേനയും. 43 മണിക്കൂറോളം വെള്ളവും ഭക്ഷണവുമില്ലാതെ ചെറാട് കൂർമ്പാച്ചി മലയിടുക്കിൽ ഒറ്റപ്പെട്ട ബാബു ഒടുവിൽ കരസേനയുടെ കയറും കൈയും പിടിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തി.

ആശങ്കകൾക്കൊടുവിൽ ബുധനാഴ്ച രാവിലെ, ദുഷ്‌കരമായ രക്ഷാദൗത്യം വിജയകരമായി പൂർത്തിയാക്കുമ്പോൾ ഇന്ത്യൻ സൈന്യത്തിന് ജയ് വിളികൾ മുഴങ്ങി. ബാബു ആശുപത്രിയിൽ സുഖം പ്രാപിച്ചു. ഇതോടെ കൂമ്പാച്ചി മലയിൽ ചർച്ചകളും തുടങ്ങി. സാഹസകിത ആഗ്രഹിക്കുന്ന വിനോദ സഞ്ചാരികൾ ഇങ്ങോട്ടേക്ക് ഇനിയും വരുമെന്നാണ് കണക്കു കൂട്ടൽ. അതുകൊണ്ട് തന്നെ പൊലീസും വനം വകുപ്പും ജാഗ്രത കൂട്ടും.

രണ്ടു രാത്രിയും ഒരു പകലും ചെങ്കുത്തായ പാറക്കെട്ടിലെ മലയിടുക്കിൽ കുടുങ്ങിയ മലമ്പുഴ ചെറാട് സ്വദേശി ആർ ബാബു (23) വിനെയാണ്, മലമുകളിൽനിന്ന് 400 മീറ്ററിലേറെ താഴ്ചയിൽനിന്ന് സൈന്യം രക്ഷിച്ചത്. തുടർന്ന് ഹെലികോപ്റ്ററിലും പിന്നീട് ആംബുലൻസിലുമായി ജില്ലാ ആശുപത്രിയിലെത്തിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ പറഞ്ഞു. ചൊവ്വാഴ്ച രാത്രിയാണ് വെല്ലിങ്ടണിൽനിന്നും ബെംഗളൂരുവിൽനിന്നുമുള്ള കരസേനാ സംഘങ്ങളെത്തിയത്. ചൊവ്വാഴ്ച രാത്രി 11.15-ഓടെ കേണൽ ശേഖർ അത്രിയുടെയും മലയാളിയായ ലഫ്. കേണൽ ഹേമന്ദ് രാജിന്റെയും നേതൃത്വത്തിൽ ഏഴുപേർ മലയിലേക്ക് കയറിയെങ്കിലും ഇരുട്ട് രക്ഷാപ്രവർത്തനത്തിനു തടസ്സമായി.

തുടർന്ന് സ്ഥലത്ത് നേരത്തേ നിലയുറപ്പിച്ച ദേശീയ ദുരനന്തനിവാരണ സേനാംഗങ്ങളുമായിച്ചേർന്ന് ബുധനാഴ്ച രാവിലെ ആറരയോടെ രക്ഷാപ്രവർത്തനം ആരംഭിച്ചു. ആദ്യം ഡ്രോണിന്റെ സഹായത്തോടെ ബാബു ഇരിക്കുന്ന സ്ഥലം കണ്ടെത്തി. മലകയറ്റത്തിൽ പ്രത്യേക പരിശീലനം ലഭിച്ച കമാൻഡോ സംഘത്തിലെ ബി. ബാലകൃഷ്ണൻ (ബാലു) എന്ന സൈനികൻ കയറിലൂടെ താഴേക്കിറങ്ങി ബാബുവിനരികിലെത്തി. രണ്ടുകുപ്പി വെള്ളം നൽകിയശേഷം സുരക്ഷാ ജാക്കറ്റ് ധരിപ്പിച്ച് മലമുകളിലേക്കു കയറ്റി. 10.20-ഓടെ മുകളിലെത്തിച്ച ബാബുവിന് ലഘുഭക്ഷണം നൽകിയെങ്കിലും ഛർദിച്ചത് ആശങ്കയുണ്ടാക്കി. 12 മണിയോടെ സൂലൂരിൽനിന്നെത്തിയ വ്യോമസേനയുടെ ഹെലികോപ്റ്ററിൽ ബാബുവിനെ സുരക്ഷിതമായി കയറ്റി.

തിങ്കൾ രാവിലെ 10.30 -മലമ്പുഴ ചെറാട്?? സ്വദേശിയായ ബാബുവും രണ്ട്? സുഹൃത്തുക്കളും കൂമ്പാച്ചിമലയിലേക്ക് ട്രക്കിങ്ങിന്? പോകുന്നു. 12.30- തിരിച്ചിറങ്ങുന്നതിനിടെ വഴിതെറ്റിയ ബാബു, മലയുടെ എലിച്ചിലം ഭാഗത്ത്? പാറയുടെ പൊത്തിൽ കുടുങ്ങുന്നു. തിരിച്ചുകയറുന്നതിനിടെ വഴുതിവീണ് ബാബുവിന്റെ കാൽമുട്ടിലും തള്ളവിരലിലും പരിക്ക്?. ഉച്ചക്ക്? 1.00 -ബാബു വീട്ടുകാരെയും നാട്ടുകാരുടെയും ഫോണിൽ വിളിക്കുന്നു. ഇതോടെയാണ് സൈന്യത്തെ എത്തിച്ച രക്ഷാപ്രവർത്തനം തുടങ്ങിയത്.

പാറയിടുക്കിൽ കുടുങ്ങി 34 മണിക്കൂർ പിന്നിട്ടപ്പോൾ ബാബു ഇരുപതടിയോളം താഴ്ചയിലേക്ക് വീണ്ടും വീണു. ഭാഗ്യത്തിന്റെ കൈ അപ്പോഴും ബാബുവിനെ കാത്തു. ചൊവ്വാഴ്ച അർധരാത്രിയോടെ ആയിരുന്നു സംഭവം. മസിൽ കയറിയതിനെത്തുടർന്നു കാൽ ഉയർത്തിവയ്ക്കാൻ ശ്രമിച്ചപ്പോഴാണു വഴുതി വീണത്. കാൽ മറ്റൊരു പാറയിടുക്കിൽ ഉടക്കി നിന്നതിനാൽ അദ്ഭുതകരമായി രക്ഷപ്പെട്ടു.