- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു തവണ ടോൾ നൽകിയാൽ അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്യാവുന്നത് ഒറ്റ തവണ മാത്രം! അധികയാത്രയ്ക്ക് വീണ്ടും ടോൾ നൽകണം; ദേശീയപാതാ അതോരിറ്റിയുടെ കുമ്പളം മോഡൽ സംസ്ഥാന വ്യാപകമാക്കാൻ നീക്കം; അരങ്ങൊരുങ്ങുന്നത് വൻ പകൽകൊള്ളയ്ക്ക്
കൊച്ചി: ബിഒടി അടിസ്ഥാനത്തിൽ നിർമ്മിച്ച സംസ്ഥാനത്തെ റോഡുകളിൾ ടോൾ പിരിക്കുന്നതിന് എതിരായി നിരവധി പ്രക്ഷോഭങ്ങൾ കേരളത്തിൽ ഉയർന്നിട്ടുണ്ട്. എന്നാൽ, ഇത്തരം ടോൾ വിരുദ്ധ പ്രക്ഷോഭങ്ങളൊന്നും ലക്ഷ്യം കണ്ടിട്ടില്ല. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ഈ വിഷയം ഏറ്റെടുക്കാത്തത് തന്നെയാണ് ഇതിന്റെ പ്രധാന് കാരണം. ദേശീയ പാതകൾ വൻകിടക്കാർക്ക് തീറെഴുത
കൊച്ചി: ബിഒടി അടിസ്ഥാനത്തിൽ നിർമ്മിച്ച സംസ്ഥാനത്തെ റോഡുകളിൾ ടോൾ പിരിക്കുന്നതിന് എതിരായി നിരവധി പ്രക്ഷോഭങ്ങൾ കേരളത്തിൽ ഉയർന്നിട്ടുണ്ട്. എന്നാൽ, ഇത്തരം ടോൾ വിരുദ്ധ പ്രക്ഷോഭങ്ങളൊന്നും ലക്ഷ്യം കണ്ടിട്ടില്ല. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ഈ വിഷയം ഏറ്റെടുക്കാത്തത് തന്നെയാണ് ഇതിന്റെ പ്രധാന് കാരണം. ദേശീയ പാതകൾ വൻകിടക്കാർക്ക് തീറെഴുതുകയാണെന്ന ആരോപണം ഇടതുപാർട്ടികൾ ശക്തമായി ഇടക്കിടെ ഉന്നയിക്കാറുണ്ടെങ്കിലും സമരവുമായി ഇവർ രംഗത്തെത്തുന്നത് കുറവാണ്. ഇങ്ങനെ കാര്യമായ പ്രക്ഷോഭം ഉയരാതിരിക്കുമ്പോൾ ദേശീയ പാതാ അതോരിറ്റി റോഡുകളിൽ പകൽകൊള്ള നടത്താൻ ഒരുങ്ങുകയാണ്. ദേശീയപാത 47ലെ ടോൾ പ്ലാസയിൽ നടത്തിയ പരിഷ്‌ക്കരണം സംസ്ഥാന വ്യാപകമാക്കാനാണ് അതോരിറ്റിയുടെ നീക്കം. ടോൾ നിരക്ക് കുത്തനെ കൂട്ടിക്കൊണ്ടാണ് ജനങ്ങളെ ദ്രോഹിക്കുന്ന നടപടിയിലേക്ക് ദേശീയ പാതാ അതോരിറ്റി ഒരുങ്ങുന്നത്. സംസ്ഥാനത്തെ മറ്റ് ടോൾ പ്ലാസകളിൽ നടപ്പിലാക്കുന്നതിന് മുന്നോടിയായാണ് ദേശീയപാത അഥോറിറ്റിയുടെ കുമ്പളം മോഡൽ പരീക്ഷണം.
വാഹനങ്ങളുടെ ടോൾ നിരക്ക് കൂട്ടാതെ തന്നെ ജനങ്ങളെ പിഴിയുന്ന നിലപാടാണ് ദേശീയപാതാ അതോരിറ്റി കുമ്പളത്ത് കൈക്കൊണ്ടിരിക്കുന്നത്. ഒരു തവണ ടോൾ നൽകിയാൽ അങ്ങോട്ടുമിങ്ങോട്ടും ഒരുയാത്ര മാത്രം അനുവദിച്ചാൽ മതിയെന്നും കൂടുതൽ യാത്രകൾക്ക് വീണ്ടും ടോൾ നൽകേണ്ടി വരുമെന്നുമുള്ള നയം നടപ്പിലാക്കിയാണ് കുമ്പളത്ത് ദേശീയപാതാ അതോരിറ്റിയുടെ പകൽകൊള്ള. കുമ്പളത്ത് ഒരു കാറിൽ അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്യണമെങ്കിൽ നിലവിൽ ടോൾ നൽകേണ്ടത്. മുപ്പത് രൂപയാണ്. ഇങ്ങനെ ടോൾ നൽകിയാൽ ടോൾ അടച്ചതിന്റെ സ്ലിപ്പ് കൈയിൽ സൂക്ഷിച്ചാൽ ദിവസത്തിൽ എത്രതവണ വേണമെങ്കിലും അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്യാമായിരുന്നു. എന്നാൽ, ഇനി മുതൽ ഇതിന് സാധിക്കില്ല. അധികയാത്രയ്ക്ക് കൂടുതൽ ടോൾ നൽകേണ്ട അവസ്ഥയിലാണ് ഇപ്പോൾ.
സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഈ നിക്കം കടുത്ത തിരിച്ചടിയാകുമെന്ന കാര്യം ഉറപ്പാണ്. ഈ തീരുമാനം സ്വകാര്യ ബസുകൾക്കും തിരിച്ചടിയായിട്ടുണ്ട്. സാധാരണക്കാരുമായി യാത്ര ചെയ്യുന്ന ബസുകൾക്ക് ഇപ്പോൾ ഒരു ദിവസത്തേക്ക് ആകെ യാത്ര ചെയ്യാൻ നൂറ്റിപ്പതിനഞ്ച് രൂപ മതിയെങ്കിൽ ഇനി ഓരോ ഡബിൾ ട്രിപ്പിനും നൂറ്റിപ്പതിനഞ്ച് രൂപ വച്ച് നൽകേണ്ടി വരും.
മാസം നിശ്ചിത തുകയടച്ച് യാത്ര ചെയ്യുന്ന മന്ത്്‌ലി ടോളുകാരുടെ പോക്കറ്റിലും ദേശീയ പാത അഥോറിറ്റി കയ്യിട്ട് വാരിയിട്ടുണ്ട്. ഒരുമാസത്തേക്കുള്ള കൺസഷൻ ടോളടച്ചാൽ ഇതുവരെ എത്രതവണ വേണമെങ്കിലും യാത്ര ചെയ്യാമായിരുന്നെങ്കിൽ ഈ വ്യവസ്ഥയും പരിഷ്‌ക്കരിച്ചു. അമ്പത് തവണ മാത്രമേ ഇനി ഒരു മാസം യാത്ര ചെയ്യാൻ പാടുള്ളുവെന്നാണ് നിർദേശിച്ചിരിക്കുന്നത്. ഇത് പ്രധാനമായും ബാധിക്കുക സ്വകാര്യ ബസ് സർവീസുകളെയാണ്.
എറണാകുളം, ആലപ്പുഴ അതിർത്തിയിൽ എറണാകുളം ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്ലാസയിൽ ഈ സൗജന്യം മേലിൽ എറണാകുളംകാർക്ക് മാത്രമായിരിക്കുകയും ചെയ്യും. ആലപ്പുഴ ജില്ലക്കും എറണാകുളം ജില്ലക്കുമിടയിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുമടക്കം സർവീസ് നിർത്തേണ്ട സാഹചര്യമാണ് ഉരുത്തിരിയുന്നത്. കുമ്പളം മോഡൽ ടോൾ പരിഷ്‌ക്കരണം സംസ്ഥാന വ്യാപകമാക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. ഇത് ടോൾവിരുദ്ധ പ്രക്ഷോഭങ്ങൾക്ക് കൂടുതൽ ശക്തിപകർന്നേക്കുമെന്നാണ് അറിയുന്നത്. തൃശ്ശൂർ ജില്ലയിലെ പാലിയേക്കര ടോൾ പ്ലാസയിലെ ടോൾ വിരുദ്ധ സമരം ഏറെ ശക്തമായിരുന്നു. മട്ടാഞ്ചേരി ടോൾ പിരിവിന്റെ കാലവധി കഴിഞ്ഞിട്ടും ടോൾ പിരിക്കാനുള്ള തീരുമാനം ജനങ്ങളുടെ എതിർപ്പിനെ തുടർന്ന് ഉപേക്ഷിക്കേണ്ടി വന്നിരുന്നു.