- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുമ്മനം രാജ്ഭവനിൽ താമസം ഉറപ്പിച്ചതും തൂവെള്ള മുണ്ടും ഖാദിയുടുപ്പും അണിഞ്ഞുതന്നെ; തണുപ്പ് കൂടിയപ്പോൽ ധരിച്ച ഹാഫ് ജാക്കറ്റ് മാത്രം അലങ്കാരം; മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്തതും മുണ്ടും ഷർട്ടുമണിഞ്ഞ്; പ്രതിഷേധിക്കാനെത്തിയ ക്രിസ്ത്യൻ സംഘടനാ നേതാക്കളും ആ പുഞ്ചിരി കണ്ട് മടങ്ങി; ഡൽഹിക്ക് പോകുമ്പോൽ ഖദറുടുപ്പും മുണ്ടും മാറ്റി പാന്റും സ്യൂട്ടുമിടുന്ന നേതാക്കൾ കണ്ട് പഠിക്കുക
ഐസ്വാൾ: എത്ര ട്രോളിയാലും ആരും അംഗീകരിച്ചുപോകുന്ന ചില ഗുണവിശേഷങ്ങൾ കുമ്മനം രാജശേഖരനുണ്ട്. അത് അദ്ദേഹത്തിന്റെ ലാളിത്യമാണ്. ആർഎസ്എസിനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച അ്‌ദേഹം, ജീവിതത്തിലുടനീളം പുലർത്തിവരുന്ന ആ ലാളിത്യത്തെ ഇല്ലാതാക്കാൻ ഒരു പദവിക്കും സാധിക്കില്ലെന്ന് മിസോറമിലെ പതിനെട്ടാമത്തെ ഗവർണറായി ചുമതലയേറ്റ ആദ്യദിവസം തന്നെ കുമ്മനം തെളിയിച്ചു. ആർഎസ്എസ് നേതാവിനെ ഗവർണറാക്കിയതിലുള്ള പ്രതിഷേധവുമായി കാത്തുനിന്നവരെപ്പോലും തന്റെ പുഞ്ചിരിയിലൂടെ കൈയിലെടുക്കാൻ ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷനായി. തനി കേരളയീയനായിട്ടാണ് കുമ്മനം ഐസ്വാളിലെത്തിയത്. മുണ്ടും ഖദർഷർട്ടുമായിരുന്നു വേഷം. സത്യപ്രതിജ്ഞാ ചടങ്ങിലും അതിന് മാറ്റമുണ്ടായില്ല. തണുപ്പകറ്റാൻ ഒരു ഹാഫ് ജാക്കറ്റ് ധരിച്ചതൊഴിച്ചാൽ എല്ലാം പഴയപടി. മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഗവർണറുടെ ലാളിത്യം ആദ്യദിനംതന്നെ മിസോറം ജനതയ ആകർഷിച്ചു. മന്ത്രിമാർക്കൊപ്പംനിന്ന് ഗ്രൂപ്പ് ഫോട്ടോയെടുത്ത്, ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുമെന്ന ഉറപ്പ് ജനങ്ങൾക്ക് നൽകി അദ്ദേഹം രാജ്ഭവന്
ഐസ്വാൾ: എത്ര ട്രോളിയാലും ആരും അംഗീകരിച്ചുപോകുന്ന ചില ഗുണവിശേഷങ്ങൾ കുമ്മനം രാജശേഖരനുണ്ട്. അത് അദ്ദേഹത്തിന്റെ ലാളിത്യമാണ്. ആർഎസ്എസിനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച അ്‌ദേഹം, ജീവിതത്തിലുടനീളം പുലർത്തിവരുന്ന ആ ലാളിത്യത്തെ ഇല്ലാതാക്കാൻ ഒരു പദവിക്കും സാധിക്കില്ലെന്ന് മിസോറമിലെ പതിനെട്ടാമത്തെ ഗവർണറായി ചുമതലയേറ്റ ആദ്യദിവസം തന്നെ കുമ്മനം തെളിയിച്ചു. ആർഎസ്എസ് നേതാവിനെ ഗവർണറാക്കിയതിലുള്ള പ്രതിഷേധവുമായി കാത്തുനിന്നവരെപ്പോലും തന്റെ പുഞ്ചിരിയിലൂടെ കൈയിലെടുക്കാൻ ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷനായി.
തനി കേരളയീയനായിട്ടാണ് കുമ്മനം ഐസ്വാളിലെത്തിയത്. മുണ്ടും ഖദർഷർട്ടുമായിരുന്നു വേഷം. സത്യപ്രതിജ്ഞാ ചടങ്ങിലും അതിന് മാറ്റമുണ്ടായില്ല. തണുപ്പകറ്റാൻ ഒരു ഹാഫ് ജാക്കറ്റ് ധരിച്ചതൊഴിച്ചാൽ എല്ലാം പഴയപടി. മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഗവർണറുടെ ലാളിത്യം ആദ്യദിനംതന്നെ മിസോറം ജനതയ ആകർഷിച്ചു. മന്ത്രിമാർക്കൊപ്പംനിന്ന് ഗ്രൂപ്പ് ഫോട്ടോയെടുത്ത്, ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുമെന്ന ഉറപ്പ് ജനങ്ങൾക്ക് നൽകി അദ്ദേഹം രാജ്ഭവന്റെ നാഥനായി.
കേരളം വിട്ടാൽ കോട്ടും സ്യൂട്ടുമണിയുന്ന നമ്മുടെ നേതാക്കൡനിന്ന് തീർത്തും വ്യത്യസ്തനാണ് കുമ്മനം. മിസോറമിലേക്ക് ഗവർണറായി പോകുമ്പോഴും പെട്ടിയിൽ ഏതാനും ഖാദി ഷർട്ടും മുണ്ടും മാത്രമേ അദ്ദേഹം കരുതിയിരുന്നുള്ളൂ. ഡൽഹിയിൽവെച്ചുതന്നെ തന്റെ വേഷത്തിലും ഭാവത്തിലുമൊന്നും ഒരുമാറ്റവും വരില്ലെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. അത് അച്ചട്ടായി പാലിക്കുന്നതുപോലെയായിരുന്നു സത്യപ്രതിജ്ഞാച്ചടങ്ങിൽ അദ്ദേഹത്തിന്റെ വേഷം.
ഗുവാഹാട്ടിയിൽനിന്ന് വ്യോമസേനയുടെ പ്രത്യേക ഹെലിക്കോപ്ടറിൽ ഐസ്വാളിലെത്തിയ നിയുക്ത ഗവർണറെ മുഖ്യമന്ത്രി ലാൽ തൻവാലയും മന്ത്രിമാരും ചേർന്ന് സ്വീകരിച്ചു. ഗുവാഹാട്ടി ചീഫ് ജസ്റ്റിസ് അജിത് സിങ്ങാണ് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. ചീഫ് സെക്രട്ടറി അരവിന്ദ് റായ്, ഗവർണറുടെ സെക്രട്ടറി ബയാക്തലു വാങ് എന്നിവർക്കൊപ്പമാണ് സത്യപ്രതിജ്ഞാച്ചടങ്ങിന് കു്മ്മനമെത്തിയത്. മലയാളത്തിൽ ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ.
ചടങ്ങിനുശേഷം മന്ത്രിമാരും ഉദ്യോഗസ്ഥ പ്രമുഖരുമായും വിശദമായി പരിചയപ്പടാൻ കുമ്മനം സമയം കണ്ടെത്തി. എല്ലാവരെയും നിറഞ്ഞ ചിരിയോടെ അഭിമുഖീകരിച്ച കുമ്മനത്തെ പെട്ടെന്നുതന്നെ മിസോറം ജനത ഹൃദയത്തിലേറ്റി. നേരത്തെയും മലയാളിയുടെ ഭരണപാടവം അനുഭവിക്കാൻ മിസോറം ജനതയ്ക്കായിട്ടുണ്ട്. 2011 മുതൽ 2014 വരെ വക്കം പുരുഷോത്തമൻ മിസോറമിന്റെ ഗവർണറായി ചുമതല വഹിച്ചിട്ടുണ്ട്.
കോൺഗ്രസ് ഭരിക്കുന്ന വടക്കുകിഴക്കൻ മേഖലയിലെ സംസ്ഥാനങ്ങളിലൊന്നാണ് മിസോറം. ഇവിടെ അടുത്തവർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ബിജെപി കുമ്മനത്തെ അയച്ചിരിക്കുന്നത് വെറും ഗവർണറായി മാത്രമല്ലെന്ന് വ്യക്തമാണ്. കറകളഞ്ഞ ആർഎസ്എസ് പ്രവർത്തകനായ കുമ്മനത്തിന്റെ സമീപനവും വ്യക്തിപ്രഭാവവും പാർട്ടിക്ക് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാർട്ടി അധ്യക്ഷൻ അമിത് ഷായും അദ്ദേഹത്തെ ഐസ്വാളിലേക്ക് നിയോഗിച്ചിരിക്കുന്നത്.