ന്യൂഡൽഹി: സ്ഥാനമാനങ്ങൾ മോഹിച്ച് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവരാണ് ബഹുഭൂരിപക്ഷം വരുന്ന രാഷ്ട്രീയക്കാരും. എന്നാൽ, ഇങ്ങനെ അല്ലാതെ നിസ്വാർത്ഥമായ സേവനം നടത്തുന്ന ചില രാഷ്ട്രീയക്കാരുണ്ട്. അവരെ തേടി സ്ഥാനമാനങ്ങൾ എത്തിക്കൊണ്ടിരിക്കും. അത്തരമൊരു വ്യക്തിയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ജനങ്ങൾക്കിടയിൽ സ്വീകാര്യനായ നേതാവാണ് കുമ്മനം. അതുകൊണ്ട് തന്നെയാണ് ബിജെപി അദ്ദേഹത്തെ അധ്യക്ഷ സ്ഥാനം ഏൽപ്പിച്ചത്. എന്നാൽ, ആ സ്ഥാനത്ത് അദ്ദേഹം പരാജിതനാകുന്നു എന്ന ഘട്ടം വന്നപ്പോൾ മിസോറാം ഗവർണർ സ്ഥാനത്തു നിയമിക്കുകയാണ് ഉണ്ടായത്. ലളിത ജീവിതം നയിക്കുന്ന കുമ്മനത്തിന് മിസോറാം രാജ്ഭവനിലെ ആഡംബരങ്ങളോട് തീരെ താൽപ്പര്യമില്ല. അതുകൊണ്ട് തന്നെ മിസോറം ഗവർണർ പദവി ഏറ്റെടുക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെന്ന് കുമ്മനം രാജശേഖരൻ കേന്ദ്ര നേതാക്കളെ അറിയിച്ചു.

ഇക്കാര്യം ഡൽഹിയിലെത്തി കേന്ദ്രനേതാക്കളെ നേരിൽക്കണ്ടാണ് അദ്ദേഹം അറിയിച്ചത്. ഒരു സ്ഥാനവും മോഹിച്ചിട്ടില്ല. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാനാണ് ഇഷ്ടമെന്നും കുമ്മനം വ്യക്തമാക്കി. അതേസമയം രാഷ്ട്രപതിയുടെ ഉത്തരവ് നിരസിക്കില്ലെന്നും സൂചനയുണ്ട്. കഴിഞ്ഞ ദിവസമാണു കുമ്മനം രാജശേഖരനെ മിസോറം ഗവർണറായി രാഷ്ട്രപതി റാംനാഥ് കോവിന്ദ് നിയമിച്ചത്. മിസോറമിലെ നിലവിലെ ഗവർണർ നിർഭയ് ശർമ ഈ മാസം 28നു സ്ഥാനമൊഴിയുന്ന സാഹചര്യത്തിലായിരുന്നു നിയമനം. ഈ വർഷം ഒടുവിൽ മിസോറമിൽ നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കുകയാണ്.

2015 ഡിസംബറിലാണ് അദ്ദേഹം ഏറക്കുറെ അപ്രതീക്ഷിതമായി പാർട്ടി സംസ്ഥാന അധ്യക്ഷനായത്. ഇപ്പോൾ ഗവർണർസ്ഥാനത്ത് എത്തുന്നതും അപ്രതീക്ഷിതമായിത്തന്നെ. ഗവർണർപദവിയിലെത്തുന്ന പതിനെട്ടാമത്തെ മലയാളിയാണ് കോട്ടയം ജില്ലയിലെ കുമ്മനം വാളാവള്ളിയിൽ കുടുംബാംഗമായ കുമ്മനം രാജശേഖരൻ. ആർഎസ്എസ് പ്രചാരകനായിരുന്ന അദ്ദേഹത്തിന്റെ സേവനം ബിജെപിക്കു വിട്ടുനൽകുകയായിരുന്നു. സാധാരണ, ആർഎസ്എസ് പ്രചാരകർ ബിജെപിയിൽ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി സ്ഥാനമാണു വഹിക്കാറുള്ളത്. എന്നാൽ, കേരളത്തിലെ അസാധാരണ സാഹചര്യത്തിൽ കുമ്മനത്തെ സംസ്ഥാന അധ്യക്ഷനാക്കണമെന്ന വാദം ദേശീയ നേതൃത്വം അംഗീകരിക്കുകയായിരുന്നു.

ആർഎസ്എസ് പ്രവർത്തനത്തിലേക്ക് തിരിച്ചു പോകാനാണ് കുമ്മനം ആഗ്രഹിക്കുന്നതെന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. വീടോ കുടുംബമോ ഇല്ലാത്ത കുമ്മനത്തിന് തീർത്ഥാടന ജീവിതത്തോടാണ് താൽപ്പര്യം. ഗവർണർ തസ്തികയിൽ ഇരുന്ന് സുഖജീവിതം നയിക്കുന്നതിനോട് അദ്ദേഹത്തിന് തീരെ താൽപ്പര്യമില്ല. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ വച്ച് സംസ്ഥാന അധ്യക്ഷനെ ഗവർണ്ണറാക്കി മാറ്റിയതിൽ സംസ്ഥാന ആർഎസ്എസ്സിന് അതൃപ്തിയുണ്ട്. കുമ്മനത്തെ ഒഴിവാക്കിയെന്ന തോന്നലാണ് ആർഎസ്എസ്സിന്. ഇക്കാര്യം കുമ്മനവുമായി ആർഎസ് എസ് നേതാക്കൾ സംസാരിച്ചു. മിസോറാം ഗവർണ്ണറുടെ കാലാവധി നാളെ തീരും. നാളെത്തെന്ന ചുമതലയേൽക്കുമോ എനന്ന കാര്യം ഇനിയും അറിയില്ല.

ആർഎസ് എസ്സിന് അതൃപ്തിയുണ്ടായിരിക്കെ കുമ്മനം എങ്ങിനെ പദവി ഏറ്റെടുക്കുമെന്നാണ് തടസ്സം. അതേസമയം. പ്രധാനമന്ത്രിയും ബിജെപി അധ്യക്ഷനും ചേർന്നെടുത്ത് തീരുമാനം തള്ളിക്കളയുന്നതിലും പ്രശ്‌നമുണ്ട്. പദവി ഏറ്റെടുക്കണമെങ്കിൽ ആർഎസ്എസ്സിന് കൂടി താല്പര്യമുള്ളയാളെ പകരക്കാരനാക്കണമെന്ന ഉപാധി ഒരുപക്ഷെ കുമ്മനം മുന്നോട് വെക്കാനും സാധ്യതയുണ്ട്. അതിനിടെ സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് കെ.സുരേന്ദ്രനായി മുരളീധരവിഭാഗവും എംടി രമേശിനായി പികെ കൃഷ്ണദാസ് പക്ഷവും കരുക്കൾ നീക്കുന്നുണ്ട്. പിഎസ്.ശ്രീധരൻപിള്ള ആർഎസ് എസിന്റെ ബൗദ്ധിക വിഭാഗം പ്രജ്ഞാവാഹകിന്റെ തലപ്പത്തുള്ള ജെ.നന്ദകുമാർ വിജ്ഞാൻഭാരതിയിലെ എ ജയകുമാർ എന്നിവരെയും പരിഗണിക്കുന്നുണ്ട്.

സായിപ്പ് പണിത ബംഗ്ലാവും മാസം മൂന്ന് ലക്ഷം ശമ്പളവും കുമ്മനം വേണ്ടെന്ന് വെക്കുമോ?

മിസോറാം ഗവർണറാകാൻ ബുദ്ധിമുട്ടുണ്ടെന്ന് കുമ്മനം അറിയിച്ചെങ്കിലും രാഷ്ട്രപതിയുടെ ഉത്തരവ് ഇനി തിരുത്തുമോ എന്നാണ് കണ്ടറിയേണ്ടത്. അതുകൊണ്ട് ഗവർണറുടെ സൗകര്യങ്ങൾ അദ്ദേഹം വേണ്ടെന്ന് വെക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. നിയുക്ത ഗവർണറുടെ പഴ്സണൽ സ്റ്റാഫിൽ ഐഎഎസ് ഉദ്യോഗസ്ഥർ ഉൾപ്പടെ 10 ജീവനക്കാരുണ്ടാകുമെന്നാണ് സൂചന.ഇതിനെ പുറമെയായിരിക്കും സുരക്ഷാ ജീവനക്കാരും പരിചാരകരുമെല്ലാം ഉണ്ടാവുക.സംസ്ഥാന ഗവർണറായി സ്ഥാനമേൽക്കുമ്പോൾ രാജകീയമായ പരിചരണങ്ങളാണ് കുമ്മനത്തെ കാത്തിരിക്കുന്നത്. ഗവർണറുടെ ഒപ്പം സദാ സമയം ഒരു ഐപിഎസ് ഉദ്യേഗസ്ഥൻ സുരക്ഷാ കാര്യങ്ങൾ പരിശോധിക്കാൻ ഉണ്ടാകും.

പഴ്സണൽ സ്റ്റാഫ് വിഭാഗത്തിലേക്ക് ഇഷ്ടമുള്ള ആളുകളെ നിയമിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ടാകും. ഗവർണർക്ക് നൽകുന്ന ഭക്ഷണം പോലും കൃത്യ സമയത്ത് പരിശോധന നടത്തിയായിരിക്കും മേശപ്പുറത്ത് എത്തിക്കുന്നത്.മാസം ശമ്പളം മൂന്നര ലക്ഷത്തോളമായിരിക്കും. മിസോറാമിന്റെ തലസ്ഥാനമായ ഐസ്വാൾ നഗരത്തിലാണ് ഗവർണ്ണറുടെ ഓഫീസ് സ്ഥിതി ചെയ്യുന്നത്. ഇവിടെ തന്നെയാണ് നിയമസഭയും സെക്രട്ടേറിയറ്റും സ്ഥിതി ചെയ്യുന്നത് എന്നതിനാൽ തന്നെ വൻ സുരക്ഷാ വലയത്തിലായിരിക്കും ഗവർണർ താമസിക്കുക.

1898ൽ ലുഷാഹി ഹിൽസ് ജില്ലയിൽ അന്നത്തെ സുപ്രണ്ടിന് താമസിക്കുന്നതിന് വേണ്ടിയാണ് ഇത് പണി കഴിപ്പിച്ചത്.ചെലവ് കുറച്ച് നിർമ്മിക്കുന്നതിന്റെ ഭാഗമായി കാട്ട് തടികളും മുളയും മറ്റുമൊക്കെ ഉപയോഗിച്ചായിരുന്നു നിർമ്മാണം.അന്നത്തെ സുപ്രണ്ട് ജെ ഷേക്ക സ്പിയറുടെ ഭാര്യയാണ് ഈ രാജ് ഭവൻ ഡിസൈൻ ചെയ്തതും. എന്നാൽ അവർ ഇംഗ്ലണ്ടിലേക്ക് പോകുന്ന സമയത്താണ് ഈ കെട്ടിടത്തിന്റെ പണി പൂർണ്ണമായത്. എന്നാൽ പിന്നീട് 1899ന് ശേഷം വളരെ അധികം മാറ്റങ്ങൾ ഈ രാജ് ഭവന് വരുത്തുകയും ചെയ്തിട്ടുണ്ടത്. നിരവധി ടൂറിസ്റ്റുകളെത്തുന്ന ഐസ്വാൾ പട്ടണത്തിൽ ഗവർണ്ണറുടെ ബംഗ്ലാവും വ്യത്യസ്തമായ ഒരു കാഴ്ചയാണ്.

ഇപ്പോഴത്തെ രാജ് ഭവൻ കോംപ്ലക്സ് 22,072 ചതുരശ്ര മീറ്ററാണ്. മൊത്തം വിസ്തീർണ്ണം 5000 സ്‌ക്വയർ വിസ്തീർണമുള്ള കെട്ടിടങ്ങളാണ്. മീ. ഒരു വലിയ വൃത്താകൃതിയിലുള്ള പുൽത്തകിടി, പുഷ്പങ്ങളും റോസാപ്പൂവ് പൂക്കളും സീസൺ പൂക്കളും നിറഞ്ഞതാണ്. എല്ലാ പ്രധാന പ്രവർത്തനങ്ങളും കക്ഷികളും ഈ പുൽത്തകിടിൽ നടക്കുന്നു. പുൽമേടുകൾക്കും ഓഫീസുകൾക്കും ചുറ്റുമുള്ള ചില വൃക്ഷങ്ങൾ രാജ്ഭവനിൽ നിന്നാണ്. ഒരു ഓർക്കിദാരിയം, മറ്റ് പൂന്തോട്ടങ്ങളുടെയും ഒരു റോസ പൂന്തോട്ടങ്ങളുടെയും ഒരു ശൃംഖലയുണ്ട്. 1971-ലെ ഇന്ത്യാ-പാക് യുദ്ധത്തിൽ ഉപയോഗിച്ചിരുന്ന ഒരു ഗ്നേറ്റ് എയർ ക്രാഫ്റ്റ് ക്യാമ്പസിൽ തന്നെ സൂക്ഷിച്ചുവച്ചിരുന്നു. രാജ്ഭവൻ സമുച്ചയത്തിൽ രണ്ട് പ്രധാന കവാടങ്ങൾ ഉണ്ട് - ഗേറ്റ് നമ്പർ 1 തെക്ക്-പടിഞ്ഞാറ് ഭാഗത്താണ് (ഇപ്പോൾ വിഐപി പ്രവേശനത്തിനായി മാത്രം ഉപയോഗിക്കുന്നത്), ഗേറ്റ് നമ്പർ 2 വടക്കൻ ഭാഗത്താണ്. ഗേറ്റ് ഒന്നിലേക്ക് പ്രവേശിക്കുമ്പോൾ, 1979 ൽ സ്ഥാപിതമായ രണ്ട് ചരിത്രസ്രോതസ്സുകളുണ്ട്.