- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുമ്മനത്തിന്റെ വിജയസാധ്യതയിൽ നേതൃത്വത്തിന് വിശ്വാസം പോര; ഒ രാജഗോപാലിനെ തന്നെ നേമത്ത് ഇറക്കാൻ വീണ്ടും നീക്കം; എംടി രമേശ് കോഴിക്കോട്ടേക്ക് വിടും; മറ്റും സീറ്റുകളിൽ മാറ്റമുണ്ടാകില്ല
തിരുവനന്തപുരം: ആർഎസ്എസ് നേതൃത്വത്തിന് സമർപ്പിക്കാനായി സ്ഥാനാർത്ഥി പട്ടികയ്ക്ക് ബിജെപി സംസ്ഥാന നേതൃത്വം രൂപം നൽകുന്നു. മറ്റെന്നാൾ ആർഎസ്എസ്-ബിജെപി ഏകോപന സമിതിയോഗം ചേരുന്നുണ്ട്. ഇതിൽ അവതരിപ്പിക്കാനാണ് പട്ടിക തയ്യാറാക്കുന്നത്. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും മുതിർന്ന നേതാവ് ഒ. രാജഗോപാലും അടക്കം പ്രധാന നേതാക്കളോടെല്ലാം മത
തിരുവനന്തപുരം: ആർഎസ്എസ് നേതൃത്വത്തിന് സമർപ്പിക്കാനായി സ്ഥാനാർത്ഥി പട്ടികയ്ക്ക് ബിജെപി സംസ്ഥാന നേതൃത്വം രൂപം നൽകുന്നു. മറ്റെന്നാൾ ആർഎസ്എസ്-ബിജെപി ഏകോപന സമിതിയോഗം ചേരുന്നുണ്ട്. ഇതിൽ അവതരിപ്പിക്കാനാണ് പട്ടിക തയ്യാറാക്കുന്നത്. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും മുതിർന്ന നേതാവ് ഒ. രാജഗോപാലും അടക്കം പ്രധാന നേതാക്കളോടെല്ലാം മത്സരത്തിന് ഉണ്ടാകുമെന്നാണ് സൂചന. നേമത്ത് രാജഗോപാലിനെ തന്നെ സ്ഥാനാർത്ഥിയാക്കണമെന്ന പൊതു വികാരം ബിജെപിയിൽ ശക്തമാണ്. ഈ സാഹചര്യത്തിൽ കുമ്മനം രാജശേഖരൻ ആറന്മുളയിൽ മത്സരിക്കും. ഇക്കാര്യത്തിൽ ആർഎസ്എസ് നേതൃത്വമാകും അന്തിമ തീരുമാനം എടുക്കുക.
പ്രധാന സ്ഥാനാർത്ഥികളുടെ പട്ടിക 20ാം തീയതിയോടെ പ്രഖ്യാപിക്കാനാണ് ബിജെപി ഒരുങ്ങുന്നത്. 19നു പാർട്ടിയുടെ തിരഞ്ഞെടുപ്പു മാനേജ്‌മെന്റ് കമ്മിറ്റി എറണാകുളത്ത് യോഗം ചേരും. ഈ യോഗത്തിൽ ആർഎസ്എസ് നേതാക്കളും പങ്കെടുക്കും. ബിജെപി മുന്നോട്ട് വയ്ക്കുന്ന പട്ടിക ഈ സമിതി അംഗീകരിച്ചാൽ സ്ഥാനാർത്ഥികളിൽ അന്തിമ ചിത്രമാകും. ആദ്യ ഘട്ടത്തിൽ ഏറ്റവും വിജയ സാധ്യതയുള്ള മണ്ഡലങ്ങളിലേക്കാണ് ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക. രാജഗോപാലിനെ ഉയർത്തിക്കാട്ടിയുള്ള പ്രചരണമാണ് ബിജെപിക്ക് ഗുണകരമെന്ന വാദം ശക്തമാണ്. പിപി മുകുന്ദൻ, കെ രാമൻപിള്ള എന്നിവരുടെ കാര്യത്തിൽ തീരുമാനം എടുക്കണമെന്ന ആവശ്യവും ബിജെപിയിൽ സജീവമാണ്.
ബിജെപിക്ക് ഏറ്റവും വിജയ സാധ്യതയുള്ള മണ്ഡലമാണ് നേമം. ഇവിടുത്തെ വോട്ടർമാർക്ക് രാജഗോപാലിനോട് പ്രത്യേക താൽപ്പര്യം ഉണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഈ മണ്ഡലത്തിൽ പതിനയ്യായിരം വോട്ടിന് രാജഗോപാൽ ലീഡ് ചെയ്തു. ഈ സാഹചര്യത്തിൽ രാജഗോപാൽ നേമത്ത് നിന്ന് മാറുന്നത് അനാവശ്യ ചർച്ചകൾക്ക് ഇടം നൽകും. ഇത് ഒഴിവാക്കണമെന്നാണ് ആവശ്യം. ഇത് അംഗീകരിക്കപ്പെട്ടാൽ സ്ഥാനാർത്ഥി പട്ടികയിൽ മാറ്റങ്ങൾ ഉണ്ടാകും. നിലവിൽ എംടി രമേശ് ആറന്മുളയിൽ മത്സരിക്കുന്ന തരത്തിലാണ് പട്ടിക തയ്യാറാക്കിയിരുന്നത്. കുമ്മനം ആറന്മുളയിലേക്ക് പോയാൽ രമേശിന് കോഴിക്കോട് മത്സരിക്കേണ്ടി വരും. മഞ്ചേശ്വരത്ത് കെ സുരേന്ദ്രനെ മത്സരിപ്പിക്കേണ്ടെന്ന ധാരണയും ഉണ്ടായിട്ടുണ്ട്. കാസർഗോഡ് ജില്ലാ നേതൃത്വത്തിന്റെ എതിർപ്പ് കാരണമാണ് ഇത്.
ഇപ്പോഴത്തെ ധാരണയനുസരിച്ച് കുമ്മനം രാജശേഖരൻ നേമം മണ്ഡലത്തിൽ മൽസരിക്കണമെന്നാണ് ആർഎസ്എസ് നൽകുന്ന സൂചന. തിരുവനന്തപുരവും വട്ടിയൂർക്കാവും ഒ. രാജഗോപാലിനായി നീക്കിവയ്ക്കും. ഇതിൽ ഏറ്റവും യോജിച്ച മണ്ഡലം പിന്നീടു തീരുമാനിക്കും. വട്ടിയൂർക്കാവിൽ സുരേഷ്‌ഗോപിയെയും പരിഗണിക്കുന്നുണ്ട്. ഇതിൽ രാജഗോപാൽ നേമത്തേക്ക് മാറുമ്പോൾ എല്ലാം മാറി മറിയും. സുരേഷ് ഗോപി മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയ സാഹചര്യവുമുണ്ട്. ഏത് വിധേനയും സുരേഷ് ഗോപിയെ മത്സരിപ്പിക്കാൻ സമ്മർദ്ദം ശക്തമാക്കാൻ ബിജെപി ദേശീയ നേതൃത്വത്തോട് ആർഎസ്എസ് ആവശ്യപ്പെട്ടും. മറ്റെന്നാൽ കൊച്ചിയിൽ നടക്കുന്ന യോഗത്തിൽ സമർപ്പിക്കാൻ ബിജെപി തയ്യാറാക്കിയ പ്രാഥമിക പട്ടികയിൽ പ്രധാന മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളാണ് ഉള്ളത്.
കഴക്കൂട്ടം- വി. മുരളീധരൻ, കാട്ടാക്കട- പി.കെ. കൃഷ്ണദാസ്, കോവളം - ജെ.ആർ. പത്മകുമാർ, പാറശാല - വി.വി. രാജേഷ്, ചെങ്ങന്നൂർ - പി.എസ്. ശ്രീധരൻപിള്ള, ആറന്മുള- എം ടി. രമേശ്, തൃപ്പൂണിത്തുറ-എ.എൻ. രാധാകൃഷ്ണൻ, പാലക്കാട് - സി. കൃഷ്ണകുമാർ, മലമ്പുഴ -ശോഭാ സുരേന്ദ്രൻ, പുതുക്കാട് - എ. നാഗേഷ്, മണലൂർ - ബി. ഗോപാലകൃഷ്ണൻ, ബേപ്പൂർ - കെ.പി. ശ്രീശൻ, കോഴിക്കോട് നോർത്ത് - കെ. സുരേന്ദ്രൻ, കുന്നമംഗലം- സി.കെ. പത്മനാഭൻ, കോഴിക്കോട് സൗത്ത് - കെ.പി. പ്രകാശ്ബാബു, എലത്തൂർ - വി.വി. രാജൻ, തലശേരി - വി.കെ. സജീവൻ, കൂത്തുപറമ്പ് -വൽസൻ തില്ലങ്കേരി എന്നീ മണ്ഡലങ്ങളുടെ സ്ഥാനാർത്ഥികളിലാണ് ധാരണയുണ്ടായിട്ടുള്ളത്. ഇതിൽ ആറന്മുളയിൽ മാറ്റം വരും.
മഞ്ചേശ്വരത്തും സുരേന്ദ്രന്റെ പേരു പരിഗണിക്കുന്നുണ്ടെങ്കിലും കൂടുതൽ സാധ്യത പ്രാദേശിക നേതാവ് സുരേഷ്‌കുമാർ ഷെട്ടിക്കായിരിക്കും. ആറന്മുളയിൽ കുമ്മനം മത്സരിച്ചാൽ എംടി രമേശ് കോഴിക്കോട്ടെ ഏതെങ്കിലും സീറ്റിലേക്ക് മാറും. അങ്ങനെ വന്നാൽ കുന്ദമംഗലം സീറ്റ് രമേശിനായി പരിഗണിക്കുമെന്നും സൂചനയുണ്ട്.