- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മലപ്പുറത്തു മത്സരിച്ച് ദേശീയ രാഷ്ട്രീയത്തിലേക്കു കടക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാക്കി കുഞ്ഞാലിക്കുട്ടി; കേരള രാഷ്ട്രീയത്തിൽ താൻ അനിവാര്യനാണെന്നു കരുതുന്നില്ല; പാർട്ടി പറഞ്ഞാൽ ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കുമെന്നും ലീഗ് ട്രഷറർ
കോഴിക്കോട്: പാർട്ടി പറഞ്ഞാൽ താൻ ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കുമെന്ന് മുസ്ലിംലീഗ് നേതാവ് പി.കുഞ്ഞാലിക്കുട്ടി. ഇ. അഹമ്മദിന്റെ മരണത്തിന് പിന്നാലെ കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയത്തിലേക്കെന്നുള്ള അഭ്യൂഹങ്ങൾ സജീവമാകുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കേരള രാഷ്ട്രീയത്തിൽ താൻ അനിവാര്യനാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയതലത്തിൽ ദളിത്-പിന്നോക്ക-ന്യൂനപക്ഷ കൂട്ടായ്മ വേണം. ഇ. അഹമ്മദ് എംപിയുടെ മരണം മറച്ചുവച്ചതിൽ കേന്ദ്രമന്ത്രിയുടെ ഇടപെടലിന് തെളിവുണ്ട്. കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ സ്വീകരിച്ച നിലപാട് തികഞ്ഞ ഫാസിസമാണെന്നും മനോരമ ചാനലിന്റെ പരിപാടിയിൽ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ ഇ. അഹമ്മദിന്റെ നിര്യാണത്തെത്തുടർന്നുണ്ടായ ഒഴിവിൽ പാർട്ടി ദേശീയ ട്രഷറർകൂടിയായ കുഞ്ഞാലിക്കുട്ടിയെ മത്സരിപ്പിക്കാൻ ആലോചനയുള്ളതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് പാർട്ടി പറഞ്ഞാൽ താൻ ഏത് ഉത്തരവാദിത്വും ഏറ്റെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. കുഞ്ഞാലിക്കുട്ടിക്ക്
കോഴിക്കോട്: പാർട്ടി പറഞ്ഞാൽ താൻ ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കുമെന്ന് മുസ്ലിംലീഗ് നേതാവ് പി.കുഞ്ഞാലിക്കുട്ടി. ഇ. അഹമ്മദിന്റെ മരണത്തിന് പിന്നാലെ കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയത്തിലേക്കെന്നുള്ള അഭ്യൂഹങ്ങൾ സജീവമാകുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കേരള രാഷ്ട്രീയത്തിൽ താൻ അനിവാര്യനാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയതലത്തിൽ ദളിത്-പിന്നോക്ക-ന്യൂനപക്ഷ കൂട്ടായ്മ വേണം. ഇ. അഹമ്മദ് എംപിയുടെ മരണം മറച്ചുവച്ചതിൽ കേന്ദ്രമന്ത്രിയുടെ ഇടപെടലിന് തെളിവുണ്ട്. കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ സ്വീകരിച്ച നിലപാട് തികഞ്ഞ ഫാസിസമാണെന്നും മനോരമ ചാനലിന്റെ പരിപാടിയിൽ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ ഇ. അഹമ്മദിന്റെ നിര്യാണത്തെത്തുടർന്നുണ്ടായ ഒഴിവിൽ പാർട്ടി ദേശീയ ട്രഷറർകൂടിയായ കുഞ്ഞാലിക്കുട്ടിയെ മത്സരിപ്പിക്കാൻ ആലോചനയുള്ളതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് പാർട്ടി പറഞ്ഞാൽ താൻ ഏത് ഉത്തരവാദിത്വും ഏറ്റെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. കുഞ്ഞാലിക്കുട്ടിക്ക് പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി പദവിയും നല്കണമെന്നതാണ് പൊതുവേയുള്ള അഭിപ്രായം.
മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനായിരുന്നു ഇ. അഹമ്മദ്. അദ്ദേഹത്തിന്റെ നിര്യാണത്തെതുടർന്ന്
പ്രസിഡന്റായി തമിഴ്‌നാട്ടിൽനിന്നുള്ള ദേശീയ ജനറൽ സെക്രട്ടറി ഖാദർ മൊയ്തീന്റെ പേരാണ് പരിഗണനയിലുള്ളത്. 25-ന് നടക്കുന്ന ദേശീയ എക്സിക്യുട്ടീവിൽ ഭാരവാഹികളുടെയും മലപ്പുറം മണ്ഡലത്തിലെ സ്ഥാനാർത്ഥിയുടെയും കാര്യത്തിൽ പ്രഖ്യാപനമുണ്ടാവുമെന്നാണ് സൂചന.
മുസ്ലിംലീഗിന്റെ ഏറ്റവും സുരക്ഷിതമായ മണ്ഡലമാണ് മലപ്പുറം. 1.94 ലക്ഷത്തിന്റെ ഭൂരിപക്ഷംനേടി ഇ. അഹമ്മദ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് റെക്കോഡിട്ട മണ്ഡലമാണ്. നിലവിൽ കുഞ്ഞാലിക്കുട്ടി പ്രതിനിധാനംചെയ്യുന്ന വേങ്ങരയും സുരക്ഷിതമാണ്. അതുകൊണ്ട് അദ്ദേഹത്തെക്കൊണ്ട് എംഎൽഎ. സ്ഥാനം രാജിവെപ്പിച്ച് മലപ്പുറത്ത് മത്സരിപ്പിച്ചാൽ ഒട്ടും ആശങ്കപ്പെടാനില്ലെന്നാണ് ലീഗ് നേതാക്കളുടെ വിലയിരുത്തൽ.
ഇ. അഹമ്മദിന്റെ മരണം ദേശീയരാഷ്ട്രീയത്തിൽ ലീഗിന് വലിയ വിടവാണുണ്ടാക്കിയത്. അത് പരിഹരിക്കപ്പെടുന്ന വിധത്തിലുള്ള തീരുമാനം വേണമെന്നാണ് നേതൃനിരയുടെ അഭിപ്രായം.



