- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കള്ളക്കേസിൽ കുടുക്കിയെന്നുവച്ച് കുഞ്ഞനന്തൻ പാർട്ടിക്കാരൻ അല്ലാതാവുന്നില്ല; മരിച്ചവരെയെങ്കിലും മാധ്യമങ്ങൾ വെറുതെ വിടണം; കുഞ്ഞനന്തൻ ആരായിരുന്നുവെന്ന് ജനങ്ങൾ പറഞ്ഞുതരും; ടി.പി വധക്കേസിലെ പ്രതിയുടെ ചരമ വാർഷിക ദിനാചരണം നേതൃത്വം അറിഞ്ഞു തന്നെ; എകെജിയെ മുന്നിൽ നിർത്തി കുഞ്ഞനന്തനെ ന്യായീകരിക്കുന്നത് എംവി ജയരാജൻ
കണ്ണൂർ: പികെ കുഞ്ഞനന്തനെ ന്യായീകരിച്ച് സിപിഎം. പി.കെ കുഞ്ഞനന്തൻ ആരാണെന്ന് ജനങ്ങൾ പറഞ്ഞു തരുമെന്ന് സി.പി. എം ജില്ലാസെക്രട്ടറി എം.വി ജയരാജൻ. ടി.പി വധക്കേസിൽ പ്രതിയായ പി.കെ കുഞ്ഞനന്തന്റെ ഒന്നാം ചരമവാർഷികദിനാചരണം സി.പി. എം പാനൂർ ഏരിയാകമ്മിറ്റി നടത്തുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു എം.വി ജയരാജൻ.
മരിച്ചവരെയെങ്കിലും മാധ്യമങ്ങൾ വെറുതെ വിടണം. എ.കെ.ജി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണത്തോട് മല്ലടിക്കവേ കാലൻ വന്നു വിളിച്ചിട്ടും പോകാത്തതെന്തെ ഗോപാലായെന്നു ചോദിച്ച് കോൺഗ്രസുകാർ പ്രകടനം നടത്തിയ നാടാണിത്. ആ മാനസികാവസ്ഥയിൽ മാധ്യമങ്ങൾ എത്തരുത്. വലതുപക്ഷ മാധ്യമങ്ങളുടെ ദുഷിച്ച മാനസികാവസ്ഥതുറന്നുകാട്ടുന്നിതനാണ് പി.കെ കുഞ്ഞനന്തൻ ചരമവാർഷികദിനാചരണം പാർട്ടി നടത്തുന്നത്. അറിയപ്പെടുന്ന സി.പി. എം കേഡറും പാർട്ടി പാനൂർ ഏരിയാകമ്മിറ്റിയംഗവുമായിരുന്നു കുഞ്ഞനന്തൻ.
ഒരു കള്ളക്കേസിൽ കുടുക്കിയെന്നുവച്ച് കുഞ്ഞനന്തൻ പാർട്ടിക്കാരനല്ലാതാവുന്നില്ല. ജയിലിൽ പലവിധ രോഗപീഡകളാൽ വലഞ്ഞ അദ്ദേഹത്തിന് ചികിത്സയ്ക്കായി പരോൾ അനുവദിച്ചതിനെപ്പോലും വിവാദമാക്കിയില്ലേ, മരിച്ചവരെയെങ്കിലും മാധ്യമങ്ങൾ വെറുതെ വിടണം. എ.കെ.ജി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണത്തോട് മല്ലടിക്കവേ കാലൻ വന്നു വിളിച്ചിട്ടും പോകാത്തതെന്തെ ഗോപാലയെന്നു ചോദിച്ച് കോൺഗ്രസുകാർ പ്രകടനം നടത്തിയ നാടാണിത്. ആ മാനസികാവസ്ഥയിൽ മാധ്യമങ്ങൾ എത്തരുത്. അൽപമെങ്കിലും മനുഷ്യത്വം കാണിക്കണം.
കുഞ്ഞനന്തൻ എന്ന മനുഷ്യനെ നിങ്ങൾ എന്തുകൊണ്ടു കാണുന്നില്ല. കുന്നോത്തുപറമ്പ്-തൃപങ്ങോട്ടൂർ പ്രദേശത്ത് നിങ്ങൾ പോയി അന്വേഷിക്കൂ. കുഞ്ഞനന്തൻ ആരായിരുന്നുവെന്ന് ജനങ്ങൾ പറഞ്ഞു തരുമെന്നും എം.വി ജയരാജൻ പറഞ്ഞു. ഈ വരുന്ന മാർച്ച് പതിനെന്നിനാണ് പി.കെ കുഞ്ഞനന്തൻ ചരമവാർഷികദിനാചരണം സി.പി. എം പാനൂർ ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിക്കുന്നത്. പാറാട് ലോക്കൽ കമ്മിറ്റി ഓഫിസിന്റെ രണ്ടാം നിലയിൽ പി.കെ കുഞ്ഞനന്തൻ ഹാൾ ഉദ്ഘാടനവും ഫോട്ടോ അന്ച്ഛാദനവും പാറാട്ടുള്ള സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടക്കും.
സി.പി. എം കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഇ.പി ജയരാജൻ, സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജൻ, കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ തുടങ്ങിയ നേതാക്കൾ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ഇത് ഏറെ വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണം.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്