- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കല്യാണപ്പാട്ടുമായി കുഞ്ഞിരാമായണം; വിനിതും ധ്യാനും ഒന്നിക്കുന്ന ചിത്രത്തിലെ ആദ്യ ഗാനം എത്തി
വ്യത്യസ്ത പോസ്റ്ററുമായി എത്തിയ കുഞ്ഞിരാമയണത്തിലെ ആദ്യ ഗാനവും എത്തി. കൗതുക മുണർത്തുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഒരു പഴഞ്ചൻ കോമഡി സ്‌റ്റൈലിലാണ് ഗാനത്തിന്റെ ചിത്രീകരണം. തുമ്പപ്പൂവേ സുന്ദരി...എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശങ്കർ മഹാദേവനാണ്. മനു മഞ്ജിത്തിന്റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ജസ്റ്റിൻ പ്രഭാക
വ്യത്യസ്ത പോസ്റ്ററുമായി എത്തിയ കുഞ്ഞിരാമയണത്തിലെ ആദ്യ ഗാനവും എത്തി. കൗതുക മുണർത്തുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഒരു പഴഞ്ചൻ കോമഡി സ്‌റ്റൈലിലാണ് ഗാനത്തിന്റെ ചിത്രീകരണം.
തുമ്പപ്പൂവേ സുന്ദരി...എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശങ്കർ മഹാദേവനാണ്. മനു മഞ്ജിത്തിന്റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ജസ്റ്റിൻ പ്രഭാകർ ആണ്. വിനീതും സഹോദരനായ ധ്യാനും ആദ്യമായി സ്‌ക്രീനിലെത്തുന്ന ചിത്രമാണ് കുഞ്ഞിരാമായണം. ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു നാടൻ കഥാപാത്രമായിട്ടാണ് വിനീത് എത്തുന്നത്. ചിത്രത്തിൽ നായികയായി എത്തുന്നത് ശ്രിന്ദാ അഷാബുവാണ്.
അവികസിതമായ ഒരു ഗ്രാമത്തിൽ നടക്കുന്ന റൊമാന്റിക് കോമഡി സ്വഭാവത്തിലുള്ള കഥയാണ് കുഞ്ഞിരാമായണം. ദുബായ് കുഞ്ഞിരാമൻ എന്ന കഥാപാത്രത്തെയാണ് വിനീത് അവതരിപ്പിക്കുന്നത്.ദേശം എന്ന ഗ്രാമത്തിലാണ് കഥ നടക്കുന്നത്. കുഞ്ഞിരാമൻ, കുട്ടൻ, ലാലു എന്നിവരാണ് അവിടത്തെ ചെറുപ്പക്കാരിൽ പ്രധാനികൾ. കുഞ്ഞിരാമന്റെ അമ്മാവന്റെ മകനാണ് ലാലു. ഈ ഗ്രാമത്തിലാരും വിദ്യാസമ്പന്നരല്ല. പത്താം ക്ലാസാണ് കൂടിയ വിദ്യാഭ്യാസം. ഇതിനൊരപവാദം കുട്ടനാണ്. അവൻ +2 വരെ പഠിച്ചിട്ടുണ്ട്. നാട്ടിൽ തയ്യൽകട നടത്തുകയാണ് കുട്ടൻ. കുഞ്ചൂട്ടൻ, ഭീകരൻ, ശശി, രതീഷ് എന്നിവരാണ് മറ്റ് സംഘാംഗങ്ങൾ.