- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മേക്കപ് റൂമിൽ മകന്റെ കയറിപ്പിടിത്തം; കുടുംബത്തിലെ മുഴുവൻ ജോലിയും ചെയ്യിപ്പിച്ച് അമ്മയുടെ മാനസിക പീഡനം; 13കാരിയുടെ പെരുമാറ്റത്തിലെ സംശയം അദ്ധ്യാപകർ കാര്യമായെടുത്തപ്പോൾ പള്ളീലച്ചന്റെ മകൻ അഴിക്കുള്ളിലായി; കുന്ദമംഗലത്ത് ചിൽഡ്രൻസ് ഹോമിൽ ദളിത് സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചവർ കുടുങ്ങിയത് ഇങ്ങനെ
കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലത്ത് ചിൽഡ്രൻസ് ഹോമിൽ 13കാരിയായ ദളിത് വിദ്യാർത്ഥിക്ക് പീഡനം. സംഭവത്തിൽ സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ ഫാദർ സണ്ണിയുടെ മകൻ ഓസ്റ്റിൻ അറസ്റ്റിൽ. കുന്ദമംഗലം ഓഴായ്ട് ബറാക്ക അനാഥാലയത്തിലാണ് 13 കാരിയായ ദളിത് വിദ്യാർത്ഥി പീഡനത്തിനിരയായത്. അനാഥാലയത്തിലെ ഓഫീസ് ഇൻചാർജുള്ള പ്രതി ഓസ്റ്റിന്റെ അമ്മ സന്തോഷത്തിനെതിരെയും നിരന്തരമായി വീട്ടുജോലിചെയ്യാൻ പറഞ്ഞ് മാനസികമായി പീഡിപ്പിച്ചതിന് പരാതിയുണ്ട്. അറസ്റ്റിലായ ഓസ്റ്റിനെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഓസ്റ്റിന്റെ അമ്മ സ്ന്തോഷം ഒളിവാലാണ്. കുട്ടിയുടെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയ സ്‌കൂളിലെ അദ്ധ്യാപകർ കുട്ടിയെ കൗൺസിലിങ് നടത്തിയതോടെയാണ് വിവരങ്ങൾ പുറത്തായത്. കഴിഞ്ഞ വർഷം ഡിസംബർ 25ന് മേക്കപ്പ് റൂമിൽ വെച്ച് ഓസ്റ്റിൻ കുട്ടിയെ കയറിപ്പിടിക്കാൻ ശ്രമിച്ചിരുന്നു. പിന്നീട്് രണ്ട് ദിവസങ്ങളിൽ ഇതുതുടർന്നു. ഓസ്റ്റിന്റെ അമ്മ അവരുടെ കുടുംബത്തിലെ മുഴുവൻ ജോലികളും ചെയ്യാനായി കുട്ടിയെ നിർബന്ധിച്ചിരുന്നു. ഓഫീസിലെ ക്ലീനിങ് അടക്കമുള്ള കാര്യങ്ങൾ
കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലത്ത് ചിൽഡ്രൻസ് ഹോമിൽ 13കാരിയായ ദളിത് വിദ്യാർത്ഥിക്ക് പീഡനം. സംഭവത്തിൽ സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ ഫാദർ സണ്ണിയുടെ മകൻ ഓസ്റ്റിൻ അറസ്റ്റിൽ. കുന്ദമംഗലം ഓഴായ്ട് ബറാക്ക അനാഥാലയത്തിലാണ് 13 കാരിയായ ദളിത് വിദ്യാർത്ഥി പീഡനത്തിനിരയായത്. അനാഥാലയത്തിലെ ഓഫീസ് ഇൻചാർജുള്ള പ്രതി ഓസ്റ്റിന്റെ അമ്മ സന്തോഷത്തിനെതിരെയും നിരന്തരമായി വീട്ടുജോലിചെയ്യാൻ പറഞ്ഞ് മാനസികമായി പീഡിപ്പിച്ചതിന് പരാതിയുണ്ട്. അറസ്റ്റിലായ ഓസ്റ്റിനെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഓസ്റ്റിന്റെ അമ്മ സ്ന്തോഷം ഒളിവാലാണ്.
കുട്ടിയുടെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയ സ്‌കൂളിലെ അദ്ധ്യാപകർ കുട്ടിയെ കൗൺസിലിങ് നടത്തിയതോടെയാണ് വിവരങ്ങൾ പുറത്തായത്. കഴിഞ്ഞ വർഷം ഡിസംബർ 25ന് മേക്കപ്പ് റൂമിൽ വെച്ച് ഓസ്റ്റിൻ കുട്ടിയെ കയറിപ്പിടിക്കാൻ ശ്രമിച്ചിരുന്നു. പിന്നീട്് രണ്ട് ദിവസങ്ങളിൽ ഇതുതുടർന്നു. ഓസ്റ്റിന്റെ അമ്മ അവരുടെ കുടുംബത്തിലെ മുഴുവൻ ജോലികളും ചെയ്യാനായി കുട്ടിയെ നിർബന്ധിച്ചിരുന്നു. ഓഫീസിലെ ക്ലീനിങ് അടക്കമുള്ള കാര്യങ്ങൾക്ക് നിർബന്ധിച്ചിരുന്നതായി കുട്ടി കുന്ദമംഗലം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഓസ്റ്റിൻ തന്നെ ഉപദ്രവിക്കുന്ന കാര്യം സന്തോഷത്തിന് അറിയാമായിരുന്നതായും പരാതിയിൽ പറയുന്നു.
അതേ സമയം പ്രതികളെ സംരക്ഷിക്കാനുള്ള നീക്കമാണ് പൊലീസിന്റെ ഭാഗത്ത് നിന്നുള്ളതെന്ന് പ്രദേശവാസികൾ ആരോപിച്ചു. കഴിഞ്ഞ വ്യാഴാഴ്ച കുട്ടി അദ്ധ്യാപകർക്കൊപ്പമെത്തി പരാതി നൽകിയിട്ടും ശനിയാഴ്ചയാണ് പൊലീസ് ഓസ്റ്റിനെ അറസ്റ്റ് ചെയ്തത്. അന്ന് സ്ഥലത്തുണ്ടായിരുന്ന ഓസ്റ്റിന്റെ അമ്മയും കുട്ടിയെ നിരന്തരം വീട്ടുജോലികൾ ചെയ്യാൻ നിർബന്ധിച്ച് മാനസികമായി പീഡിപ്പിച്ച സന്തോഷത്തെ അറസ്റ്റ് ചെയതതുമില്ല. ഇതിന് ശേഷമാണ് സന്തോഷം ഒളിവിൽ പോകുന്നത്. ഇവർ ഒളിവിൽ കഴിയുന്നെത് എവിടെയാണെന്ന് പൊലീസിന് അറിയാമെന്നും പൊലീസ് പ്രതികൾക്ക് രക്ഷപ്പെടാനുള്ള മാർഗ്ഗം ഒരുക്കുകയാണെന്നും പ്രദേശവാസികൾ കുറ്റപ്പെടുത്തുന്നു.
വ്യാഴ്ാഴ്ച തന്നെ പരാതി നൽകിയിട്ടും പൊലീസ് നിസ്സംഗത പാലിച്ചതിനെ തുടർന്ന് കുട്ടിയുടെ സഹോദനും മറ്റും കുടുംബാഗങ്ങളും അനാഥാലയത്തിൽ വന്ന് സംഭവത്തെ ചോദ്യം ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് ഓസ്റ്റിനെ അറസ്റ്റ് ചെയ്യുന്നത്. അന്ന് തന്നെ പരാതിയിൽ പേര് പറഞ്ഞ സന്തോഷത്തെയും അറസ്റ്റ് ചെയ്യാത്തതിൽ കുട്ടിയുടെ ബന്ധുക്കളും രക്ഷിതാക്കളും പ്രതിഷേധിച്ചിരുന്നു. സംഭവത്തിൽ പരാതി നൽകിയ ശേഷം കുട്ടിയെ രക്ഷിതാക്കൾക്കൊപ്പം വിട്ടു. പ്രതി ഓസ്റ്റിനെതിരെ പോസ്‌കോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഓസ്റ്റിനെ കോഴിക്കോട് എരഞ്ഞിപ്പാലത്തെ പോസ്‌കോ പ്രത്യേക കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
എം ബി എ ബിരുദധാരിയായ ഓസ്റ്റിൻ അനാഥാലയത്തിന്റെ നടത്തിപ്പിൽ അഛൻ ഫാദർ സണ്ണിയെ സഹായിച്ച് വരികയായിരുന്നു. ഇവരുടെ വീടും അനാഥാലയത്തോട് ചേർന്ന് തന്നെയായിരുന്നു. ഇവർ അഛനും അമ്മയും മകനുമാണ് അനാഥാലയത്തിന്റെ കാര്യങ്ങൾ നോക്കിയിരുന്നതും ഇവിടുത്തെ ജോലികൾ ചെയ്തിരുന്നതും.