കുന്നംകുളം കൂട്ടായ്മയുടെ ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായ് കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പുതുതായ് സ്ഥാപിക്കുന്ന ഡയാലിസിസ് യൂണിറ്റിൽ നിർദ്ധനരും പാവപ്പെട്ടവരുമായ 300 പേർക്ക് ഡയാലിസിസ് ചെയ്ത് നൽകുന്നതിനുള്ള സന്നദ്ധത അറിയിച്ചു. ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടന വേളയിൽ കുന്നംകുളം കൂട്ടായ്മക്ക് വേണ്ടി എക്‌സിക്യൂട്ടീവ് കമ്മിറ്റി ലീഡർ അനിൽ പോക്കുളം സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർക്ക് ഇത് സംബന്ധിച്ചുള്ള അറിയിപ്പ് കൈമാറി.