- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചുരമിറങ്ങി വന്ന പാണ്ടി മാങ്ങയുടെ ഞെട്ടറ്റു, ഇനി നോട്ടം ചക്കയിൽ; ട്വന്റി ട്വന്റിയെ പിടിച്ചുകെട്ടാൻ വന്ന പട്ടാളിമക്കൾ കക്ഷിക്ക് കിട്ടിയത് മുട്ടൻ പണി; കുന്നത്തുനാട്ടിൽ തീപാറും മത്സരത്തിനൊപ്പം ഇക്കുറി നിഴൽക്കുത്തും
കുന്നത്തുനാട്: മകരത്തിലെ മഴ കൊണ്ടിട്ടു ആണെന്ന് തോന്നുന്നു കുന്നത്ത് നാട്ടിൽ പാകമാകാത്ത ഒരു മാങ്ങ ഞെട്ടറ്റു വീണു. മകരത്തിലെ മഴ കൊണ്ടാൽ മാങ്ങക്കും ചക്കക്കും ഒന്നും വേണ്ടത്ര കായ് ഫലം ലഭിക്കില്ല എന്നാണല്ലോ പഴമക്കാർ പറയുന്നത്. മാങ്ങ പോയെങ്കിൽ പോട്ടെ ഇനി ചക്ക എന്ന് അപരൻ. കുന്നത്ത്നാട്ടിലെ ട്വന്റി ട്വന്റി യുടെ സ്ഥാനാർഥി ഡോ. സുജിത്ത് . പി സുരേന്ദ്രന്റെ ചിഹ്നമായ പൈനാപ്പിളിനെ വെട്ടാൻ മാങ്ങയുമായി വന്നു പ്രചാരണം ആരംഭിച്ച പാട്ടാളി മക്കൾ കക്ഷിക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ എട്ടിന്റെ പണി കിട്ടിയത് .
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ട്വന്റി ട്വന്റി യുടെ ചിഹ്നം മാങ്ങാ ആയിരുന്നു . ട്വന്റി ട്വന്റി യുടെ സ്വന്തം കിഴക്കമ്പലം അടക്കം നാലു പഞ്ചായത്തുകൾ ട്വന്റി ട്വറ്റി ജയിച്ചു ഭരണം പിടിച്ചു . ആ ചിഹ്നം ട്വന്റി ട്വന്റി ക്ക് കിട്ടാതെ ഇരിക്കാനും വോട്ടർമാർക്ക് കൺഫ്യൂഷൻ ഉണ്ടാകാനും വേണ്ടി എതിരാളികൾ കണ്ടു പിടിച്ച വിദ്യയാണ് ഈ മാങ്ങയും പാട്ടാളി മക്കൾ കക്ഷിയും. ആദ്യമേ പാട്ടാളി മക്കൾ കക്ഷിയുടെസ്ഥാനാർഥിക്ക് അനുവദിച്ചാൽ പൈനാപ്പിൾ ചിഹ്നമാണ് ട്വന്റി ട്വന്റി ക്ക് കിട്ടിയത് . എന്നാൽ പാട്ടാളി മക്കൾക്ക് ഈ ചിഹ്നം കേരളത്തിൽ ലഭിക്കാൻ അർഹത ഇല്ല എന്നാരോപിച്ചു ട്വന്റി ട്വന്റി പ്രവർത്തകർ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.
തുടർന്ന് കമ്മീഷൻ ഈ വിഷയം പരിശോധിച്ചു നടപടി എടുത്തു .എന്നാൽ കേരളത്തിൽ രജിസ്ട്രേഷൻ ഇല്ലാത്തതിനാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ മാങ്ങ ചിഹ്നം പാട്ടാളി മക്കൾക്ക് അനുവദിച്ചില്ല . തിരഞ്ഞെടുപ്പിന് മുന്നു മാസങ്ങൾക്ക് മുൻപ് ഇവിടെ രെജിസ്ട്രേഷൻ പൂർത്തിയാക്കുന്ന പാർട്ടികൾക്ക് മാത്രമേ അവർക്ക് മാറ്റിടങ്ങളിൽ അനുവദിച്ച ചിഹ്നം ലഭിക്കുക ഉള്ളു എന്നതാണ് നിയമം.
കമ്മീഷന്റെ നടപടി വന്നതോടെ പാട്ടാളി മക്കൾക്കളുടെ മാങ്ങാ പോയി ചക്ക ആയി . പ്രചാരണത്തിന്റെ മുന ഒടിഞ്ഞ പാട്ടാളി മക്കൾക്ക് ആകെയുള്ള പ്രതീക്ഷ ഇനി ഡോ. സുജിത്ത് . പി സുരേന്ദ്രന്റെ പേരിനോട് സാമ്യമുള്ള സുജിത് കെ സുരേന്ദ്രൻ എന്ന പേരാണ്. എന്നാൽ കുന്നത് നാട്ടിൽ ജനിച്ചു വളർന്ന ഡോ. സുജിത്ത് . പി സുരേന്ദ്രൻ മണ്ഡലത്തിന് സുപരിച്ഛനാണ് അതിനാൽ പാട്ടാളിമക്കളുടെ മോഹം എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ ആകുമെന്നാണ് ട്വറ്റി ട്വന്റി പറയുന്നത് .
2015 ൽ കിഴക്കമ്പലം പഞ്ചായത്തിൽ അധികാരത്തിൽ വന്ന ട്വന്റി ട്വന്റി നാടിന്റെ മുഖച്ഛായ മാറ്റുന്ന വികസന പ്രവർത്തനമാണ് കാഴ്ച വെച്ചത് . ലക്ഷം വീട് കോളനികളെ പുനരുദ്ധരിച്ചു ഗോഡ്സ് വില്ല ആക്കിയും , കുറഞ്ഞ തുകക്ക് സാധനങ്ങൾ ലഭിക്കുന്ന ഭക്ഷ്യ സുരക്ഷാ മാർക്കെട്ടുകൾ തുറന്നും , റോഡുകളെ മികച്ച രീതിയിൽ ഗതാഗത യോഗ്യമാക്കിയും ട്വന്റി ട്വന്റി വലിയ പ്രകടനം കാഴ്ചവെച്ചു . 2020. ൽ നടന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ച ഐക്കര നാട് , മുഴുവന്നൂർ, കുന്നത്ത് നാട് എന്നി മുന്ന് പഞ്ചായത്തുകൾ കുടി ജയിച്ചു . 2020. ലെ തിരഞ്ഞെടുപ്പ് ദിവസം വോട്ടു ചെയ്യാൻ വന്നവർക്കും ട്വന്റി ട്വന്റിപ്രവർത്തകർക്കും നേരെ കയ്യേറ്റ ശ്രമങ്ങൾ ഉണ്ടായി . മറ്റു മുന്നണികൾ ഒരുച്ച് ചേർന്ന് ആക്രമിക്കുന്നതിനെ പ്രതിരോധിക്കാൻ ട്വന്റി ട്വന്റി തീരുമാനിക്കുകയും . അംഗത്വം വിതരണം നടത്തി പാർട്ടിയെ ശക്തമാക്കാൻ ആരംഭിച്ചു . എറണാകുളം ജില്ലയിലെ അംഗത്വ വിതരണത്തിൽ പങ്കെടുത്ത ജനക്കൂട്ടത്തെ കണ്ടു മറ്റു മുന്നണി കളുടെ കണ്ണ് തള്ളി .
ഈ അംഗത്വ വിതരണത്തിലെ ജനപിന്തുണ കണ്ടു എറണാകുളം ജില്ലയിലെ കുന്നത് നാട് ,പെരുമ്പാവൂർ , മൂവാറ്റുപുഴ, എറണാകുളം ,കൊച്ചി ,തൃക്കാക്കര, കോതമംഗലം,വേപ്പിൻ എന്നി എട്ടു മണ്ഡലങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയാണ് ട്വന്റി ട്വന്റി . സമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളിൽ കഴിവ് തെളിയിച്ച എട്ടു പ്രൊഫെഷണലിസ്റ്റുകളാണ് ട്വന്റി ട്വന്റി യുടെ സ്ഥാനാർഥികൾ. രാഷ്ട്രീയം ഉപജീവനമാക്കിയവരെ അകറ്റി നിർത്തി ട്വന്റി ട്വന്റി നടത്തിയ ഈ സ്ഥാനാർഥി നിർണയം വലിയ ചർച്ചകൾക്ക് വഴി തുറന്നിട്ടുണ്ട് . ഇതിൽ നാലു പഞ്ചായത്ത് ട്വന്റി ട്വന്റി ഭരിക്കുന്ന കുന്നത് നാട്ടിൽ വിജയം ഉറപ്പിച്ചാണ് മത്സരിക്കുന്നത് .അത് തടയാനാണ് എതിരാളികൾ ഈ മാങ്ങയും ചക്കയും പാട്ടാളി മക്കൾ കക്ഷിയും ഒക്കെയായി പതിനെട്ടടവും പുറത്തെടുക്കുന്നത് .എന്നാൽ മാങ്ങാ വന്നാലും ചക്ക വന്നാലും പൈനാപ്പിളിന്റെ മുന്നിൽ പിടിച്ചു നില്ക്കാൻ ആവില്ല മക്കളെ എന്ന് കുന്നത്ത് നാട്ടിലെ ട്വന്റി ട്വന്റി യുടെ ചേകവന്മാർ ഉറപ്പിച്ചു പറയുന്നു .
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.