- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുറവിലങ്ങാട് ദേവാലയം ഇനി മേജർ ആർക്കി എപ്പിസ്‌കോപ്പൽ തീർത്ഥാടന കേന്ദ്രം; മാർത്തോമ്മാ മക്കളുടെ ജറുസലേമാണ് കുറവിലങ്ങാടെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി
കുറവിലങ്ങാട്: ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ കുറവിലങ്ങാട് മർത്ത്മറിയം ഫൊറോന ദേവാലയം ഇനി മേജർ ആർക്കി എപ്പിസ്‌കോപ്പൽ ആർച്ച് ഡീക്കൻ തീർത്ഥാടന കേന്ദ്രമായി അറിയപ്പെടും. ജനുവരി എട്ട് മുതൽ 13 വരെ കൂടിയ സീറോ മലബാർ സിനഡിന്റെ ശുപാർശ പ്രകാരമാണ് കുറവിലങ്ങാട് മർത്ത്മറിയം ഫൊറോന ദേവാലയത്തിന് ഈ പദവി ലഭിച്ചിരിക്കുന്നത്. നവീകരിച്ച ദേവാലയത്തിന്റെ വെഞ്ചരിപ്പിനോട് അനുബന്ധിച്ച് സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയാണ് പ്രഖ്യാപനം നടത്തിയത്. മാർത്തോമ്മാ മക്കളുടെ ജറുസലേമാണ് കുറവിലങ്ങാടെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. സിനഡിന്റെ തീരുമാനപ്രകാരം പ്രഖ്യാപനത്തിന്റെ കോപ്പി പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന് സമർപ്പിച്ചു. ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ, മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ, രൂപതാ വികാരി ജനറൾമാർ, ഫൊറോന വികാരി ഫാ. ജോസഫ് തടത്തിൽ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം നടത്തിയത്. ദിവ്യബലിക്കുശേഷം ദേവാലയത്തിലെ മൂന്ന് നോമ്പ തിരുനാളിനും കർദിനാൾ
കുറവിലങ്ങാട്: ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ കുറവിലങ്ങാട് മർത്ത്മറിയം ഫൊറോന ദേവാലയം ഇനി മേജർ ആർക്കി എപ്പിസ്‌കോപ്പൽ ആർച്ച് ഡീക്കൻ തീർത്ഥാടന കേന്ദ്രമായി അറിയപ്പെടും. ജനുവരി എട്ട് മുതൽ 13 വരെ കൂടിയ സീറോ മലബാർ സിനഡിന്റെ ശുപാർശ പ്രകാരമാണ് കുറവിലങ്ങാട് മർത്ത്മറിയം ഫൊറോന ദേവാലയത്തിന് ഈ പദവി ലഭിച്ചിരിക്കുന്നത്. നവീകരിച്ച ദേവാലയത്തിന്റെ വെഞ്ചരിപ്പിനോട് അനുബന്ധിച്ച് സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയാണ് പ്രഖ്യാപനം നടത്തിയത്.
മാർത്തോമ്മാ മക്കളുടെ ജറുസലേമാണ് കുറവിലങ്ങാടെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. സിനഡിന്റെ തീരുമാനപ്രകാരം പ്രഖ്യാപനത്തിന്റെ കോപ്പി പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന് സമർപ്പിച്ചു. ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ, മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ, രൂപതാ വികാരി ജനറൾമാർ, ഫൊറോന വികാരി ഫാ. ജോസഫ് തടത്തിൽ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം നടത്തിയത്. ദിവ്യബലിക്കുശേഷം ദേവാലയത്തിലെ മൂന്ന് നോമ്പ തിരുനാളിനും കർദിനാൾ കൊടിയേറ്റി.