- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കവി കുരീപ്പുഴ ശ്രീകുമാറിനുനേരെയുണ്ടായ ആക്രമണം; ആറ് ആർഎസ്എസ് പ്രവർത്തകർ കസ്റ്റഡിയിൽ
കടയ്ക്കൽ: കവി കുരീപ്പുഴ ശ്രീകുമാറിനുനേരെയുണ്ടായ ആക്രമണത്തിൽ ആറ് ആർ.എസ്.എസ് പ്രവർത്തകർ കസ്റ്റഡിയിൽ. 15 ആർഎസ്എസ് പ്രവർത്തകർക്കെതിരെയായിരുന്നു കേസെടുത്തിരുന്നത്. കൊല്ലം കടയ്ക്കൽ കോട്ടുക്കൽ കൈരളി ഗ്രന്ഥശാലയുടെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു മടങ്ങുന്നതിനിടെയാണ് ആർഎസ്എസ് പ്രവർത്തകർ അദ്ദേഹത്തെ ആക്രമിച്ചത്. കുരീപ്പുഴ പ്രസംഗിക്കുന്നതിനിടെ സമകാലീന സംഭവങ്ങളെക്കുറിച്ചും പ്രതിപാദിച്ചിരുന്നു. കുരീപ്പുഴ കയറിയ വാഹനത്തിനും കേടുവരുത്തി. വടയമ്പാടി ജാതിമതിൽ സമരത്തെക്കുറിച്ച് പറഞ്ഞപ്പോഴാണ് ആക്രമണമുണ്ടായതെന്ന് കുരീപ്പുഴ ശ്രീകുമാർ കടയ്ക്കൽ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പ്രതികൾ ഒളിവിലായിരുന്നു. കടയ്ക്കലിൽ എത്തിയ ശേഷം ഇവർ ഒരുമിച്ച് രക്ഷപെട്ടതായാണ് പൊലീസ് പറയുന്നത്
കടയ്ക്കൽ: കവി കുരീപ്പുഴ ശ്രീകുമാറിനുനേരെയുണ്ടായ ആക്രമണത്തിൽ ആറ് ആർ.എസ്.എസ് പ്രവർത്തകർ കസ്റ്റഡിയിൽ. 15 ആർഎസ്എസ് പ്രവർത്തകർക്കെതിരെയായിരുന്നു കേസെടുത്തിരുന്നത്.
കൊല്ലം കടയ്ക്കൽ കോട്ടുക്കൽ കൈരളി ഗ്രന്ഥശാലയുടെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു മടങ്ങുന്നതിനിടെയാണ് ആർഎസ്എസ് പ്രവർത്തകർ അദ്ദേഹത്തെ ആക്രമിച്ചത്.
കുരീപ്പുഴ പ്രസംഗിക്കുന്നതിനിടെ സമകാലീന സംഭവങ്ങളെക്കുറിച്ചും പ്രതിപാദിച്ചിരുന്നു. കുരീപ്പുഴ കയറിയ വാഹനത്തിനും കേടുവരുത്തി. വടയമ്പാടി ജാതിമതിൽ സമരത്തെക്കുറിച്ച് പറഞ്ഞപ്പോഴാണ് ആക്രമണമുണ്ടായതെന്ന് കുരീപ്പുഴ ശ്രീകുമാർ കടയ്ക്കൽ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
പ്രതികൾ ഒളിവിലായിരുന്നു. കടയ്ക്കലിൽ എത്തിയ ശേഷം ഇവർ ഒരുമിച്ച് രക്ഷപെട്ടതായാണ് പൊലീസ് പറയുന്നത്
Next Story