- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹോദരിയുടെ വീട്ടിലെ കല്യാണത്തിന് പരിചയപ്പെട്ട പ്രവാസിയുടെ ഭാര്യയെ വശത്താക്കിയത് വിവാഹ വാഗ്ദാനം നൽകി; മയക്കിയെടുത്ത് പണവും തട്ടി; ഭർത്താവിനെ പിണക്കിയതും കാമുകന്റെ വാക്ക് വിശ്വസിച്ച്; ഗർഭം അഞ്ചു മാസമെത്തിയപ്പോൾ യുവാവിന്റെ മുങ്ങലും; എല്ലാം പുറത്തറിയുമെന്നായപ്പോൾ ബന്ധുക്കളോട് യുവതിയുടെ തുറന്നു പറച്ചിൽ; ഒടുവിൽ വില്ലനെ പൊക്കി പൊലീസും; പരിയാരം നരിപ്പാറക്കാരൻ കുര്യാക്കോസ് ബിനോജ് അകത്താകുമ്പോൾ
കണ്ണൂർ: പ്രവാസിയുടെ ഭാര്യയെ പ്രണയം നടിച്ച് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഗർഭിണിയാക്കി കടന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ പരാതിയെ തുടർന്ന് പരിയാരം നരിപ്പാറ സ്വദേശി കുര്യാക്കോസ് ബിനോജ് (33)നെയാണ് പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. 2019 ജൂലൈ മുതൽ ജനുവരി വരെയുള്ള കാലയളവിൽ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും യുവതി ഗർഭിണിയായതോടെ ഭാര്യയും മക്കളുമുള്ള പ്രതി വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറിയെന്നുമായിരുന്നു പരാതി.
2019ലാണ് മുപ്പത്തിമൂന്ന് കാരി ഇയാളെ പരിയപ്പെടുന്നത്. യുവതിയുടെ സഹോദരിയുടെ വീട്ടിലെ വിവാഹ ചടങ്ങിനിടെ പരിചയപ്പെട്ട ഇരുവരും സൗഹൃദത്തിലായി. സൗഹൃദം പതിയെ പ്രണയത്തിലേക്ക് കടക്കുകയായിരുന്നു. യുവതിയുടെ ഭർത്താവ് വിദേശത്ത് ജോലി ചെയ്യുകയാണ്. ഭർത്താവ് അടുത്തില്ലാത്ത സമയമായതിനാൽ യുവതിയെ വളരെ വേഗം ഇയാൾ വശത്താക്കുകയായിരുന്നു. ഇരുവരും തമ്മിൽ അരുതാത്തത് പലതും നടന്നു. യുവതി ജോലി ചെയ്തിരുന്നത് മലപ്പുറത്തുള്ള ഒരു വസ്ത്രവ്യാപാര സ്ഥാപനത്തിലായിരുന്നു. അവിടെ എത്തിയും ഇയാൾ യുവതിയുമായി എല്ലാ രീതിയിലുമുള്ള ബന്ധങ്ങൾ തുടർന്നു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയാണ് യുവതിയുമായി ബന്ധം തുടർന്നത്.
വീട്ടിലെ കുറച്ച് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടെന്നും അത് പരിഹരിച്ചു കഴിഞ്ഞാൽ ഉടൻ വിവാഹം കഴിക്കാമെന്നുമായിരുന്നു യുവതിയോട് പറഞ്ഞത്. പലവട്ടം യുവതിയുടെ പക്കൽ നിന്നും പണം വാങ്ങിയിട്ടുള്ളതായും യുവതി പറഞ്ഞു. ഭർത്താവുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് ശേഷം വിവാഹം കഴിക്കാനിരിക്കെയായിരുന്നു യുവതി ഗർഭിണിയായത്. ഗർഭിണിയായി എന്ന വിവരം യുവതി ഇയാളോട് പറഞ്ഞു. പേടിക്കേണ്ടെന്നും വിവാഹം കഴിക്കാമെന്നും യുവതിക്ക് ഉറപ്പ് നൽകി. ഭർത്താവ് വരുന്നത് വരെ യുവതിയെ ചൂഷണം ചെയ്യാനായിരുന്നു ഇയാളുടെ തീരുമാനം. പക്ഷേ എല്ലാം തകിടം മറിഞ്ഞു. ഇതോടെ ഇയാൾ കടന്നു കളയുകയായിരുന്നു.
ഗർഭിണിയായി 5 മാസം പിന്നിട്ട് കഴിഞ്ഞപ്പോഴേക്കും യുവാവിനെ പറ്റി ഒരു വിവരവും ഇല്ലാതെയായി. അധിക നാൾ ആരും അറിയാതെ ഗർഭം മറച്ചുവയ്ക്കാൻ കഴിയില്ലെന്ന് വന്നതോടെ എല്ലാ വിവരവും വീട്ടുകാരെ അറിയിച്ചു. വീട്ടുകാരുടെ നിർദ്ദേശപ്രകാരമാണ് യുവതി പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിലാണ് കുര്യാക്കോസ് ബിനോജിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പരിയാരം സിഐ കെ.വി. ബാബുവും സംഘവുമാണ് ഇയാളെ പിടികൂടിയത്. പ്രതിക്ക് യുവതിയെ വിവാഹം കഴിക്കാൻ ഉദ്ദേശമില്ലായിരുന്നു എന്ന് പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ വഞ്ചനാ കുറ്റവും പീഡനക്കുറ്റവും പ്രതിക്കെതിരെ ചുമത്തിയിച്ചുണ്ട്. അറസ്റ്റിലായ പ്രതിയെ കോവിഡ് പരിശോധന പൂർത്തിയാക്കിയ ശേഷം റിമാൻഡ് ചെയ്തു. അതേ സമയം വിദേശത്തുള്ള ഭർത്താവിനെ ഇക്കാര്യം വീട്ടുകാർ അറിയിച്ചിട്ടുണ്ട്. ഭർത്താവ് ഇക്കാര്യത്തിൽ യാതൊരു തീരുമാനവും അറിയിച്ചിട്ടില്ല എന്ന് ബന്ധുക്കൾ പറയുന്നു.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.