കൊച്ചി: സുപ്രീംകോടതിയിൽ പ്രശനങ്ങൾക്ക് പരിഹാരമായതായി കരുതുന്നു. അവിടെ നടത്തിയത് എതെങ്കിലും വ്യകതിക്കെതിരായ പ്രതിഷേധമല്ല. ഒരു സംവിധാനത്തിനകത്തായിരുന്നു പ്രശനം. ജുഡീഷ്യറിക്ക് അകത്ത നിന്നുകൊണ്ടുള്ള പ്രശനപരിഹാരത്തിനാണ് ശ്രമിച്ചതെന്ന് കുര്യൻ ജോസഫ് പറഞ്ഞു.

പ്രശനപരിഹാരത്തിനായി ബാഹ്യഇടപെടൽ ആവശ്യമില്ല. സാങ്കേതികമായി ഇക്കാര്യത്തിൽ ഇടപെടാൻ രാഷട്രപതിക്ക അധികാരമില്ല. ജഡജിമാരെ നിയമിക്കുക മാത്രമാണ രാഷട്രപതിയുടെ ചുമതല. ഇതിനാലാണ സുപ്രീംകോടതിയിലെ പ്രശനങ്ങളുമായി രാഷട്രപതിയെ സമീപിക്കാതിരുന്നത. മാധ്യമങ്ങളെ കാണുക എന്ന വഴി മാത്രമേ തങ്ങൾക്ക മുന്നിലുണ്ടായിരുന്നുള്ളുവെന്നും കുര്യൻ ജോസഫ പറഞ്ഞു.