- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂത്താട്ടുകുളത്ത് ജീപ്പപകടത്തിൽ മരിച്ചത് രണ്ട് യുകെജി വിദ്യാർത്ഥിനികളും ഡ്രൈവറും; പരിക്കേറ്റ 12 വിദ്യാർത്ഥികളും അപകടനില തരണം ചെയ്തു; അപകടത്തിൽപ്പെട്ടത് കൂത്താട്ടുകുളം മേരിഗിരി സ്‌കൂളിലെ കുട്ടികൾ; ബൈക്ക് യാത്രികനെ രക്ഷിക്കുന്നതിനിടയിലാണ് ജീപ്പ് അപകടത്തിപ്പെട്ടതെന്ന് ദൃക്‌സാക്ഷികൾ
കൂത്താട്ടുകുളം: എം.സി റോഡിൽ കൂത്താട്ടുകുളത്ത് സ്‌കൂൾ വിദ്യാർത്ഥികളുമായി പോയ ജീപ്പ് മതിലിൽ ഇടിച്ച് രണ്ട് യു.കെ.ജി വിദ്യാർത്ഥികളടക്കം മൂന്നുപേർ മരിച്ചു. മേരിഗിരി സ്‌കൂൾ വിദ്യാർത്ഥികളായ ആന്മരിയ, നയന എന്നിവരും ജീപ്പ് ഡ്രൈവർ ജോസുമാണ് മരിച്ചത്. 12 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. അപകടത്തിൽ ജീപ്പിന്റെ മുൻഭാഗം പൂർണമായും തകർന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റ കുട്ടികളെ പുറത്തിറക്കിയത്. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. ഗുരുതരാവസ്ഥയിലുള്ള കുട്ടികളെ കോട്ടയത്തെയും എറണാകുളത്തെയും ആശുപത്രികളിലേക്ക് മാറ്റി. കൂത്താട്ടുകളം മേരിഗിരി സ്‌കൂളിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. െ ഇലഞ്ഞി റോഡിൽ നിന്ന് എംസി റോഡിലേക്ക് കയറുന്നിടത്താണ് അപകടം ഉണ്ടായത്. ജീപ്പിൽ പതിനാല് കുട്ടികളാണ് ഉണ്ടായിരുന്നത്. ഈ കുട്ടികൾക്ക് ആർക്കും അപകടകരമായ പരിക്കില്ലെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന സൂചന. അപകടത്തിൽപ്പെട്ട വാഹനം ഇലഞ്ഞ് ഭാഗത്ത് നിന്ന് കൂത്താട്ടുകുളത്തേക്ക് പോകുകയായിരുന്നു. വണ്ടി സ്‌കിഡ് ചെയ്ത് മതിലിൽ ഇടിക്കുകയാ
കൂത്താട്ടുകുളം: എം.സി റോഡിൽ കൂത്താട്ടുകുളത്ത് സ്‌കൂൾ വിദ്യാർത്ഥികളുമായി പോയ ജീപ്പ് മതിലിൽ ഇടിച്ച് രണ്ട് യു.കെ.ജി വിദ്യാർത്ഥികളടക്കം മൂന്നുപേർ മരിച്ചു. മേരിഗിരി സ്‌കൂൾ വിദ്യാർത്ഥികളായ ആന്മരിയ, നയന എന്നിവരും ജീപ്പ് ഡ്രൈവർ ജോസുമാണ് മരിച്ചത്. 12 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.
അപകടത്തിൽ ജീപ്പിന്റെ മുൻഭാഗം പൂർണമായും തകർന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റ കുട്ടികളെ പുറത്തിറക്കിയത്. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. ഗുരുതരാവസ്ഥയിലുള്ള കുട്ടികളെ കോട്ടയത്തെയും എറണാകുളത്തെയും ആശുപത്രികളിലേക്ക് മാറ്റി. കൂത്താട്ടുകളം മേരിഗിരി സ്‌കൂളിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. െ
ഇലഞ്ഞി റോഡിൽ നിന്ന് എംസി റോഡിലേക്ക് കയറുന്നിടത്താണ് അപകടം ഉണ്ടായത്. ജീപ്പിൽ പതിനാല് കുട്ടികളാണ് ഉണ്ടായിരുന്നത്. ഈ കുട്ടികൾക്ക് ആർക്കും അപകടകരമായ പരിക്കില്ലെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന സൂചന. അപകടത്തിൽപ്പെട്ട വാഹനം ഇലഞ്ഞ് ഭാഗത്ത് നിന്ന് കൂത്താട്ടുകുളത്തേക്ക് പോകുകയായിരുന്നു. വണ്ടി സ്‌കിഡ് ചെയ്ത് മതിലിൽ ഇടിക്കുകയായിരുന്നു. റോഡ് പണി ഈയിടെ പൂർത്തിയായ ഭാഗത്താണ് അപകടമുണ്ടായത്.
വൈക്കം എം.സിറോഡിന് സമീപമുള്ള മതിലിലേക്കാണ് ജീപ്പ് ഇടിച്ച് കയറിയത്. ഇടിയുടെ ആഘാതത്തിൽ ജീപ്പിന്റെ മുൻവശം പാടെ തകർന്നിട്ടുണ്ട്. ബൈക്ക് യാത്രികനെ രക്ഷിക്കുന്നതിനിടയിൽ ജീപ്പ് അപകടത്തിൽ പെടുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറയുന്നത്. മരിച്ച കുട്ടികൾ ജീപ്പിന്റെ മുൻവശത്തായിരുന്നു ഇരുന്നത്. മൃതദേഹങ്ങൾ ദേവമാത ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്.