- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുതിരാൻ തുരങ്കം; പാറ പൊട്ടിക്കുന്നതിന്റെ പരീക്ഷണ സ്‌ഫോടനം ഇന്ന്, ഗതാഗത നിയന്ത്രണം
തൃശൂർ: കുതിരാൻ രണ്ടാം തുരങ്കത്തിന്റെ അപ്രോച്ച് റോഡ് നിർമ്മാണം തുടങ്ങാൻ പാറ പൊട്ടിക്കുന്നതിന്റെ പരീക്ഷണ സ്‌ഫോടനം ഇന്ന്. തുരങ്ക കവാടത്തിലെ പാറകൾ പൊട്ടിച്ചു നീക്കണം. ഇതിനു മുന്നോടിയായണ് പരീക്ഷണ സ്‌ഫോടനം ഇന്ന് നടക്കുന്നത്. ഉച്ചക്കഴിഞ്ഞ് രണ്ടിനാണ് പരീക്ഷണ സ്‌ഫോടനം. പരീക്ഷണം വിജയിച്ചാൽ വരും ദിവസങ്ങളിലും നിയന്ത്രിത സ്‌ഫോടനത്തോടെ പാറ പൊട്ടിക്കൽ തുടരും. രണ്ടാം തുരങ്കത്തിന്റെ അപ്രോച്ച് റോഡ് നിർമ്മാണം രണ്ടു മാസത്തിനകം പൂർത്തിയാക്കാനാണ് തീരുമാനം. ഏപ്രിൽ മാസത്തോടെ രണ്ടാം തുരങ്കവും ഗതാഗതത്തിനായി തുറക്കും. 972 മീറ്റർ ദൂരത്തിലാണ് രണ്ടാം തുരങ്കം നിർമ്മിച്ചിരിക്കുന്നത്.
രണ്ടു തുരങ്കളുമായി ബന്ധപ്പെടുത്തുന്ന ക്രോസ് റോഡുകൾ രണ്ടിടത്തുണ്ട്. ഏതെങ്കിലും വാഹനം കുടുങ്ങിയാൽ ഇതുവഴി പുറത്തു കടത്താം. തൃശൂർ പാലക്കാട് റൂട്ടിൽ ഇതോടെ യാത്രാക്ലേശത്തിന് പരിഹാരമാകും. ദേശീയപാതയിൽ രണ്ടാം തുരങ്കം തുറക്കാൻ ഫയർഫോഴ്‌സ് വിഭാഗത്തിന്റെ അനുമതി കിട്ടി. അപകടപ്രതിരോധ സംവിധാനങ്ങൾ പരിശോധിച്ച ശേഷം കുറ്റമറ്റതാണെന്നാണ് ഫയർ ഫോഴ്‌സിന്റെ റിപ്പോർട്ട്.
സ്ഫോടനം നടത്തുന്ന ഉച്ചയ്ക്ക് 2 മണി മുതൽ സ്ഫോടനം കഴിഞ്ഞ് ഉദ്യോഗസ്ഥർ സ്ഥലത്തുചെന്ന് സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതുവരെ ദേശീയപാത 544 കുതിരാൻ ഭാഗത്ത് എല്ലാതരം വാഹനങ്ങളുടേയും ഗതാഗതം നിർത്തിവെക്കുന്നതാണ്. നിർദ്ദിഷ്ട സ്ഥലത്തേക്ക് പൊതുജനങ്ങൾക്ക് യാതൊരുവിധ പ്രവേശനവും ഉണ്ടായിരിക്കുന്നതല്ല.
തൃശൂരിൽ നിന്നും പാലക്കാട് ഭാഗത്തേക്ക് പോകുന്ന ചെറിയ വാഹനങ്ങൾ വഴുക്കുംമ്പാറ ജംഗഷനു മുമ്പും വലിയ ഭാര വാഹനങ്ങൾ ചുവന്നമണ്ണ് ജംഗ്ഷനുമുമ്പും നിർത്തിയിടേണ്ടതാണ്. പാലക്കാട് ഭാഗത്തു നിന്നും തൃശൂരിലേക്ക് വരുന്ന ചെറിയ വാഹനങ്ങൾ കൊമ്പഴ എത്തുന്നതിന് മുമ്പും വലിയ ഭാരവാഹനങ്ങൾ വാണിയംമ്പാറ എത്തുന്നതിന് മുമ്പും നിർത്തിയിടണം.
മറുനാടന് മലയാളി ബ്യൂറോ