കുവൈറ്റിലെ വടക്കേക്കാട് നിവാസികളുടെ പ്രവാസി കൂട്ടായ്മയായ കൂട്ടം -വടക്കേകാട് ' സ്‌നേഹകൂട്ടം ' എന്ന പേരിൽ ഫാമിലി പിക്നിക് സംഘടിപ്പിച്ചു. മാർച്ച് 22-23 (വ്യാഴം, വെള്ളി) തിയ്യതികളിലായി കബ്ദിൽ വെച്ചു നടത്തിയ പരിപാടിയിൽ ,മുഖ്യ രക്ഷാധികാരികളായ അബുബക്കർ സിദ്ദിഖ് മദനി ,ഉമ്മർകുട്ടി വിരിപ്പിലയിൽ എന്നിവർ ചേർന്ന് ലോഗോ പ്രകാശനം ചെയ്തു.

പ്രസിഡന്റ് വി .എച് മുസ്തഫയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി മുഹമ്മദ് യൂനുസ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് ഉല്ലാസ് മുഹമ്മദ്, ട്രെഷറർ റാഷിദ് കല്ലിങ്ങൽ എന്നിവർ ആശംസകൾ നേർന്നു. വിവിധ തരം കലാപരിപാടികളും, മത്സരങ്ങളും അരങ്ങേറിയ പരിപാടിയിൽ വടക്കേക്കാട് നിവാസികളായ അറുപതോളം പേർ കുടുംബ സമേതം പങ്കെടുത്തു.

മത്സരങ്ങളിൽ വിജയികളായ എല്ലാവർക്കും, വി. എച്. ഷാഫി, റമീദ്, യൂനസ്, മാസ് റഫീഖ്, മുജീബ്, റഹീം, മജീദ്, ഫൈസൽ, അമീർ, നിഷാദ്, ഹാഷി എന്നിവർ സമ്മാന വിതരണം നടത്തി. ജോയിൻ സെക്രട്ടറി അബ്ദുറഹ്മാൻ നന്ദി രേഖപ്പെടുത്തി.