- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശക്തി തെളിയിക്കാൻ കുട്ടനാടിനെ പരമാവധി കേന്ദ്രീകരിക്കാൻ വെള്ളാപ്പള്ളി; മോദിയെ വരെ ഇറക്കി സുഭാഷ് വാസുവിനായി പ്രചാരണം നടത്തും; തിരിച്ചടിയാകുന്നതു ജലസേചന മന്ത്രിയാകാൻ കച്ചകെട്ടി ഇറങ്ങിയ കുവൈറ്റ് ചാണ്ടിക്ക്
ആലപ്പുഴ: പാർട്ടി രൂപീകരണ സമയത്തു സംസ്ഥാനതലത്തിൽ ഏറെ ചർച്ചയായിട്ടും പിന്നീടു മങ്ങിപ്പോയ ബിഡിജെഎസും വെള്ളാപ്പള്ളി നടേശനും തെരഞ്ഞെടുപ്പിലൂടെ ശക്തി തെളിയിക്കാൻ കൊണ്ടുപിടിച്ച ശ്രമത്തിൽ. തങ്ങളുടെ കരുത്തുകാട്ടാൻ കുട്ടനാടിനെ പരമാവധി കേന്ദ്രീകരിക്കാനാണു വെള്ളാപ്പള്ളി നടേശന്റെയും സംഘത്തിന്റെയും നീക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരെ ഇറക്കി കുട്ടനാട്ടിൽ പ്രചാരണം നടത്താനാണു വെള്ളാപ്പള്ളി ശ്രമം നടത്തുന്നത്. ബിഡിജെഎസ് ജനറൽ സെക്രട്ടറി സുഭാഷ് വാസുവാണു കുട്ടനാട്ടിൽ എൻഡിഎ സ്ഥാനാർത്ഥിയാകുന്നത്. കുട്ടനാട്ടിൽ ശക്തമായ പ്രചാരണം നടത്തി കരുത്തുകാട്ടാൻ വെള്ളാപ്പള്ളിയും ബിഡിജെഎസും ശ്രമിക്കുന്നതോടെ തിരിച്ചടിയാകുന്നതു എൽഡിഎഫ് സ്ഥാനാർത്ഥിയും നിലവിൽ എംഎൽഎയുമായ തോമസ് ചാണ്ടിക്കാണ്. തെരഞ്ഞെടുപ്പിന്റെ സീറ്റു വിഭജന ചർച്ച ആരംഭിക്കും മുമ്പു തന്നെ അടുത്ത മന്ത്രിസഭയിലെ ജലസേചന മന്ത്രിയാകുമെന്നു പ്രഖ്യാപിച്ച വ്യക്തിയാണു തോമസ് ചാണ്ടി. വെള്ളാപ്പള്ളിയുടെ നീക്കങ്ങൾ ഫലിച്ചാൽ തോമസ് ചാണ്ടിയുടെ ഈ മോഹങ്ങൾക്കു കനത്ത തിരിച്ചടിയാകും. ഒടു
ആലപ്പുഴ: പാർട്ടി രൂപീകരണ സമയത്തു സംസ്ഥാനതലത്തിൽ ഏറെ ചർച്ചയായിട്ടും പിന്നീടു മങ്ങിപ്പോയ ബിഡിജെഎസും വെള്ളാപ്പള്ളി നടേശനും തെരഞ്ഞെടുപ്പിലൂടെ ശക്തി തെളിയിക്കാൻ കൊണ്ടുപിടിച്ച ശ്രമത്തിൽ. തങ്ങളുടെ കരുത്തുകാട്ടാൻ കുട്ടനാടിനെ പരമാവധി കേന്ദ്രീകരിക്കാനാണു വെള്ളാപ്പള്ളി നടേശന്റെയും സംഘത്തിന്റെയും നീക്കം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരെ ഇറക്കി കുട്ടനാട്ടിൽ പ്രചാരണം നടത്താനാണു വെള്ളാപ്പള്ളി ശ്രമം നടത്തുന്നത്. ബിഡിജെഎസ് ജനറൽ സെക്രട്ടറി സുഭാഷ് വാസുവാണു കുട്ടനാട്ടിൽ എൻഡിഎ സ്ഥാനാർത്ഥിയാകുന്നത്.
കുട്ടനാട്ടിൽ ശക്തമായ പ്രചാരണം നടത്തി കരുത്തുകാട്ടാൻ വെള്ളാപ്പള്ളിയും ബിഡിജെഎസും ശ്രമിക്കുന്നതോടെ തിരിച്ചടിയാകുന്നതു എൽഡിഎഫ് സ്ഥാനാർത്ഥിയും നിലവിൽ എംഎൽഎയുമായ തോമസ് ചാണ്ടിക്കാണ്. തെരഞ്ഞെടുപ്പിന്റെ സീറ്റു വിഭജന ചർച്ച ആരംഭിക്കും മുമ്പു തന്നെ അടുത്ത മന്ത്രിസഭയിലെ ജലസേചന മന്ത്രിയാകുമെന്നു പ്രഖ്യാപിച്ച വ്യക്തിയാണു തോമസ് ചാണ്ടി. വെള്ളാപ്പള്ളിയുടെ നീക്കങ്ങൾ ഫലിച്ചാൽ തോമസ് ചാണ്ടിയുടെ ഈ മോഹങ്ങൾക്കു കനത്ത തിരിച്ചടിയാകും.
ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി കുട്ടനാട്ടിൽ എൻഡിഎ തിരഞ്ഞെടുപ്പു റാലിയിൽ പങ്കെടുക്കുമെന്നാണു സൂചന. പ്രചാരണത്തിന്റെ അവസാനഘട്ടത്തിലാകും മോദി എത്തുക. എൻഡിഎ ഘടകകക്ഷി ബിഡിജെഎസിന്റെ നേതാക്കളായ വെള്ളാപ്പള്ളി നടേശന്റെയും തുഷാർ വെള്ളാപ്പള്ളിയുടെയും അഭ്യർത്ഥന മാനിച്ചാണു മോദിയുടെ റാലി കുട്ടനാട്ടിൽ നടത്താൻ ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിച്ചതെന്നും റിപ്പോർട്ടുണ്ട്. തിരുവനന്തപുരം, കൊച്ചി, പാലക്കാട്, കോഴിക്കോട്, കാസർകോട് എന്നിവിടങ്ങളിലും മോദി പങ്കെടുക്കുന്ന റാലികൾ നടത്തിയേക്കും.
എൽഡിഎഫ് മന്ത്രിസഭയിൽ മന്ത്രിയായില്ലെങ്കിലും ഇറിഗേഷൻ വകുപ്പ് തന്റെ കൈയിൽ തന്നെയായിരിക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം തോമസ് ചാണ്ടിയുടെ വീമ്പുപറച്ചിൽ. എൻസിപി നേതാവും കുട്ടനാട് എംഎൽഎയുമായ തോമസ് ചാണ്ടി നടത്തിയ ഈ പ്രസ്താവനയ്‌ക്കെതിരെ കടുത്ത പ്രതിഷേധവും അന്നുയർന്നിരുന്നു. മത്സരിച്ചാൽ ഉറപ്പായും ജയിക്കുമെന്നും തോമസ് ചാണ്ടി പറഞ്ഞു. ഇടതുമുന്നണി അധികാരത്തിൽ വന്നാൽ എൻസിപി ജലവിഭവ വകുപ്പ് ചോദിച്ച് വാങ്ങും. തന്റെ പാർട്ടിയിലെ ആര് മന്ത്രിയായായും ജലവകുപ്പ് ഭരിക്കുന്നത് താനായിരിക്കുമെന്നാണു തോമസ് ചാണ്ടിയുടെ വാദം.