- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പണത്തിനു പണവും ആളിനാളും ഇറക്കി കുട്ടനാട്ടിൽ തോമസ് ചാണ്ടിയും സുഭാഷ് വാസുവും ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ; ഇടയ്ക്കുകൂടി കടന്നു കയറാൻ യു ഡി എഫ് സ്ഥാനാർത്ഥി ജേക്കബ് ഏബ്രഹാമും
ആലപ്പുഴ: സ്വയംപ്രഖ്യാപിത ജലസേചനമന്ത്രിയും വെള്ളാപ്പള്ളിയുടെ മന:സാക്ഷി സൂക്ഷിപ്പുകാരനും പണമെറിഞ്ഞു പരസ്പരം പോരാടുന്ന കുട്ടനാട്ടിൽ മൽസരം കനക്കുന്നു. കനത്ത പണക്കൊഴുപ്പിൽ നീങ്ങുന്ന തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് ഒപ്പമെത്താൻ കഴിയാതെ യു ഡി എഫ്. വിയർക്കുകയാണ്. ഒരു രൂപ മെമ്പർഷിപ്പ് വാങ്ങാൻപോലും ആളില്ലാത്ത എൻ സി പിക്കാണ് കുട്ടനാട് സീറ്റ് ഇടതുമുന്നണി നൽകിയിട്ടുള്ളത്. എൻ സി പിയുടെ തോമസ് ചാണ്ടിയാണ് ഒരു പതിറ്റാണ്ടായി കുട്ടനാടിന്റെ ജനപ്രതിനിധി. കുട്ടനാട്ടിൽ തോമസ് ചാണ്ടിക്ക് ജയിച്ചുകയറാൻ എൻ സി പിയുടെയോ ഇടതുമുന്നണിയുടെയോ പിന്തുണ ആവശ്യമില്ലെന്നുള്ളതാണ് യാഥാർത്ഥ്യം. കഴിഞ്ഞ രണ്ടുതവണയായി കേരള കോൺഗ്രസ് മാണിഗ്രൂപ്പിലെ മുൻ കുട്ടനാട്് എം എൽ എ ഡോ. കെ സി ജോസഫിനെയാണ് തോമസ് ചാണ്ടി പരാജയപ്പെടുത്തിയിരുന്നത്. എന്നാൽ ഇക്കുറി കെ സി ജോസഫ് മറുകണ്ടം ചാടി ഇടതുമുന്നണിയിൽ ചേക്കേറിയതോടെ ചാണ്ടിക്ക് കാര്യങ്ങൾ എളുപ്പമായി എന്നു കരുതിയിരിക്കുമ്പോഴാണ് ബിഡിജെഎസിന്റെ ബാനറിൽ സുഭാഷ് വാസുവിന്റെ വരവ്. തന്റെ ശൈലി തന്നെക്കാൾ വൃത്തിയായി നടപ്പാ
ആലപ്പുഴ: സ്വയംപ്രഖ്യാപിത ജലസേചനമന്ത്രിയും വെള്ളാപ്പള്ളിയുടെ മന:സാക്ഷി സൂക്ഷിപ്പുകാരനും പണമെറിഞ്ഞു പരസ്പരം പോരാടുന്ന കുട്ടനാട്ടിൽ മൽസരം കനക്കുന്നു. കനത്ത പണക്കൊഴുപ്പിൽ നീങ്ങുന്ന തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് ഒപ്പമെത്താൻ കഴിയാതെ യു ഡി എഫ്. വിയർക്കുകയാണ്.
ഒരു രൂപ മെമ്പർഷിപ്പ് വാങ്ങാൻപോലും ആളില്ലാത്ത എൻ സി പിക്കാണ് കുട്ടനാട് സീറ്റ് ഇടതുമുന്നണി നൽകിയിട്ടുള്ളത്. എൻ സി പിയുടെ തോമസ് ചാണ്ടിയാണ് ഒരു പതിറ്റാണ്ടായി കുട്ടനാടിന്റെ ജനപ്രതിനിധി. കുട്ടനാട്ടിൽ തോമസ് ചാണ്ടിക്ക് ജയിച്ചുകയറാൻ എൻ സി പിയുടെയോ ഇടതുമുന്നണിയുടെയോ പിന്തുണ ആവശ്യമില്ലെന്നുള്ളതാണ് യാഥാർത്ഥ്യം.
കഴിഞ്ഞ രണ്ടുതവണയായി കേരള കോൺഗ്രസ് മാണിഗ്രൂപ്പിലെ മുൻ കുട്ടനാട്് എം എൽ എ ഡോ. കെ സി ജോസഫിനെയാണ് തോമസ് ചാണ്ടി പരാജയപ്പെടുത്തിയിരുന്നത്. എന്നാൽ ഇക്കുറി കെ സി ജോസഫ് മറുകണ്ടം ചാടി ഇടതുമുന്നണിയിൽ ചേക്കേറിയതോടെ ചാണ്ടിക്ക് കാര്യങ്ങൾ എളുപ്പമായി എന്നു കരുതിയിരിക്കുമ്പോഴാണ് ബിഡിജെഎസിന്റെ ബാനറിൽ സുഭാഷ് വാസുവിന്റെ വരവ്. തന്റെ ശൈലി തന്നെക്കാൾ വൃത്തിയായി നടപ്പാക്കുന്നവനാണ് എതിരാളിയെന്നു ഞെട്ടലോടെയാണ് തോമസ് ചാണ്ടി മനസിലാക്കിയത്.
ആദ്യമൊക്കെ മന്ദഗതിയിലായിരുന്ന പ്രചരണം സുഭാഷ് വാസുവിന്റെ വരവോടെ അതിശക്തമായ പോരാട്ടത്തിലേക്ക് എത്തി. പണം നൽകി വോട്ടുവാങ്ങി തോമസ് ചാണ്ടി ജയിക്കുന്നുവെന്ന ആക്ഷേപത്തിന് മറുപടിയായി ഉഷ്ണം ഉഷ്‌ണേന ശാന്തിയെന്ന തരത്തിലാണ് സുഭാഷ് വാസുവിന്റെ നീക്കം. പണം ശക്തമായി ഒഴുകുന്ന കുട്ടനാട്ടിൽ മുന്നണികൾക്ക് യാതൊരു വിലയുമില്ലാതായി. പ്രചരണത്തിൽ ഒപ്പത്തിനൊപ്പം മുന്നേറുന്ന എൻ സി പിക്കും ബി ഡി ജെ എസ്സിനും ഇപ്പോൾ കുട്ടനാട്ടിൽ ജയത്തിൽ കുറഞ്ഞ യാതൊന്നും പ്രതീക്ഷിക്കാൻ കഴിയാത്ത അവസ്ഥ.
ഇനി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കുട്ടനാട്ടിലെത്തുകയും ചെയ്യുന്നതോടെ മൽസരം മുർദ്ധന്യാവസ്ഥയിലെത്തും. എടത്വയിൽ അടുത്തദിവസങ്ങളിൽ പ്രചരണത്തിന്റെ ഭാഗമായി മോദി എത്തുമെന്ന പ്രചരണമാണ് കുട്ടനാട്ടിൽ ശക്തമായിട്ടുള്ളത്. എന്നാൽ പ്രത്യേകിച്ച് യു ഡി എഫ് വോട്ടുകളില്ലാത്ത മണ്ഡലത്തിൽ യു ഡി എഫ് ജയപ്രതീക്ഷയിലാണ്. കാരണം പണക്കൊഴുപ്പിൽ പരസ്പരം വോട്ടുകൾ ശേഖരിക്കുന്ന കോടീശ്വരന്മാർ ലേലം വിളിക്കുന്നതിനിടയിൽ യു ഡി എഫിന് കുത്തകയായി ലഭിക്കുന്ന വോട്ടുകൾ പെട്ടിയിലാക്കിയാൽ വിജയിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
കേരള കോൺഗ്രസിലെ ജേക്കബ് എബ്രഹാമാണ് കുട്ടനാട്ടിൽ തോമസ് ചാണ്ടിയെ നേരിടുന്നത്. ജേക്കബ് എബ്രഹാമും നിസാരക്കാരനല്ല. കുട്ടനാട്ടിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു ജേക്കബ് എബ്രഹാം. ഡോ. കെ സി ജോസഫ് കേരള കോൺഗ്രസിൽനിന്നും പുറത്തുചാടിയപ്പോൾ പകരക്കാരനായെത്തിയതാണ് ജേക്കബ് എബ്രഹാം. എന്നാൽ ഈ നിശബ്ദ ക്രൗഡ് പുള്ളർ മറ്റു മുന്നണിക്കാർക്കു വിനാശകാരിയാണെന്ന് പറയാതെ വയ്യ. കുട്ടനാടിന്റെ മുക്കിലും മൂലയിലും ജേക്കബ് എബ്രഹാം മൂന്നാം വട്ടവും എത്തിക്കഴിഞ്ഞു.
അതേസമയം തെരഞ്ഞെടുപ്പ് പ്രക്രിയകൾ തുടങ്ങുന്നതിന് മുമ്പെ സംസ്ഥാന ജലസേചന മന്ത്രിയായി താൻ എത്തുമെന്ന് തോമസ് ചാണ്ടി കുട്ടനാട്ടുകാർക്ക് ഉറപ്പ് നൽകിയിരുന്നു. ഈ പ്രചരണം വിവാദമായപ്പോൾ ഇടതുമുന്നണി ഇടപെട്ട് ചാണ്ടിക്ക് താക്കീത് നൽകി വിവാദം അവസാനിപ്പിച്ചു. എന്നാൽ ഇടതുമുന്നണി നേതാക്കൾ തോമസ് ചാണ്ടിയുടെ വസതിയിലെത്തി നൽകിയ ഓഫർ അറിയാതെ ഉരുവിടുകയായിരുന്നു തോമസ് ചാണ്ടി. ഇടതുനേതാക്കൾക്ക് തോമസ് ചാണ്ടിയുടെ വിജയം അത്ര ഉറപ്പായിരുന്നു.
എന്നാൽ ഈ ഉറപ്പിനെ പാടെ തകർത്താണ് എൻ ഡി എ സ്ഥാനാർത്ഥി സുഭാഷ് വാസു ചാണ്ടിയുടെ പ്രതീക്ഷകൾക്ക് ക്ഷതമേൽപ്പിച്ചത്. പണത്തിന് പണവും ആളിന് ആളും ഒപ്പത്തിനൊപ്പം ഇറക്കാൻ സുഭാഷ് വാസുവിന് കഴിഞ്ഞതാണ് തോമസ് ചാണ്ടിക്ക് വെല്ലുവിളിയായത്. ഒടുവിൽ മണ്ണും ചാരിനിന്നവൻ പെണ്ണും കൊണ്ടുപോയി എന്നു പറഞ്ഞതുപോലെ ഈ വാശിക്കിടയിലൂടെ തനി കുട്ടനാട്ടുകാരനായ യു ഡി എഫ് സ്ഥാനാർത്ഥി ജേക്കബ് എബ്രഹാം സീറ്റും കൊണ്ടുപോകുമോയെന്നു കണ്ടറിയാം.