കായംകുളം: ഭരണിക്കാവ് തെക്കേ മങ്കുഴി സച്ചിദാനന്ദാശ്രമം മഠാധിപതി കുട്ടപ്പസ്വാമി (80) അന്തരിച്ചു. ഭാഗവത പ്രചാരണം പ്രഭാഷണത്തിലൂടെയും സപ്താഹങ്ങൾ മുഖേനയും ജനങ്ങൾക്ക് പ്രിയങ്കരനായിരുന്നു അദ്ദേഹം.

തെക്കേ മങ്കുഴിയിൽ നാരായണന്റെയും കുഞ്ഞിപ്പിള്ളയുടെയും പത്ത് മക്കളിൽ എട്ടാമനായിരുന്നു. 20ാംവയസ്സിൽ സർക്കാർ അദ്ധ്യാപകനായി ജോലിയിൽ കയറി. 32 വയസ്സുവരെ അദ്ധ്യാപകരംഗത്ത് പ്രവർത്തിച്ചു. സച്ചിദാനന്ദം മാഗസിന്റെ മാനേജിങ് എഡിറ്റർ കൂടിയാണ് അദ്ദേഹം.