- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുറ്റിക്കോലിലെ സിപിഐ(എം) ഓഫീസ് ഒഴുപ്പിക്കൽ നടക്കില്ലേ?പാർട്ടി ഓഫീസ് സർക്കാർ ഭുമിയിലെന്ന് തെളിയിക്കുന്ന ഫീൽഡ് മെഷർമെന്റ് ബുക്ക് കളവ് പോയി; വില്ലേജ് ഓഫീസിലെ രേഖ കാണാതാകലിൽ ദുരൂഹത
കാസർഗോഡ്: കുറ്റിക്കോലിലെ സിപിഐ(എം).ഏരിയാ കമ്മിറ്റി ഓഫീസ് പണിതത് സർക്കാർ ഭൂമിയിലാണെന്ന് തെളിയിക്കുന്ന രേഖകൾ കാണാനില്ല. എവിടെ പോയി എന്നതിൽ ഒരു വ്യക്തതയുമില്ല. സിപിഐ(എം) ഓഫീസ് ഒഴിപ്പിക്കാനുള്ള നടപടികൾ തുടങ്ങുന്നതിനിടെയാണ് രേഖകൾ കാണാതായത്. കെട്ടിടം ഒഴിപ്പിക്കാൻ റവന്യൂ വകുപ്പ് നടപടികൾ ആരംഭിച്ചു. കുറ്റിക്കോൽ ഏരിയാ സെക്രട്ടറി സി. ബാലന
കാസർഗോഡ്: കുറ്റിക്കോലിലെ സിപിഐ(എം).ഏരിയാ കമ്മിറ്റി ഓഫീസ് പണിതത് സർക്കാർ ഭൂമിയിലാണെന്ന് തെളിയിക്കുന്ന രേഖകൾ കാണാനില്ല. എവിടെ പോയി എന്നതിൽ ഒരു വ്യക്തതയുമില്ല. സിപിഐ(എം) ഓഫീസ് ഒഴിപ്പിക്കാനുള്ള നടപടികൾ തുടങ്ങുന്നതിനിടെയാണ് രേഖകൾ കാണാതായത്. കെട്ടിടം ഒഴിപ്പിക്കാൻ റവന്യൂ വകുപ്പ് നടപടികൾ ആരംഭിച്ചു.
കുറ്റിക്കോൽ ഏരിയാ സെക്രട്ടറി സി. ബാലന് കാസർഗോഡ് അഡീഷണൽ തഹസിൽദാർ എൻ.പ്രഭാകരൻ മുമ്പാകെ ഹാജരാകാൻ നോട്ടീസും നൽകി. സിപിഐ(എം).ഓഫീസ് നിലനിൽക്കുന്ന സ്ഥലത്തിന്റെ ഭൂനികുതി വർഷങ്ങളായി കുടിശികയാണെന്ന വിവരവും പുറത്തു വന്നിട്ടുണ്ട്. ഇതിനിടായണ് വില്ലേജ് ഓഫീസിൽ നിന്നും ഫീൽഡ് മെഷർമെന്റ് ബുക്ക് കാണാതായത്.
വില്ലേജിലെ മുഴുവൻ സ്ഥലത്തിന്റെയും സ്‌കെച്ചും പഌനും മറ്റു പ്രധാന രേഖകളുമടങ്ങിയ ആധികാരിക രേഖയാണ് ഫീൽഡ് മെഷർമെന്റെ് ബുക്ക്. 80/2 സർവ്വേനമ്പറിൽ മൂന്നര ഏക്കറോളം സ്ഥലം മിച്ചഭൂമിയായി വിതരണം ചെയ്തതിന്റെ രേഖകളും വില്ലേജോഫീസിൽനിന്നും നഷ്ടമായിട്ടുണ്ട്. ഭൂമി കയ്യേറ്റ മാഫിയയും വില്ലേജ് അധികൃതരും തമ്മിലുള്ള അവിശുദ്ധബന്ധത്തിന്റെ ഉദാഹരണമാണ് വില്ലേജ് ഓഫീസിലെ ഫയലുകൾ കാണാതായതിനു പിന്നിലെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.
സിപിഐ.(എം)യുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കുറ്റിക്കോൽ പഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്നതെന്നാണ് പാർട്ടി നേതൃത്വം നേരത്തെ അഭിപ്രായപ്പെട്ടത്. എന്നാൽ റവന്യൂ അധികൃതർ ഇത് അംഗീകരിക്കുന്നില്ല. സർക്കാർ സ്ഥലം കൈയേറി സ്വകാര്യ മൊബൈൽ കമ്പനികൾക്കുവേണ്ടി ടവർ പണിയാൻ അനുമതി നൽകിയതിനു പിന്നിലും റവന്യൂ ഭൂമാഫയാ ഒത്തുകളിയാണെന്ന് പാർട്ടിക്കകത്തുനിന്നുതന്നെ ആരോപണം ഉയർന്നു കഴിഞ്ഞു. കുറ്റിക്കോൽ ബ്രാഞ്ച് കമ്മിറ്റി അംഗം പി.വേണു ഗോപാലനെതിരെ താലൂക്ക് സർവേയർ നൽകിയ റിപ്പോർട്ടിൽ പതിനഞ്ചു സെന്റ് റവന്യൂ ഭൂമി കൈയേറിയെന്നാണ് ആക്ഷേപം.
സർക്കാർ ഭൂമി കൈയേറി വൻതുകക്ക് വാടകയ്ക്കു കൊടുത്ത സ്ഥലം പട്ടയഭൂമിയാണെന്നു വരുത്തിത്തീർക്കാൻ റവന്യൂ അധികൃതർ ശ്രമിക്കുകയാണെന്ന് കോൺഗ്രസ്് മണ്ഡലം കമ്മിറ്റി ആരോപിക്കുന്നു. വില്ലേജ് ഓഫീസിലെ ഫയലുകൾ നഷ്ടമായതും ഇതിന്റെ ഭാഗമാണെന്ന് കോൺഗ്രസ്് ആരോപിച്ചു. കുറ്റക്കാർക്കെതിരെ റവന്യൂ അധികൃതർ ശക്തമായ നടപടി എടുക്കാതെ നോക്കി നിന്നാൽ സമരം സംഘടിപ്പിക്കുമെന്ന് കോൺഗ്രസ്് പ്രഖ്യാപിച്ചിട്ടുണ്ട്. വില്ലേജാഫീസിലെ ഫയൽ നഷ്ടമായതിന് പിന്നിൽ സിപിഐ(എം). ഭൂമാഫിയ- റവന്യൂ ഒത്തുകളിയാണെന്ന് കോൺഗ്രസ്് ആരോപിച്ചു.
കാസർഗോഡ് കോട്ട കൈയേറ്റം സിപിഎമ്മിനെ വേട്ടയാടിക്കൊണ്ടിരിക്കെയാണ് കുറ്റിക്കോലിലെ റവന്യൂ ഭൂമി കൈയേറി ഏരിയാ കമ്മിറ്റി ഓഫീസ് പണിത സംഭവം പുറത്തു വന്നത്. ചരിത്രപ്രസിദ്ധമായ കാസർഗോഡ് കോട്ട വ്യാജരേഖ ചമച്ച് വിൽപ്പന നടത്തിയ സംഭവത്തിൽ ഭൂമിയുടെ ഭൂരിഭാഗവും വിലയ്ക്കെടുത്തത് സിപിഐ(എം). ജില്ലാ കമ്മിറ്റി അംഗവും ജില്ലാ സഹകരണ ബാങ്ക് പ്രസിഡണ്ടുമായ എസ്.ജെ പ്രസാദായിരുന്നു. പാർട്ടി നേതാവിന്റെ ഭൂമാഫിയാ ബന്ധം പുറത്തായതോടെ ജില്ലയിൽ സിപിഐ(എം) കനത്ത പ്രതിരോധത്തിലായിരുന്നു.
കേരളാ കോൺഗ്രസ്-എം നേതാവ് കൂടി ഉൾപ്പെട്ട ഈ സംഭവത്തിന് ജില്ലയിലെ പാർട്ടി അണികൾക്ക് നേതൃത്വത്തിന്റെ നിലപാടിനോട് അമർഷമുണ്ടായിരുന്നു. കോട്ടവിവാദത്തിൽനിന്ന് കരകയറാൻ പാർട്ടി തത്രപ്പെടുന്നതിനിടെയാണു പാർട്ടി ഏരിയാ കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്ന കുറ്റിക്കോലിലെ എ.കെ.ജി സ്മാരക മന്ദിരം സർക്കാർ ഭൂമിയിലാണെന്ന് കണ്ടെത്തിയത്. സിപിഐ(എം)യുടെ ചരിത്രത്തിൽ കാസർഗോഡ് ജില്ലയിൽ ഇത്രയും വലിയ തിരിച്ചടി ഉണ്ടായിട്ടില്ല നേതൃത്വം അറിഞ്ഞുകൊണ്ടുള്ള ഈ രണ്ടു സംഭവങ്ങളിലും പാർട്ടി എന്തു നടപടി സ്വീകരിക്കുമെന്നറിയാനുള്ള ആകാംക്ഷയിലാണ് രാഷ്ടീയ നിരീക്ഷകരും ജനങ്ങളും.