- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടിമാക്കൂലിലെ യുവതികൾ തിങ്കളാഴ്ച ഡൽഹിയിലും തിരുവനന്തപുരത്തും ഹാജരാകാൻ നിർദ്ദേശം; കേന്ദ്ര- സംസ്ഥാന കമ്മീഷനുകൾ ഹാജരാകാനാവശ്യപ്പെട്ടിരിക്കുന്നത് ഒരേ ദിവസം: കണ്ണൂർ ഐ ജി ഉൾപ്പെടെയുള്ള പൊലീസിനെ വിശ്വാസമില്ലെന്നു യുവതികൾ കമ്മീഷനെ അറിയിച്ചു
കണ്ണൂർ: കുട്ടിമാക്കൂലിൽ സിപിഐ.(എം)കാരുടെ അക്രമത്തിനു വിധേയരായ ദളിത് കുടുംബത്തിന് പട്ടികജാതി - പട്ടികവർഗ കേന്ദ്ര, സംസ്ഥാന കമ്മീഷനുകൾക്കു മുമ്പാകെ ഒരേ ദിവസം ഹാജരാകാൻ നിർദ്ദേശം. 11- ാം തീയതി ഡൽഹിയിലെ കേന്ദ്ര കമ്മീഷൻ മുമ്പാകെ രാവിലെ 11 മണിക്ക് ഹാജരാവാൻ ഇന്നലെയാണ് നോട്ടീസ് ലഭിച്ചത്. എന്നാൽ അതേ ദിവസം രാവിലെ 11 മണിക്ക് തിരുവനന്തപുരത്ത് ഹാജരാവാൻ സംസ്ഥാന കമ്മീഷന്റെ നോട്ടീസും ലഭിച്ചിട്ടുണ്ട്. തലശ്ശേരി ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറി എൻ.രാജനും മക്കളായ അഖില, അഞ്ജന എന്നിവരുമാണ് കേന്ദ്ര, സംസ്ഥാന കമ്മീഷനുകൾ മുമ്പാകെ ഹാജരാകേണ്ടത്. ഡൽഹിയിലേക്ക് ട്രെയിൻ ടിക്കറ്റ് പോലും ലഭിക്കാൻ സമയമില്ലാതെ ഹാജരാകാൻ നിർദ്ദേശം ലഭിച്ചതിനാൽ മറ്റൊരു ദിവസത്തേക്ക് കമ്മീഷൻ മുമ്പാകെ ഹാജരാകാൻ അപേക്ഷിച്ചിരിക്കയാണെന്ന് രാജൻ പറഞ്ഞു. എന്നാൽ 11 -ാം തീയതി തിരുവനന്തപുരത്ത് രാജനും മക്കളും കമ്മീഷൻ മുമ്പാകെ ഹാജരാകും. അതേസമയം സംസ്ഥാന കമ്മീഷൻ കണ്ണൂർ ഐ. ജി. ദിനേശ്ചന്ദ്ര കശ്യപിനെ വിസ്തരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ഐ.ജി ഉൾപ്പെടെയുള്ള പൊലീസി
കണ്ണൂർ: കുട്ടിമാക്കൂലിൽ സിപിഐ.(എം)കാരുടെ അക്രമത്തിനു വിധേയരായ ദളിത് കുടുംബത്തിന് പട്ടികജാതി - പട്ടികവർഗ കേന്ദ്ര, സംസ്ഥാന കമ്മീഷനുകൾക്കു മുമ്പാകെ ഒരേ ദിവസം ഹാജരാകാൻ നിർദ്ദേശം. 11- ാം തീയതി ഡൽഹിയിലെ കേന്ദ്ര കമ്മീഷൻ മുമ്പാകെ രാവിലെ 11 മണിക്ക് ഹാജരാവാൻ ഇന്നലെയാണ് നോട്ടീസ് ലഭിച്ചത്. എന്നാൽ അതേ ദിവസം രാവിലെ 11 മണിക്ക് തിരുവനന്തപുരത്ത് ഹാജരാവാൻ സംസ്ഥാന കമ്മീഷന്റെ നോട്ടീസും ലഭിച്ചിട്ടുണ്ട്.
തലശ്ശേരി ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറി എൻ.രാജനും മക്കളായ അഖില, അഞ്ജന എന്നിവരുമാണ് കേന്ദ്ര, സംസ്ഥാന കമ്മീഷനുകൾ മുമ്പാകെ ഹാജരാകേണ്ടത്. ഡൽഹിയിലേക്ക് ട്രെയിൻ ടിക്കറ്റ് പോലും ലഭിക്കാൻ സമയമില്ലാതെ ഹാജരാകാൻ നിർദ്ദേശം ലഭിച്ചതിനാൽ മറ്റൊരു ദിവസത്തേക്ക് കമ്മീഷൻ മുമ്പാകെ ഹാജരാകാൻ അപേക്ഷിച്ചിരിക്കയാണെന്ന് രാജൻ പറഞ്ഞു. എന്നാൽ 11 -ാം തീയതി തിരുവനന്തപുരത്ത് രാജനും മക്കളും കമ്മീഷൻ മുമ്പാകെ ഹാജരാകും.
അതേസമയം സംസ്ഥാന കമ്മീഷൻ കണ്ണൂർ ഐ. ജി. ദിനേശ്ചന്ദ്ര കശ്യപിനെ വിസ്തരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ഐ.ജി ഉൾപ്പെടെയുള്ള പൊലീസിനെ തങ്ങൾക്ക് വിശ്വാസമില്ലെന്ന് ദളിത് പെൺകുട്ടികളും രാജനും കമ്മീഷനെ അറിയിച്ചിട്ടുണ്ട്. തങ്ങളെ പാർട്ടിക്കാർ തുടർച്ചയായി അക്രമിക്കുകയും അതിന് പരാതി നൽകുകയും ചെയ്‌തെങ്കിലും നടപടിയെടുക്കാത്ത പൊലീസ് തന്റെ പെൺമക്കളേയും കുഞ്ഞിനേയും അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് രാജൻ പറഞ്ഞു.
മാത്രമല്ല ഈ നടപടിയെ ന്യായീകരിച്ച ഉദ്യോഗസ്ഥനായ ഈ ഐ. ജി.യെ തങ്ങൾക്ക് വിശ്വാസമില്ലെന്ന് ദളിത് പെൺകുട്ടികളും അച്ഛനായ രാജനും കമ്മീഷനെ അറിയിച്ചിട്ടുണ്ട്. തങ്ങളെ പാർട്ടിക്കാർ തുടർച്ചയായി ആക്രമിക്കുകയും അതിനു പരാതി നൽകിയെങ്കിലും നടപടി എടുക്കാതിരിക്കുകയും ചെയ്ത പൊലീസ് എന്റെ പെൺമക്കളേയും കുഞ്ഞിനേയും അറസ്റ്റ് ചെയ്യുന്ന നടപടിയാണ് സ്വീകരിച്ചത്. മാത്രമല്ല ഈ നടപടിയെ ന്യായീകരിച്ച ഉദ്യോഗസ്ഥനാണ് കണ്ണൂർ ഐ. ജി. എന്നും രാജൻ പറയുന്നു. അതിനാൽ അദ്ദേഹത്തെ തങ്ങൾക്ക് വിശ്വാസമില്ലെന്നും മറ്റൊരു പൊലീസുദ്യോഗസ്ഥനെ കൊണ്ടു കമ്മീഷൻ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
പിതാവിനെ നിരന്തരമായി അക്രമിക്കുകയും മക്കളെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തതിനെ ചോദ്യം ചെയ്യാൻ കുട്ടിമാക്കുൽ സിപിഐ. (എം) ബ്രാഞ്ചു കമ്മിറ്റി ഓഫീസിൽ ചെന്ന തങ്ങളെ സിപിഐ. (എം). പ്രവർത്തകരെ തങ്ങൾ തല്ലിയെന്ന പരാതിയിലാണ് അഖിലയേയും അഞ്ജനയേയും പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് കോടതി ഇവരെ റിമാന്റ് ചെയ്തിരുന്നു. സുപ്രീം കോടതി നിർദേശത്തിന് വിരുദ്ധമായാണ് കുട്ടിയുൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തതെന്നും ഇവർക്ക് നീതി നിഷേധിക്കപ്പെട്ടെന്നും വാദങ്ങളുയർന്നു വന്നു.
ദളിത് യുവതികൾ ജയിൽ മോചിതരായ ശേഷം ചാനൽ ചർച്ചകളുലൂടെ സിപിഐ.(എം). നേതാക്കളുടെ ആക്ഷേപകരമായ പരാമർശങ്ങളിൽ മനം നൊന്ത് അഞ്ജന ആത്മഹത്യാശ്രമവും നടത്തിയിരുന്നു. ഈ സംഭവങ്ങൾ ഉൾപ്പെടെ അന്വേഷണ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് മുല്ലപ്പള്ളി രാമചന്ദ്രൻ എം. പി. പട്ടിക ജാതി- പട്ടിക വർഗ്ഗ കേന്ദ്ര കമ്മീഷന് പരാതി നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര കമ്മീഷനു മുമ്പാകെ ഹാജരാവാൻ ഡൽഹിയിലെത്തണമെന്ന് നിർദ്ദേശം ലഭിച്ചത്.