- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുറ്റം ചെയ്താൽ ഭരണാധികാരികളും ശിക്ഷിക്കപ്പെടുന്ന കുവൈറ്റ്; ജഡ്ജി കൈക്കൂലി വാങ്ങുന്നതായി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിന് മൂന്ന് രാജകുടുംബാംഗങ്ങൾ അടക്കം അഞ്ചു പേരെ അഞ്ചു വർഷത്തേക്ക് തടവിലാക്കി; ശിക്ഷിക്കപ്പെട്ടവരിൽ മുൻ പൊലീസ് തലവനും പത്രാധിപരും ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയംഗവും
നിയമത്തിന് മുന്നിൽ എല്ലാവരും സമന്മാരായിരിക്കണമെന്ന് അത്യധികമായി നിർബന്ധമുള്ള രാജ്യമാണ് കുവൈത്ത്. രാജാവാണെങ്കിലും കുറ്റം ചെയ്താൽ ശിക്ഷിക്കപ്പെടണമെന്നത് ഇവിടുത്ത പാരമ്പര്യമാണ്. അതിനുള്ള ഏറ്റവും പുതിയ ഉദാരഹരണമാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ജഡ്ജി കൈക്കൂലി വാങ്ങുന്നതായി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിന് മൂന്ന് രാജകുടുംബാംഗങ്ങൾ അടക്കം അഞ്ചു പേരെ അഞ്ചു വർഷത്തേക്ക് തടവിലാക്കിയിരിക്കുകയാണ് കുവൈറ്റ്. ശിക്ഷിക്കപ്പെട്ടവരിൽ മുൻ പൊലീസ് തലവനും പത്രാധിപരും ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയംഗവും ഉൾപ്പെടുന്നു. ഷെയ്ഖ് അത്ബി അൽ-ഫഹദ് അൽ-സബാഹ് ശിക്ഷിക്കപ്പെട്ട രാജകുടുംബങ്ങളിലൊരാളാണ്. സ്റ്റേറ്റ് സെക്യൂരിറ്റി പൊലീസിന്റെ മുൻതലവനാണിദ്ദേഹം. ഇതിന് പുറമെ ഇദ്ദേഹത്തിന്റെ മൂത്ത സഹോദരനും മുൻ ഓയിൽ മിനിസ്റ്ററും അന്താരാഷ്ട്ര സ്പോർട്സ് വ്യക്തിത്വുമായ ഷെയിഖ് അഹമ്മദ് അൽ-ഫഹദ് അൽ -സബാഹിനെയും ഈ കേസുമായി ബന്ധപ്പെട്ട് ജയിലിൽ ഇട്ടിട്ടുണ്ട്. ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ പ്രസിഡന്റും ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി അംഗവുമാ
നിയമത്തിന് മുന്നിൽ എല്ലാവരും സമന്മാരായിരിക്കണമെന്ന് അത്യധികമായി നിർബന്ധമുള്ള രാജ്യമാണ് കുവൈത്ത്. രാജാവാണെങ്കിലും കുറ്റം ചെയ്താൽ ശിക്ഷിക്കപ്പെടണമെന്നത് ഇവിടുത്ത പാരമ്പര്യമാണ്. അതിനുള്ള ഏറ്റവും പുതിയ ഉദാരഹരണമാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ജഡ്ജി കൈക്കൂലി വാങ്ങുന്നതായി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിന് മൂന്ന് രാജകുടുംബാംഗങ്ങൾ അടക്കം അഞ്ചു പേരെ അഞ്ചു വർഷത്തേക്ക് തടവിലാക്കിയിരിക്കുകയാണ് കുവൈറ്റ്. ശിക്ഷിക്കപ്പെട്ടവരിൽ മുൻ പൊലീസ് തലവനും പത്രാധിപരും ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയംഗവും ഉൾപ്പെടുന്നു.
ഷെയ്ഖ് അത്ബി അൽ-ഫഹദ് അൽ-സബാഹ് ശിക്ഷിക്കപ്പെട്ട രാജകുടുംബങ്ങളിലൊരാളാണ്. സ്റ്റേറ്റ് സെക്യൂരിറ്റി പൊലീസിന്റെ മുൻതലവനാണിദ്ദേഹം. ഇതിന് പുറമെ ഇദ്ദേഹത്തിന്റെ മൂത്ത സഹോദരനും മുൻ ഓയിൽ മിനിസ്റ്ററും അന്താരാഷ്ട്ര സ്പോർട്സ് വ്യക്തിത്വുമായ ഷെയിഖ് അഹമ്മദ് അൽ-ഫഹദ് അൽ -സബാഹിനെയും ഈ കേസുമായി ബന്ധപ്പെട്ട് ജയിലിൽ ഇട്ടിട്ടുണ്ട്. ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ പ്രസിഡന്റും ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി അംഗവുമാണ് അദ്ദേഹം. ശിക്ഷിക്കെപ്പട്ട മൂന്നാമത്തെ രാജകുടുംബം ഷെയിഷ് ഖലിഫ അലി അൽ-സബാഹ് ആണ്. കുവൈത്തിലെ അൽ-വാറ്റാൻ ന്യുസ് പേപ്പറിന്റെയും ടെലിവിഷൻ സ്റ്റേഷന്റെയും എഡിറ്ററാണിദ്ദേഹം. കോർപറേറ്റ് സാമ്പത്തിക നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ ഈ മാദ്ധ്യമസ്ഥാപനത്തെ അധികൃതർ അടച്ച് പൂട്ടിയിട്ടുമുണ്ട്.
പ്രസ്തുത കേസിൽ ആറാമതൊരാളെ ഇതിന് പുറമെ ഒരു വർഷത്തേക്ക് ജയിൽ ശിക്ഷയ്ക്ക് വിധിച്ചും കോടതി ഉത്തരവിറക്കിയിട്ടുണ്ട്. രാജ്യത്തെ മുതിർന്ന ന്യായാധിപന്മാരുടെ ആത്മാർത്ഥതയെ ചോദ്യം ചെയ്തുകൊണ്ട് ഇവർ രംഗത്തെത്തിയതാണ് ശിക്ഷയ്ക്ക് വഴിയൊരുക്കിയിരിക്കുന്നത്. ജഡ്ജിമാരെ അവഹേളിച്ച് വ്യാജ ഫൂട്ടേജുകൾ പ്രതികൾ വാട്സാപ്പിലും ട്വിറ്ററിലുമിടുകയും ചെയ്തിരുന്നു. ജഡ്ജിമാർ കൈക്കൂലി വാങ്ങുന്നത് ഈ വീഡിയോകളിൽ ഇവർ കൃത്രിമമായി ചിത്രീകരിക്കുകയായിരുന്നു. സുപ്രീം ജൂഡീഷ്യൽ കൗൺസിലിലെ നിലവിലെ ചീഫുമാരെയും മുൻ ചീഫുമാരെയും അപമാനിക്കുയായിരുന്നു ഇത്തരം പ്രവർത്തികളിലൂടെ രാജകുടുംബാംഗങ്ങൾ.
ഇത്തരം ഫൂട്ടേജ് ഓൺലൈനിൽ ആദ്യം പോസ്റ്റ് ചെയ്ത ആൾക്ക് 10 വർഷമാണ് തടവ് വിധിച്ചിരിക്കുന്നത്. മറ്റുള്ളവരെ ഇയാൾക്ക് കൂട്ട് നിന്നതിനാണ് ശിക്ഷിച്ചിരിക്കുന്നത്. മിക്ക പ്രതികളെയും ജൂണിൽ ഒരാഴ്ച തടവിൽ ഇടുകയും പിന്നീട് ജാമ്യത്തിൽ പുറത്തിറക്കുകയുമായിരുന്നു. കുവൈറ്റിൽ അപ്പീൽ കോടതിയുടെ തീരുമാനം അന്തിമമല്ല. ഇവർക്ക് ഈ വിധിയെ ഇനി സുപ്രീം കോടതിയിൽ ചോദ്യംചെയ്യാവുന്നതാണ്.