രട്ട ബാഗേജ് ഓഫറുമായി കുവൈത്ത് ദേശീയ വിമാനക്കമ്പനിയായ കുവൈത്ത് എയർവേയ്‌സ്. ഏപ്രിൽ 30 വരെ യാത്ര ചെയ്യുന്നവർക്കാണ് പ്രത്യേക ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. 23 കിലോ വീതമുള്ള രണ്ടു ബാഗേജുകളാണ് പ്രത്യേക പ്രൊമോഷന്റെ ഭാഗമായി അനുവദിക്കുന്നത്. തിരുവനന്തപുരം ,കൊച്ചി യാത്രക്കാർക്കും പ്രൊമോഷൻ കാലയളവിൽ 46 കിലോ കൊണ്ട് പോകാം.

ഫെബ്രുവരി 1 മുതൽ ഏപ്രിൽ മുപ്പതു വരെയുള്ള മൂന്നു മാസക്കാലം കുവൈത്തിൽ നിന്നുള്ള യാത്രക്കാർക്കാണ് പ്രത്യേക ആനുകൂല്യം . ഒരു ബാഗേജ് 23 കിലോയിൽ കൂടാൻ പാടില്ലെന്നും അധികൃതർ അറിയിച്ചു മെയ്‌ ഒന്നിന് പ്രത്യേക ഓഫർ കാലാവധി അവസാനിക്കുകയും ബാഗേജ് പരിധി 23 കിലോയുടെ ഒരു ബാഗ് മാത്രമായി ചുരുങ്ങുകയും ചെയ്യും. അധിക ബാഗേജിൽ 23 കിലോ വരെ കൊണ്ടുപോകുന്നതിന് 35 ദീനാർ ചാർജ് ഈടാക്കും .രണ്ടു ബാഗുകൾ അധികമായി കൊണ്ടുപോകാൻ 60 ദീനാറും മൂന്നെണ്ണത്തിന് 100 ദീനാറും നൽകണം.

കുട്ടികൾക്ക് 10 കിലോ ആണ് ബാഗേജ് പരിധി. ഫസ്റ്റ് ക്‌ളാസിനും ബിസിനസ് ക്‌ളാസിനും 11 കിലോ വീതവും ഇകണോമിക് ക്‌ളാസിന് ഏഴു കിലോയുമാണ് ഹാന്റ് ബാഗേജ് പരിധി. അമേരിക്കയിലേക്ക് എകോണമി ക്ലാസിൽ യാത്ര ചെയ്യുന്നവർക്ക് മെയ് ഒന്നിന് ശേഷവും 23 കിലോ വീതമുള്ള 2 ബാഗേജുകൾ അനുവദിക്കും. ഫെബ്രുവരി ഒന്ന് മുതൽ അമേരിക്ക ഒഴികെ ഉള്ള സെക്ടറുകളിലേക്കു ബാഗേജ് പരിധി കുറച്ചതായി നേരത്തെ കമ്പനി അറിയിച്ചിരുന്നു.